Home Entertainment Celebrities

പാര പണിയാമെന്ന് നോക്കിയിരിക്കുകയാണ് കണ്ണന്‍; മക്കള്‍ക്ക് പ്രണയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്; ഒരൊറ്റ ഡിമാന്‍ഡ് മാത്രമെ പറഞ്ഞിട്ടുള്ളൂവെന്ന് പാര്‍വതി ജയറാം

1336

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് മാതൃകാ ദമ്പതികളായ നടന്‍ ജയറാമിന്റെയും പാര്‍വതിയുടേയും. താന്‍ സിനിമയിലേക്കെത്തിയകാലം സൂപ്പര്‍ നടിയായിരുന്ന പാര്‍വ്വതിയെ ജയറാം പ്രേമിച്ച് വിവാഹം കഴിക്കുകയായിരുന്നു,

ഇവര്‍ക്ക് രണ്ട് മക്കളാണുള്ളത്. കാളിദാസും മാളവികയും. മലയാള സിനിമയിലേക്ക് ബാലതാരമായി അച്ഛനൊപ്പം എത്തിയ കാളിദാസ് ഇപ്പോള്‍ നായകനായി തിളങ്ങുകയാണ്. കാളിദാസിന് പിന്നാലെമാളവികയും ഉടന്‍ സിനിമയിലെത്തുമെന്ന് കരുതിയിരുന്ന ആരാധകരെ നിരാശരാക്കി താന്‍ സിനിമാ അഭിനയരംഗത്തേക്കില്ലെന്ന് അടിത്തിടെ മാളവിക പ്രഖ്യാപിച്ചിരുന്നു.

Advertisements

എങ്കിലും പിതാവ് ജയറാമിന് ഒപ്പം ഒരു പരസ്യത്തില്‍ മാളവിക അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് പാര്‍വതി ജയറാം തന്റെ കുടുംബത്തെ കുറിച്ച് മുന്‍പ് പറഞ്ഞ കാര്യങ്ങളാണ്.

അടുത്തിടെ കാളിദാസ് ജയറാം തന്റെ പ്രണയിനിയെ വെളിപ്പെടുത്തിയിരുന്നു. തരിണി കലിഗരായര്‍ എന്ന മോഡലിംഗ് കരിയറാക്കിയ താരമാണ് കാളിദാസിന്റെ പ്രണയിനി. ദുബായില്‍ വെക്കേഷന്‍ ആസ്വദിക്കുന്ന ഇരുവര്‍ക്കും കാളിദാസിന്റെ അമ്മയും സഹോദരിയും അടക്കം ആശംസകള്‍ അറിയിച്ചിരുന്നു.

ALSO READ- നിങ്ങളുടെ മകനെ എന്താണ് വീഡിയോയില്‍ കാണിക്കാത്തത്; ചോദിച്ചാല്‍ മറുപടിയും ഇല്ലല്ലോ എന്ന് ചോദ്യം; ഒടുവില്‍ മകനെ കുറിച്ച് തുറന്ന് പറഞ്ഞ് ദേവി ചന്ദന

ഈ സമയത്താണ് പാര്‍വതിയുടെ പഴയ അഭിമുഖം വൈറലാകുന്നത്. തന്റെ മകള്‍ക്ക് പ്രണയിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട് എന്നും അടുത്ത കൂട്ടുകാരെ പോലെ ആണ് എന്നുമാണ് പാര്‍വതി പറഞ്ഞിരുന്നത്. കുടുംബത്തിലെ എല്ലാവരും നല്ല നല്ല ജോളിയാണ്. മക്കളും ഞങ്ങളും തമ്മില്‍ കൂട്ടുകാരെ പോലെയാണെങ്കിലും കണ്ണനും ചക്കിയും തമ്മില്‍ ഫുള്‍ടൈം അടിയും ഇടിയുമാണെന്നും പാര്‍വതി പറഞ്ഞിരുന്നു.

അവരുടെ ഇടയില്‍പ്പെട്ടാല്‍ എനിക്കും കിട്ടും. അങ്ങോട്ടും ഇങ്ങോട്ടും എങ്ങനെ പാര പണിയാമെന്ന് നോക്കിയിരിക്കുകയാണ് രണ്ടുപേരും. വഴക്കടിക്കല്‍ പതിവില്ലെങ്കിലും എപ്പോള്‍ കണ്ടാലും അടികൂടുമെന്നാണ് പാര്‍വതി പറയുന്നത്. കണ്ണനെ വിശ്വസിക്കാനാവില്ല. എന്നാല്‍ ജയറാം പാവമാണ് എന്നും പാര്‍വതി പറയുന്നു.

ജയറാമും ഞാനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്, അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് മക്കളോട് പ്രണയിക്കരുതെന്ന് പറയാന്‍ പറ്റില്ല. പക്ഷെ തിരഞ്ഞെടുപ്പുകള്‍ എപ്പോഴും ശ്രദ്ധിച്ചുവേണം നടത്താനെന്ന് പറഞ്ഞുകൊടുത്തിട്ടുണ്ട്.

ALSO READ-ദര്‍ശന റിച്ച് ലൈഫ് ആഗ്രഹിക്കാത്ത ആളാണ്, ബ്യൂട്ടിപാര്‍ലറില്‍ പോലും പോകില്ല; ആ കൈ പിടിക്കുമ്പോള്‍ 1240 രൂപയായിരുന്നു ബാങ്ക് ബാലന്‍സ്;ഇന്ന് നല്ല ജീവിതമാണെന്ന് അനൂപ്

പ്രണയിതാക്കളായി നല്ല സ്വഭാവമുള്ളവരെ തെരഞ്ഞെടുക്കണം എന്ന് മാത്രമെ ഞങ്ങള്‍ക്ക് ഡിമാന്റുള്ളൂ. ചക്കിയും കണ്ണനും പ്രണയമുണ്ടെങ്കില്‍ തീര്‍ച്ചയായും എന്നോട് പറയും. ആ സ്വാതന്ത്ര്യം ഞാന്‍ അവര്‍ക്ക് കൊടുത്തിട്ടുണ്ട്. ഒരിക്കല്‍ ചക്കി ഡേറ്റിന് പോയപ്പോള്‍ ഞാനാണ് അവളെ ഒരുക്കി വിട്ടതെന്നും പാര്‍വതി പറയുന്നു.

ജയറാമും വീട്ടില്‍ ഉള്ളപ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കളെ പോലെയാണ്. അത്യാവശ്യം നല്ല അഹങ്കാരവും ദേഷ്യവുമൊക്കെയുണ്ടായിരുന്നു. അതുപോലെ ഞാന്‍ പെട്ടെന്ന് ദേഷ്യം വരുന്ന ഒരാളാണ്, മക്കള്‍ ആയ ശേഷമാണ് അതിനൊക്കെ കുറെ മാറ്റം വന്നതെന്നും ജയറാമിന് എന്നെ എങ്ങനെ ഇഷ്ടപ്പെട്ടു എന്നറിയില്ല എന്നും പാര്‍വതി പറഞ്ഞിരുന്നു.

Advertisement