അവിടെ പോയതാണ് എന്റെ ജീവിതം മാറ്റിമറിച്ചത്, വെളിപ്പെടുത്തലുമായി നടി ജ്യോതി കൃഷ്ണ

484

ബോംബെ മാർച്ച് പന്ത്രണ്ട് എന്ന 2011ൽ പുറത്തിറങ്ങിയ മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താര സുന്ദരിയാണ് നടി ജ്യോതി കൃഷ്ണ. തൃശ്ശൂർ സ്വദേശിനിയായ ജ്യോതി കൃഷ്ണ പിന്നീട് ഗോഡ് ഫോർ സെയിൽ, ഞാൻ, ലിസമ്മയുടെ വീട്, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുക ആയിരുന്നു.

അതേ സമയം പിന്നീട് വേഷങ്ങൾ കുറഞ്ഞപ്പോൾ ജ്യോതി കൃഷ്ണ സിനിമയിൽ നിന്ന് അവധിയെടുത്തു ദുബായിൽ ഒരു സ്വകാര്യ എഫ് എമ്മിൽ ജോലി ചെയ്തിരുന്നു. ആ സമയത്ത് ജ്യോതി കൃഷ്ണ അരുൺ ആനന്ദ രാജുമായി പ്രണയത്തിൽ ആകുകയും തുടർന്ന അവർ വിവാഹിതർ ആകുകയും ചെയ്തു. ക്ലാസ്സ്‌മേറ്റ്‌സ് സിനിമയിലെ റസിയയായി തകർത്തഭിനയിച്ച നടി രാധികയുടെ സഹോദരനാണ് അരുൺ.

Advertisements

ധ്രുവ് ശൗര്യ എന്ന ഒരു മകൻ ഈ ദമ്പതികൾക്ക് ഉണ്ട്. അതേ സമയം ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. നിലവിൽ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുക ആണ് താരം. കുടുംബത്തിൽ ആണ് താരം കൂടുതൽ പ്രാധാന്യം നൽകുന്നത്. എന്നാൽ താൻ അധികം വൈകാതെ ചലച്ചിത്ര ലോകത്തേക്ക് തിരികെ വരുമെന്ന് ജ്യോതി കൃഷ്ണ അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.

Also Read
വിവാഹശേഷം ചിരിച്ചും കളിച്ചും വീടുവിട്ടിറങ്ങി നടി ഐശ്വര്യ, ഇങ്ങനെയായിരിക്കണം പെണ്‍കുട്ടികള്‍ എന്ന് ആരാധകര്‍

ഇപ്പോൾ തനിക്ക് ഏറ്റവും കമ്പം യാത്രയോടാണ്. സിനിമയാണ് തന്നെ യാത്രയുടെ ലോകത്തേക്ക് എത്തിച്ചത്. ലൈഫ് ഓഫ് ജോസുകുട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ന്യൂസിലൻഡിൽ പോകാൻ ഇടയായി. അത് ജീവിതത്തിലെ ട്രേണിംഗ് പോയിന്റ് ആയിരുന്നു. ന്യൂസിലൻഡിലാണ് ഷൂട്ട് എന്ന് പറഞ്ഞപ്പോൾ വലിയ അതിശയം തോന്നിയിരുന്നില്ല. അന്ന് യാത്രയോട് വലിയ താല്പര്യം ഉണ്ടായിരുന്നില്ല.

ഗൂഗിൾ നോക്കിയപ്പോൾ തണുപ്പുള്ള സ്ഥലമാണെന്ന് മനസ്സിലാക്കി. അതുകൊണ്ടാണ് യാത്ര തിരിച്ചപ്പോൾ നാട്ടിൽ നിന്ന് കരിമ്പടം വാങ്ങി വച്ചത്. എന്നാൽ അവിടെ എത്തിയപ്പോഴാണ് എല്ല് തുളച്ചു കയറുന്ന തണുപ്പ് ആണെന്ന് മനസ്സിലായത്. മൈനസ് ഡിഗ്രിയായിരുന്നു, തന്റെ അവസ്ഥ കണ്ടു ഒപ്പമുള്ളവർ ഒരു ജാക്കറ്റ് നൽകി.

അങ്ങനെയാണ് തണുപ്പിനെ അതിജീവിച്ചത്. ന്യൂസിലൻഡിൽ ഉണ്ടായിരുന്ന ഓരോ ദിവസവും ശരിക്കും അത്ഭുതപ്പെടുത്തി. ഭൂമിയിൽ ഇത്രയും മനോഹരമായ സ്ഥലമുണ്ടോ എന്ന് ചിന്തിച്ചുപോയി. ജീവിതം തന്നെ മാറ്റിമറിച്ച യാത്രയായിരുന്നു അത്.അതോടെയാണ് യാത്രയോട് താല്പര്യം തോന്നിത്തുടങ്ങുന്നത് തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ആളും യാത്രയോട് താല്പര്യം ഉള്ള ആളാണ്.

