ദാമ്പത്യത്തിന്റെ ആയുസ് രണ്ട് മാസം മാത്രം, വിവാഹശേഷം ഭര്‍ത്താവിന്റെ കൂട്ടുകാരാണ് അക്കാര്യം പറഞ്ഞത്; ഇതോടെ പിരിഞ്ഞെന്നും തെസ്‌നി ഖാന്‍

565

മലയാളികളുടെ പ്രിയപ്പെട്ട താരവും സ്‌റ്റേജ് ആര്‍ട്ടിസ്റ്റുമാണ് തെസ്‌നി ഖാന്‍. മാജിക് അവതരിപ്പിച്ച് പിതാവിന്റെ കൂടെ സ്‌റ്റേജുകളിലെത്തിയ തെസ്‌നി ഖാന്‍ പിന്നീട് കലാലോകത്ത് സജീവമാവുകയായിരുന്നു.

സന്തോഷത്തോടെ വേദികളിലും സിനിമകളിലമൊക്കെ എത്തുന്ന തെസ്‌നിഖാന്റേത് എന്നാല്‍ സന്തുഷ്ടമായ ഒരു കുടുംബജീവിതം ആയിരുന്നില്ല. ഒരുപാട് ചതികളിലൂടെ കടന്നുപോവേണ്ടി വന്നു താരത്തിന്.

Advertisements

മാസങ്ങള്‍ മുന്‍പ് പറയാം നേടാം എന്ന പരിപാടിയില്‍ എംജി ശ്രീകുമാറിനോടൊപ്പം എത്തിയ എപിസോഡിലാണ് താരം തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞത. ഈ അഭിമുഖം വീണ്ടും വൈറലാവുകയാണ്.

യഥാര്‍ത്ഥ ജീവിതത്തില്‍ എല്ലാവര്‍ക്കും ഓരോ അബദ്ധങ്ങള്‍ പറ്റും. അത്തരത്തില്‍ തനിക്ക് പറ്റിയ വലിയൊരു അബദ്ധമാണ് തന്റെ വിവാഹം എന്നാണ് താരം പറയുന്നത്. അഭിനയ രംഗത്ത് ആയാലും യഥാര്‍ത്ഥ ജീവിതത്തില്‍ ആയാലും താന്‍ വളരെ അധികം കരുതലോടെ ജീവിയ്ക്കുന്നവളാണ്. എന്നാലും തനിക്കും പറ്റി അബദ്ധം.

ALSO READ- വിവാഹശേഷം ചിരിച്ചും കളിച്ചും വീടുവിട്ടിറങ്ങി നടി ഐശ്വര്യ, ഇങ്ങനെയായിരിക്കണം പെണ്‍കുട്ടികള്‍ എന്ന് ആരാധകര്‍

ആകെ രണ്ട് മാസം മാത്രമേ തന്റെ ദാമ്പത്യ ജീവിതം നീണ്ടു നിന്നിരുന്നുള്ളുവെന്നും താരം പറഞ്ഞു. വിവാഹം എന്ന് പറയുമ്പോള്‍ തന്നെയും ഒരു പെണ്ണിന് ആദ്യം മനസില്‍ വരുന്നത് സംരക്ഷണം ആണെന്നും ആ ആളില്‍ നിന്നും നമ്മള്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്നത് അതായിരുന്നു.

കല്യാണം കഴിഞ്ഞിട്ട് ഭാര്യ എങ്ങനെയെങ്കിലും ജീവിക്കട്ടെയെന്നും അവള്‍ എന്തെങ്കിലും ചെയ്‌തോട്ടെ എന്നൊക്കെ പറയുന്ന ഒരാളൊപ്പം എങ്ങനൊണ് ജീവിക്കുക എന്നും തെസ്‌നി ഖാന്‍ ചോദിക്കുന്നു.

പതിനാറ് വര്‍ഷങ്ങള്‍ മുന്‍പ് വളരെ ലളിതമായി നടന്ന വിവാഹമായിരുന്നു അത്. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ മന,ിലായി ഭര്‍ത്താവ് സംരക്ഷിക്കില്ലെന്ന്. കൂടാതെ അഭിനയിക്കുന്നതിനെ എതിര്‍ക്കുകയും ചെയ്തു.

വിവാഹം കഴിഞ്ഞാല്‍ അഭിനയം നിര്‍ത്തുമെന്ന് കരുതിയെങ്കിലും ഞാനാത് ചെയ്യാതിരുന്നത് തന്നെ സംരക്ഷിക്കാത്ത ഒരാളുടെ കൂടെ എങ്ങനെ ജീവിക്കുമെന്ന് കരുതി ആയിരുന്നു.

ALSO READ- അവിടെ പോയതാണ് എന്റെ ജീവിതം മാറ്റിമറിച്ചത്, വെളിപ്പെടുത്തലുമായി നടി ജ്യോതി കൃഷ്ണ

പിന്നീട് ഭര്‍ത്താവിന്റെ കൂട്ടുകാര്‍ തന്നെയാണ് തന്നെ വിളിച്ചു പറഞ്ഞത് തനിക്ക് നല്ലൊരു കലാ ജീവിതം ഉണ്ടെന്നും അവസാനിപ്പിക്കരുതെന്നും. അവരും കൂടെ പറഞ്ഞപ്പോഴാണ് ആ ദാമ്പത്യ ജീവിതം വേണ്ടെന്നു വെച്ചതെന്നും പിന്നീട് കല്യാണത്തെ കുറിച്ച് ചിന്തിച്ചില്ലെന്നും താരം വെളിപ്പെടുത്തുന്നു.

Advertisement