അന്ന് ഞാന്‍ അവള്‍ക്കൊപ്പം പോയില്ല, മക്കളെ നോക്കുന്ന കാര്യത്തില്‍ വീഴ്ച പറ്റി, പൊട്ടിക്കരഞ്ഞുകൊണ്ട് മാപ്പ് പറഞ്ഞ് മേനക

5086

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍കാല നായിക നടി ആയിരുന്ന താരമാണ് നടി മേനക സുരേഷ്. നിര്‍മ്മാതാവ് സുരേഷ് കുമാറിനെ വിവഹം കഴിച്ച മേനക സിനമാ അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തെങ്കിലും നിര്‍മ്മാണവും മറ്റുമായി സജീവം ആയിരുന്നു.

Advertisements

ഇപ്പോള്‍ മലയാള സിനിമയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മേനകയും സുരേഷ് കുമാറും. ഇവരുടെ രണ്ട് പെണ്‍മക്കളും സിനിമാ രാഗത്ത് സജീവമാണ്. മൂത്ത മകള്‍ രേവതി ക്യാമറയ്ക്ക് പിന്നിലാണ് തിളങ്ങുന്നെങ്കില്‍ ഇളയ മകള്‍ കീര്‍ത്തി തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് ഇപ്പോള്‍.

Also Read:മമ്മൂട്ടി അന്ന് ഭയന്ന് അഡ്വാൻസ് തുക തിരികെ നൽകിയ പടം ദിലീപ് ഏറ്റെടുത്ത് സൂപ്പർഹിറ്റാക്കി, സംഭവം ഇങ്ങനെ

കീര്‍ത്തി സുരേഷ് അഭിനയ രംഗത്ത് തന്റേതായ സ്ഥാനം നേടിക്കഴിഞ്ഞു. മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് അടക്കം നേടിയെടുത്ത് തെന്നിന്ത്യന്‍ സൂപ്പര്‍ നടിയായി വിലസുന്ന കീര്‍ത്തി സുരേഷ് മലയാളത്തില്‍ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം വാശി അടുത്തിടെയാണ് തിയറ്ററുകളില്‍ എത്തിയത്.

ഇപ്പോഴിതാ മക്കളെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ള മേനകയുടെ ഒരു പഴയ വീഡിയോയാണ് വീണ്ടും വൈറലാവുന്നത്. മക്കളുടെ കാര്യത്തില്‍ തനിക്ക് പറ്റിയ വീഴ്ചയെക്കുറിച്ചാണ് വീഡിയോയില്‍ മേനക പറയുന്നത്. കീര്‍ത്തി വയലിന്‍ വായിക്കുന്ന സമയമായിരുന്നു.

Also Read: വിവാഹദിനത്തില്‍ ആളെ മനസിലാകാത്ത രീതിയില്‍ ഒരുങ്ങി ഐശ്വര്യ സുരേഷ്; 101 പവന്റെ സ്വര്‍ണം കുറച്ച് ഓവറായില്ലേ എന്ന് ആരാധകര്‍, ജുവല്ലറി പരസ്യമെന്ന് ആക്ഷേപിച്ച് ഒരു കൂട്ടര്‍

അന്ന് മദ്രാസില്‍ എവിടെ പോയാലും താന്‍ കീര്‍ത്തിക്കൊപ്പം പോകാറുണ്ടായിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് പരിപാടിക്ക് പോയപ്പോള്‍ താന്‍ ഒപ്പം പോയില്ലെന്നും ഇതിന്റെ ചിത്രങ്ങള്‍ പിന്നീട് കണ്ടപ്പോള്‍ സങ്കടം തോന്നിയെന്നും സോറി പറഞ്ഞുവെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് മേനക പറയുന്നു.

Advertisement