ജീവിതം ഒരു ട്രാക്കിൽ ആയത് അപ്പോഴാണ്. ഇപ്പോൾ താനും ഭർത്താവ് അരുണും ഒരുമിച്ചാണ് യാത്ര നടത്താറുള്ളതെന്ന് ജ്യോതി കൃഷ്ണ പറയുന്നു. എന്നാൽ വിദേശത്ത് യാത്ര ചെയ്യുമ്പോൾ കുറച്ചുദിവസം കഴിയുമ്പോൾ നാട്ടിലെ ഭക്ഷണം കഴിക്കാൻ തോന്നാറുണ്ട്. അത് പലപ്പോഴും വല്ലാത്ത വിഷമം ഉണ്ടാക്കിയിട്ടുണ്ടെന്നും നടി പറയുന്നു.

2017 നവംബർ 19ന് ആണ് ജ്യോതി കൃഷ്ണ വിവാഹിത ആയത്. ചലച്ചിത്ര താരം രാധികയുടെ സഹോദരൻ അരുണാണ് താരത്തെ വിവാഹം ചെയ്തത്. വിവാഹേ ശഷവും സിനിമയിൽ സജീവയായിരുന്ന താരം ലാഫിങ്ങ് വില്ലയിൽ അവതാരക ആയും എത്തിയിരുന്നു.

അമ്മയായ സന്തോഷം പങ്കുവച്ചും താരം എത്തിയിരുന്നു. ദ്രുവ് ശൗര്യ എന്നാണ് മകന് നൽകിയിരിക്കുന്ന പേര്.
നമ്മുക്ക് ഫാമിലി വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. കല്യാണം കഴിഞ്ഞ് മാസം കഴിഞ്ഞപ്പോൾ ഞാൻ പ്രഗ്‌നന്റായി. പിന്നെ അതിലേക്കാണ് ശ്രദ്ധ കൊടുത്തത്. ഇപ്പോൾ മോന് രണ്ടര വയസായി. വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ച് വരണമെന്ന ആഗ്രഹം ഉണ്ട്.

Also Read
ശങ്കറിനെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് ഒത്തിരി കത്തുകള്‍ വന്നു, എന്തുകൊണ്ട് ആ ബന്ധം വിവാഹത്തിലെത്തിയില്ലെന്ന് വെളിപ്പെടുത്തി മേനക

സിനിമയുടെ വാല്യൂ എന്താണെന്ന് അറിയുന്ന ഒരു കുടുംബത്തിലേക്കാണ് ഞാൻ വിവാഹിതയായി പോയത്. ഭർത്താവ് അരുൺ ഭയങ്കര സപ്പോർട്ടീവ് ആയിട്ടുള്ള ഒരു വ്യക്തിയാണ്. അഭിനയിക്കുന്നുണ്ടെങ്കിൽ അത് നല്ലൊരു കഥാപാത്രം ആയിരിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. പടം ഹിറ്റാവുകയോ ഹിറ്റാവാതെ ഇരിക്കുകയോ ഒക്കെ ഭാഗ്യ നിർഭാഗ്യം അനുസരിച്ച് ആയിരിക്കും.

ഞാൻ ഇൻഡസ്ട്രിയിൽ നിന്ന് മാറി നിന്നിട്ട് നാല് വർഷമേ ആയിട്ടുള്ളു, പക്ഷേ സിനിമ ഒരുപാട് മാറി. അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളിൽ എല്ലാവരും അറിയുന്നത് റോസ് എന്ന കഥാപാത്രമാണ്. പക്ഷേ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ട് തോന്നിയത് ഞാൻ എന്ന സിനിമയിലെ ലക്ഷ്മിക്കുട്ടി എന്ന കഥാപാത്രമായിരുന്നു. ആ കഥാപാത്രം ആവുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല.

അതുകൊണ്ട് തന്നെ എന്റെ മനസിലും ഏറ്റവും അടുപ്പമുള്ള കഥാപാത്രം ലക്ഷ്മിക്കുട്ടിയാണ്. ഇനി പൃഥ്വിരാജിന്റെ കൂടെ അഭിനയിക്കണം എന്നാണ് ആഗ്രഹം. മലയാള സിനിമ നല്ല താരങ്ങളെ കൊണ്ട് സമ്പന്നമാണ്. അതിന്റെ ഭാഗമാവുന്നത് വലിയൊരു ഭാഗ്യമായിട്ടാണ് താൻ കരുതുന്നതെന്നും ജ്യോതി കൃഷ്ണ വ്യക്തമാക്കുന്നു.

Advertisement