ഡിസംബറിലെ അവതാര്‍-2 വിന് ഒപ്പം മോഹന്‍ലാലിന്റെ ബറോസ് എത്തുമോ? ഒടുവില്‍ മറുപടിയുമായി മോഹന്‍ലാല്‍

386

താരരാജാവ് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ചിത്രത്തില്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകളാണുള്ളത്.

ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മേക്കോവറിലാണ് ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെടുന്നത് എന്നതും സവിശേഷതയാണ്. വെസ്റ്റേണ്‍ ശൈലിയിലുള്ള വസ്ത്രധാരണത്തിനൊപ്പം തല മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കിലാണ് ചിത്രത്തില്‍.

Advertisements

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. കേരളത്തിലും ഗോവയിലുമായി ചിത്രീകരണം നടന്നിരുന്നെങ്കിലും അന്ന് ചിത്രീകരിച്ച രംഗങ്ങളെല്ലാം ഉപേക്ഷിക്കേണ്ടിവന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ഈ സിനിമയൊരുക്കുന്നത്.

ALSO READ- വേറെ ഒരു വഴിയും ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്; സന്തോഷത്തിനിടെ എല്ലാം തക ര്‍ ന്ന് ശ്രിയ അയ്യര്‍; കരഞ്ഞ് അപേക്ഷിച്ച് താരം

ഇപ്പോഴിതാ സിനിമാപ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ലോകമെങ്ങുമുള്ള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം അവതാര്‍ 2 തീയേറ്ററിലെത്തുമ്പോള്‍ ബറോസ് ട്രെയ്‌ലര്‍ എത്തുമെന്ന സൂചനയാണ് താരം നല്‍കുന്നത്.

‘ബറോസിന്റെ ഷൂട്ടിംഗും എഡിറ്റിംഗും കഴിഞ്ഞു. ഇനി സ്‌പെഷല്‍ എഫക്റ്റ്‌സ് ചെയ്യാനുണ്ട്. ഒരു തായ്‌ലന്‍ഡ് കമ്പനിയാണ് അത് ചെയ്യുന്നത്. ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യാനുള്ള പ്ലാനിലാണ് ഞങ്ങള്‍. അവതാര്‍ 2 നൊപ്പം ബറോസിന്റെ ട്രെയ്‌ലര്‍ കാണിക്കാന്‍ സാധിക്കട്ടെ. ഇന്ത്യന്‍ ഭാഷകളിലെല്ലാം ചിത്രം എത്താം. ഏത് ഭാഷകളില്‍ വേണമെങ്കിലും സബ് ടൈറ്റില്‍ ചെയ്യാം’- എന്നാണ് മോഹന്‍ലാല്‍ റേഡിയോ സുനോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ALSO READ-ദാമ്പത്യത്തിന്റെ ആയുസ് രണ്ട് മാസം മാത്രം, വിവാഹശേഷം ഭര്‍ത്താവിന്റെ കൂട്ടുകാരാണ് അക്കാര്യം പറഞ്ഞത്; ഇതോടെ പിരിഞ്ഞെന്നും തെസ്‌നി ഖാന്‍

ഡിസംബര്‍ 16 ന് ആണ് അവതാര്‍ 2 റിലീസ്. അതുകൊണ്ടുതന്നെ രണട് അത്ഭുതത്തിന് ഒരേസമയം സാക്ഷിയം വഹിക്കാമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

മുന്‍പ് താനും രാജീവും കൂടി ഒരു 3 ഡി ഷോ ചെയ്യുന്ന കാര്യം ആലോചിച്ചിരുന്നു. അത് സിനിമയെക്കാളും വലിയ അധ്വാനം വേണ്ടിയിരുന്ന ഒന്നായിരുന്നു. 3 ഡി കണ്ണട വച്ച് ആസ്വദിക്കാവുന്ന നാടകം എന്നതായിരുന്നു ആശയം. പിന്നീടാണ് സിിമയിലേക്ക് എത്തിയതെന്നും താരം വെളിപ്പെടുത്തിയിരുന്നു.

Advertisement