Home Entertainment Celebrities

വളരെ നാളത്തെ സ്വപ്നം സഫലമായി; മകന്‍ ദേഹത്ത് മൂത്രമൊഴിച്ചതിന്റെ ചിത്രവുമായി വിഘ്‌നേഷ് ശിവന്‍

74

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഇപ്പോള്‍ ചര്‍ച്ച തന്നെ നയന്‍താര-വിഘ്നേഷ് ദമ്പതികളുടെ ഇരട്ടിക്കുട്ടികളുടെ ജനനത്തെ കുറിച്ചാണ്. കഴിഞ്ഞദിവസമാണ് ഇരട്ട ആണ്‍കുട്ടികള്‍ തങ്ങള്‍ക്ക് ജനിച്ചതായി വിക്കിയും നയന്‍സും അറിയിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിട്ടപ്പോഴേക്കും കുഞ്ഞുങ്ങള്‍ പിറന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നിറഞ്ഞിരുന്നു.
എന്നാല്‍ ആറ് വര്‍ഷം മുന്‍പ് വിവാഹിതരായിരുന്നു എന്ന് നയന്‍സും വിക്കുയും പറഞ്ഞതോടെ വിവാദങ്ങള്‍ക്ക് തല്‍ക്കാലം തിരശീല വീണിരിക്കുകയാണ്.

ഇപ്പോള്‍ ‘ഉയിര്‍,ഉലകം’ എന്ന് വിശേഷിപ്പിക്കുന്ന ഇരട്ടക്കുട്ടികള്‍ക്ക് ഒപ്പം സന്തുഷ്ടരാണ് വിക്കിയും നയന്‍സും. മക്കളോടൊത്താണ് സമയം ചിലവഴിക്കുകയാണ് ദമ്പതികള്‍ എന്ന് തെളിയിക്കുന്നതാണ് വിഘ്‌നേഷിന്റെ പുതിയ പോസ്റ്റ്.

Advertisements

മകന്‍ ദേഹത്ത് മൂത്രം ഒഴിച്ചതിന്റെ വിശേഷവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ വിഘ്‌നേഷ്. ‘വളരെ നാളത്തെ സ്വപ്നം സഫലമായി… മകന്റെ സ്‌നേഹം എന്റെ ദേഹത്ത്’ എന്നാണ് മകന്‍ വസ്ത്രത്തില്‍ മൂത്രമൊഴിച്ച ചിത്രം പങ്കുവെച്ച് വിഘ്‌നേഷ് ശിവന്‍ കുറിച്ചത്.

ALSO READ- ഭാര്യയെ സ്‌നേഹിക്കുന്നത് എങ്ങനെയാണെന്ന് കണ്ട് പഠിക്ക്; ഭര്‍ത്താവ് മനോജിനോട് ബീന ആന്റണി; നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ആരാധകര്‍

എല്ലാവരുടെയും കണ്ണുകള്‍ തേടുന്നത് നയന്‍താരയ്ക്കും വിഘ്‌നേഷിനും വാടക ഗര്‍ഭപാത്രം നല്‍കിയ ആളെയാണ്. ഇപ്പോഴിതാ ആ യുവതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍മീഡിയ.

നയന്‍താരയ്ക്കും വിഘ്‌നേഷിനും കുഞ്ഞുമക്കളെ സമ്മാനിച്ചത് ദുബായിയിലുള്ള ഒരു മലയാളി യുവതിയാണെന്നാണ് വിവരങ്ങള്‍. ഈ യുവതി നയന്‍താരയുടെ ബന്ധുവാണെന്നും പറയപ്പെടുന്നുണ്ട്. ദുബായിയിലുള്ള നയന്‍താരയുടെ ബിസിനസ്സുകള്‍ നോക്കി നടത്തുന്നതും ഈ യുവതിയാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

Advertisement