Home Entertainment Celebrities

എലിസബത്ത് ഡോകറാണ് കുന്ദംകുളം ആശുപത്രിയില്‍; ഉടനെ വലിയ ഒരു പൊസിഷനിലേക്ക് മാറും; നിങ്ങളോട് പറയേണ്ട കാര്യമില്ലെന്ന് മാധ്യമങ്ങളോട് ബാല

132

തമിഴ്, മലയാളം സിനിമകളില്‍ സജീവമായിട്ടുള്ള നടനും സംവിധായകനുമെല്ലാമാണ് നടന്‍ ബാല. 2003ല്‍ അന്‍പ് എന്ന തമിഴ് സിനിമയിലൂടെയാണ് ബാല അഭിനയം ആരംഭിച്ചത്. ശേഷം മൂന്ന് തമിഴ് സിനിമകള്‍ കൂടി ചെയ്ത് 2006ല്‍ മലയാളത്തിലേക്ക് കളഭം എന്ന സിനിമയിലൂടെ അരങ്ങേറി.

ശേഷം തുടരെ തുടരെ നിരവധി മലയാള സിനിമകള്‍ ബാലയ്ക്ക് ലഭിച്ചു. കളഭം എന്ന സിനിമയിലൂടെ നടന്‍ ബാലയുടെ മലയാളത്തിലേക്കുള്ള ചുവടു വെപ്പ് അതി ഗംഭീരമായിരുന്നു. മലയാളത്തിലെ ആദ്യത്തെ സിനിമയില്‍ തന്നെ നായക കഥാപാത്രം ചെയ്തത്തോടെ ബാലയുടെ അഭിനയ ജീവിതത്തിലെ രാശി തെളിഞ്ഞു.

Advertisements

പിന്നീടങ്ങോട്ട് നിരവധി അവസരങ്ങള്‍ ബാലയെ തേടിയെത്തി. ബിഗ്ഗ് ബി, പുതിയ മുഖം, സാഗര്‍ ഏലിയാസ് ജാക്കി, കയം, എന്ന് നിന്റെ മൊയ്ദീന്‍, പുലിമുരുകന്‍, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, ലൂസിഫര്‍, വേനല്‍മരം തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചു.

ALSO READ- നടി ദിവ്യശ്രീയുടെ ഭർത്താവുമായി ഉള്ള അരുതാത്ത ബന്ധം: കൂടെവിടെ നടി അൻഷിതയെ സീരിയലിൽ നിന്നും പുറത്താക്കിയെന്ന് റിപ്പോർട്ടുകൾ

വില്ലനായും നായകനായും സ്വഭാവ നടനായുമെല്ലാം അഭിനയിച്ചിട്ടുള്ള ബാല കഴിഞ്ഞ വര്‍ഷമാണ് രണ്ടാമതും വിവാഹിതനായത്. കുന്ദംകുളം സ്വദേശിനി എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്. എന്നാല്‍ അടുത്തിടെ എലിസബത്തുമായി ബാല വേര്‍പിരിഞ്ഞു, എലിസബത്ത് ഇപ്പോള്‍ സ്വന്തം വീട്ടിലാണെന്നൊക്കെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇക്കാര്യത്തെ സംബന്ധിച്ചും ബാല തുറന്നുസംസാരിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും ബാല ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ ബാല ഭാര്യ എലിസബത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കാതെയായതോടെയാണ് പിരിഞ്ഞെന്ന സംശയം കൂടിയത്. എലിസബത്ത് സ്വന്തം വീട്ടിലാണ്. കുടുംബാംഗങ്ങളോടൊപ്പംുള്ള എലിസബത്തിന്റെ വീഡിയോയിലും ബാല എത്തിയിരുന്നില്ല.

ALSO READ- കിടിലൻ ഇൻവസ്റ്റിഗേഷൻ ത്രില്ലർ, ലക്കി സിങ്ങായി തകർത്താടി മോഹൻലാൽ, മോൺസ്റ്റർ കണ്ടിറങ്ങിയവരുടെ അഭിപ്രായം കേട്ടോ

ഇതിനോടൊക്കെ പ്രതികരിച്ചിരിക്കുകയാണ് ബാല ഇപ്പോള്‍. എലിസബത്തിനെ കുറിച്ചു ചോദിച്ചപ്പോള്‍ ഒരു മടിയും കൂടാതെ ബാല വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. വിവാഹ മോചന വാര്‍ത്തകളോട് താരം പ്രതികരിച്ചിട്ടില്ല.

എലിസബത്ത് ഡോക്ടറാണ്. കുന്നംകുളം ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്. അടുത്ത മാസം വലിയ ഒരു പൊസിഷനിലോട്ടു അവള്‍ മാറും. ബാക്കിയുള്ള കാര്യങ്ങളെപ്പറ്റി എനിക്ക് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നിം എന്റെയും എന്റെ ഭാര്യയുടെയും കാര്യങ്ങള്‍ ഞാന്‍ എന്തിനാണ് നിങ്ങളോട് പറയുന്നതെന്നുമാണ് ബാല ചോദിക്കുന്നത്.

നടനെന്ന നിലയിലും അല്ലാതെയും എനിക്കു ഒരുപാട് കഷ്ട്ടപ്പാടുകളും ബുദ്ധിമുട്ടുകളുമുണ്ടെന്നും എനിക്കും എന്റെതോയ ഫീലിങ്സ് ഉണ്ട്. മനസുണ്ട് മനസാക്ഷി യുണ്ട്.അതൊന്നു ബഹുമാനിക്കണമെന്നും ബാല പറഞ്ഞു.


കുടുംബത്തിലെ പ്രധാനപ്പട്ട ചില കാര്യങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഇടപെടരുത്. അത് വിട്ടേക്കണം. ദുല്‍ഖല്‍ മുതല്‍ പല താരങ്ങള്‍ വരെ ഇതിനെക്കുറിച്ചു മുന്‍പ് പറഞ്ഞിട്ടുള്ളതാണ്. മാധ്യമ പ്രവര്‍ത്തകര്‍ പലതിലും ഓവറായി പോകുന്നു. എല്ലാത്തിനും ഒരു പരിധി വേണം. എനിക്കും ഒരു കുടുംബ ജീവിതമുണ്ടെന്നുമാണ് താരം പറയുന്നത്.

Advertisement