Home Breaking News

കേരളത്തില്‍ എത്തിച്ചത് ആഡംബര കാരവാന്‍ ഈ യുവതാരത്തിന് വിശ്രമിക്കാന്‍; കുരുക്കിലായ നടന്‍ പിഴ ഒടുക്കി വാന്‍ തിരിച്ചു നല്‍കി

61

കൊച്ചി: മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയ ആഡംബര കാരവാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിച്ചത് യുവതാരം ആസിഫ്അലിക്ക് വേണ്ടി. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനം അനുമതിയില്ലാതെ കേരളത്തില്‍ ഉപയോഗിച്ചതിന് 21,500 രൂപ പിഴ ഒടുക്കി വാന്‍ തിരിച്ചു നല്‍കി.

Advertisements

നടന്‍ ആസിഫ് അലിയെ കൂട്ടാനായി ലൊക്കേഷനില്‍ നിന്ന് വരുംവഴിയാണ് കാരവാന്‍ ഗതാഗത വകുപ്പ് പിടിച്ചെടുത്തത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാരവാന്‍ കൊച്ചി സ്വദേശിയായ ഉടമ വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നു. കൊച്ചിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് വാഹനം ഉപയോഗിച്ചിരുന്നത്.

ചിത്രത്തിലെ നായകനായ ആസിഫിന് വിശ്രമിക്കാനായിരുന്നു കാരവാന്‍ കൊണ്ടുവന്നതെന്നാണ് ലഭിക്കുന്ന വിവരം. സ്വീകരണ മുറി, അടുക്കള, ബെഡ്‌റൂം, ശുചിമുറി എന്നിവയാണ് കാരവാനിലുള്ളത്. വാഹനത്തിന്റെ ഫ്‌ളോര്‍ അളന്നുതിട്ടപ്പെടുത്തിയ ശേഷം പിഴ ഈടാക്കുകയായിരുന്നു. ഇതര രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ കേരളത്തില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.

Advertisement