ആ ധാരണ അടിമുടി പൊളിക്കണം; ജ്യോത്സ്യന് എന്താണ് റൊമാന്‍സ് പറ്റില്ലേ? ഒരിക്കലും ചോരാന്‍ പാടില്ലാത്ത ജാതകക്കാരിയെ ഭാര്യയാക്കിയെന്നും ഹരി പത്തനാപുരം

250

ജാതകത്തെ സംബന്ധിച്ചും സമയദോഷത്തെ സംബന്ധിച്ചുമെല്ലാം ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് തഗ്ഗ് മറുപടി നല്‍കുന്ന ജ്യോത്സനാണ് ഹരി പത്തനാപുരം. പലപ്പോഴും സോഷ്യല്‍മീഡിയയില്‍ അദ്ദേഹത്തിന്റെ വീഡിയോകള്‍ വൈറലാകാറുമുണ്ട്.

ഇപ്പോഴിതാ ഞാനും എന്റെ ആളും എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരിക്കുകയാണ് ഹരി പത്തനാപുരവും ഭാര്യ അഡ്വ. സബിതയും. ഷോയില്‍ തങ്ങളുടെ പ്രണയകഥ പങ്കുവെയ്ക്കുകയാണ് ഹരി. കോടതി വരാന്തയില്‍ വച്ചാണ് സബിതയെ ആദ്യമായി കണ്ടതെന്നും പന്നീട് പ്രണയത്തിലാകുകയായിരുന്നു എന്നും ഹരി പറയുന്നു.

Advertisements

വിവാഹം ആലോചിക്കുന്ന സംയത്ത് ജാതകം നോക്കിയിരുന്നു എന്നും ഹരി പറയുന്നു. എന്നാല്‍ ജാതകത്തില്‍ നിറയെ ദോഷങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ചേരാത്ത നാളുകാര്‍ ആയിരുന്നു. എങ്കിലും വിവാഹം കഴിച്ചെന്നാണ് ഹരി വിവരിക്കുന്നത്.

കൂടാതെ തന്റെ റൊമാന്റിക് ആയ വീഡിയോ കണ്ട് ജോത്സ്യന് റൊമാന്‍സോ എന്ന് ചോദിച്ചവരുണ്ട് എന്നും അദ്ദേഹം പറയുന്നു. ഈ പ്രോഗ്രാമിന്റെ വീഡിയോ സ്റ്റാറ്റസ് ആക്കിയ ഒരു സുഹൃത്ത് വിളിച്ചിട്ട് ആരോ ചോദിച്ചത്രേ ഈ ജോത്സ്യന് റൊമാന്‍സ് ഒക്കെ ഉണ്ടോ എന്ന് പറഞ്ഞു.

ALSO READ- വളരെ നാളത്തെ സ്വപ്നം സഫലമായി; മകന്‍ ദേഹത്ത് മൂത്രമൊഴിച്ചതിന്റെ ചിത്രവുമായി വിഘ്‌നേഷ് ശിവന്‍

അതേസമയം, എന്താണ് ഈ ജ്യോത്സ്യന് റൊമാന്‍സ് പറ്റില്ലേ എന്നാണ് ഹരി പത്തനാപുരം ചോദിക്കുന്നത്. നമ്മള്‍ പച്ചയായ മനുഷ്യനാണ്. ചിലര്‍ അവര്‍ ഇങ്ങനെയേ ആകാവൂ. ഇങ്ങനെ ഉണ്ടെങ്കിലേ അവര്‍ക്ക് പ്രൊഫഷനില്‍ ശോഭിക്കാന്‍ കഴിയൂ എന്ന് ചില വിലയിരുത്തല്‍ ഉണ്ടെന്നും അത് പൊളിക്കണമെന്നം അദ്ദേഹം പറയുന്നു.

ഞാന്‍ ഒരു ജോത്സ്യന്‍ ആണ്. എന്നാല്‍ എന്റെ വ്യക്തിപരമായ ജീവിതത്തില്‍ എനിക്കും റോമന്‍സുണ്ട്, ഇമോഷന്‍സുണ്ട്, സെന്റിമെന്‍സുണ്ട്. അതൊക്കെ ഒന്ന് തുറന്നുകാട്ടുക എന്നാണ് ഉദ്ദേശിക്കുന്നതെന്നും ഹരി പത്തനാപുരം പറഞ്ഞു.

സബിതയെ കോടതിയില്‍ വെച്ചാണ് ആദ്യമായി കണ്ടത്. അങ്ങനെ ഞങ്ങള്‍ക്ക് ഇഷ്ടമായി. പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞു. പാരമ്പര്യമായി ജ്യോതിഷ കുടുംബമാണ് തന്റേത്. സബിതയുടെ വീട്ടില്‍ നിന്നും പോയി ജാതകം നോക്കിയപ്പോള്‍ മധ്യമരഞ്ജു ഉള്ള ജാതകം ആണെന്ന് തെളിഞ്ഞു. ചില നാളുകള്‍ തമ്മില്‍ ഒരിക്കലും യോജിപ്പിക്കരുത് എന്നുള്ള ഫലമാണ് ജാതകം പറയുന്നത്.

ALSO READ-ഭാര്യയെ സ്‌നേഹിക്കുന്നത് എങ്ങനെയാണെന്ന് കണ്ട് പഠിക്ക്; ഭര്‍ത്താവ് മനോജിനോട് ബീന ആന്റണി; നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ആരാധകര്‍

അതോടെ എന്റെ അച്ഛന്‍ ചോദിച്ചു ഇത് എങ്ങനെ നടക്കും എന്ന്. വൈധവ്യം, മര്‍ത്യനാശം തുടങ്ങി ഒരുപാട് ദോഷഫലങ്ങള്‍ ഉണ്ടാകും എന്നദ്ദേഹം പറഞ്ഞു. ഇതിന് ബദലായി ഞാനും ഒരു ശ്ലോകം ചൊല്ലി. ചുരുക്കിപറഞ്ഞാല്‍ കല്യാണം നടന്നുവെന്നും ഹരി പറയുന്നു. ഈ ദമ്പതികള്‍ക്ക് രണ്ട് മക്കളുമുണ്ട്.

Advertisement