ആഗ്രഹിച്ചത് പോലെ ഗുരുവായൂരില്‍ വെച്ച് മകളുടെ അരങ്ങേറ്റം, മനംനിറഞ്ഞ് സുരാജും ഭാര്യയും

74

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി വേദിയില്‍ നിന്ന് മലയാള സിനിമയുടെ തലപ്പത്ത് എത്തിയ നടന്മാരില്‍ ഒരാളാണ് സുരാജ് വെഞ്ഞാറമൂട് ആയിരിയ്ക്കും. മിമിക്രി വേദിയില്‍ നിന്ന് നേരെ ഹാസ്യ നടനിലേക്ക്.

Advertisements

ദശമൂലം രാമു പോലുള്ള കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്ത് വിജയിപ്പിയ്ക്കുകയായിരുന്നു. ഇന്ന് മലയാളത്തിലെ ഏറ്റവും താര്യമൂല്യമുള്ള മുന്‍നിര നായകനാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യ നടനായിട്ടാണ് തുടക്കമെങ്കിലും സ്വഭാവ നടനിലേക്കുള്ള അദ്ദേഹത്തിന്റെ പരിണാമം മലയാളി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

Also Read: നമ്പിക്ക് പിന്നാലെ ചര്‍ച്ചയായി ജയറാമിന്റെ കുചേല വേഷം, കഥാപാത്രത്തിനായി താരം കുറച്ചത് 20 കിലോ ശരീരഭാരം, മേക്കോവര്‍ കണ്ട് കണ്ണുതള്ളി ആരാധകര്‍

ഇന്ന് മലയാള സിനിമയിലെ നിറസാന്നിധ്യമാണ് സുരാജ്. അദ്ദേഹത്തെ മൂന്നുതവണയാണ് നാഷണല്‍ അവാര്‍ഡുകള്‍ തേടിയെത്തിയത്. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് സുരാജിന്റെ കുടുംബം. സുപ്രിയ എന്നാണ് സുരാജിന്റെ ഭാര്യയുടെ പേര്.

ഹൃദ്യ എന്നാണ് മകളുടെ പേര്. കാശിനാഥന്‍, വാസുദേവ് എന്നിവരാണ് രണ്ട് ആണ്‍മക്കള്‍. ഇപ്പോഴിതാ മകളുടെ നൃത്ത അരങ്ങേറ്റം കാണാനായി എത്തിയ സുരാജിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഹൃദ്യയുടെ അരങ്ങേറ്റം.

Also Read: പഞ്ചാബി-മലയാളം മിക്‌സ് പാട്ടുമായി മോഹന്‍ലാലിന്റെ ‘ലക്കി സിങ്’; വൈശാഖ് ചിത്രത്തിലെ ഗാനം വന്‍ഹിറ്റ്!

മകളുടെ അരങ്ങേറ്റം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് തന്നെ വേണമെന്ന് സുരാജിന്റെ വലിയ ആഗ്രഹമായിരുന്നു. അതിനായി തിരക്കുകളെല്ലാം മാറ്റിവെച്ചാണ് സുരാജ് ക്ഷേത്രത്തിലെത്തിയത്. വേദിയില്‍ നൃത്തം ചെയ്യുന്ന മകളെ കണ്ടപ്പോള്‍ സുരാജിന്റെ മനസ്സ് നിറഞ്ഞിരുന്നു. നൃത്തതിന് പിന്നാലെ ഓടിയെത്തി മകള്‍ സുരാജിനെ കെട്ടിപ്പിടിക്കുകയും ചെയ്തിട്ടുണ്ട്.

Advertisement