ശങ്കറിനെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് ഒത്തിരി കത്തുകള്‍ വന്നു, എന്തുകൊണ്ട് ആ ബന്ധം വിവാഹത്തിലെത്തിയില്ലെന്ന് വെളിപ്പെടുത്തി മേനക

399

തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്ന താരമാണ് നടി മേനക. മഞ്ഞില്‍ വിരഞ്ഞ പൂക്കളിലൂടെ എത്തി അക്കാലത്ത് മലയാളത്തിന്റെ റൊമാന്റിക് ഹീറോ ആയിരുന്ന നടനാണ് ശങ്കര്‍. മലയാള സിനിമയില്‍ ശങ്കര്‍ മേനക കൂട്ടുകെട്ടുണ്ടാക്കിയ ഓളം ഇന്നും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്നതാണ്.

Advertisements

കാമുകിയും കാമുകനും ഭാര്യയും ഭര്‍ത്താവും തുടങ്ങി ശ ത്രു ക്ക ളെ പോലെയുമൊക്കെ വരെ അഭിനയിച്ചിട്ടുള്ളവരാണ് ശങ്കറും മേനകയും. സിനിമയിലെ കെമിസ്ട്രി കണ്ട് യഥാര്‍ഥ ജീവിതത്തിലും അവര്‍ പ്രണയത്തിലാണെന്ന് തെറ്റിദ്ധരിച്ചവരുണ്ട്.

Also Read: പോലീസുകാര്‍ പിടിച്ചുവെച്ച സമയത്തായിരുന്നു മകള്‍ ജനിച്ചുവെന്ന വാര്‍ത്ത കേട്ടത്, ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച നിമിഷമായിരുന്നു അത്, ബാല പറയുന്നു

നിര്‍മ്മാതാവ് സുരേഷ് കുമാറിനെ മേനക വിവാഹം കഴിച്ചതോടെ അവര്‍ കുടുംബിനിയായി മാറുകയായിരുന്നു. ശങ്കര്‍ കുറേ കാലം അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്നെങ്കിലും പിന്നീട് തിരിച്ച് വരവ് നടത്തി. ഇപ്പോഴിതാ ശങ്കറുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് മേനക.

റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയില്‍ എത്തിയപ്പോഴായിരുന്നു മേനക ശങ്കറിനെ കുറിച്ച് സംസാരിച്ചത്. ശങ്കറിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് തനിക്ക് ഒത്തിരി ആരാധകരുടെ കത്തുകള്‍ കിട്ടിയിരുന്നുവെന്ന് മേനക പറയുന്നു. അക്കാലത്തെ ഹിറ്റ് ജോഡികള്‍ ആവാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായിരുന്നുവെന്ന് മേനക കൂട്ടിച്ചേര്‍ത്തു.

Also Read: അന്ന് ഞാന്‍ അവള്‍ക്കൊപ്പം പോയില്ല, മക്കളെ നോക്കുന്ന കാര്യത്തില്‍ വീഴ്ച പറ്റി, പൊട്ടിക്കരഞ്ഞുകൊണ്ട് മാപ്പ് പറഞ്ഞ് മേനക

തന്റെ വിവാഹം കഴിഞ്ഞ് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശങ്കറും താനും തമ്മിലുള്ള കെമിസ്ട്രിയെക്കുറിച്ച് ഇപ്പോഴും സംസാരിക്കുന്നവര്‍ നിരവധിയാണ്. തനിക്ക് ഏറ്റവും അടുപ്പമുള്ള കോ സ്റ്റാര്‍ ആണ് ശങ്കറെന്നും സുരേഷേട്ടനെ തനിക്ക് പരിചയപ്പെടുത്തി തന്നത് ശങ്കറാണെന്നും മേനക പറയുന്നു.

Advertisement