മമ്മൂട്ടി അന്ന് ഭയന്ന് അഡ്വാൻസ് തുക തിരികെ നൽകിയ പടം ദിലീപ് ഏറ്റെടുത്ത് സൂപ്പർഹിറ്റാക്കി, സംഭവം ഇങ്ങനെ

8162

തലമുറ വ്യത്യാസം ഇല്ലാതെ മലയാളത്തിൽ സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകൻ ആണ് ജോഷി. മുൻ സൂപ്പർതാരങ്ങളായ ജയന്റെയും നസീറിന്റെയും സോമന്റെയും സുകുമാരന്റെയും എല്ലാം കാലം മുതൽ ജോഷി ഹിറ്റ് ചിത്രങ്ങളുമായി സംവിധാന രംഗത്ത് ഉണ്ട്.

നിരവധി വമ്പൻ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ജോഷിയുടെ കരിയറിൽ പരാജയ ചിത്രങ്ങളും ഇടവേളകളും ഉണ്ടായിട്ടുണ്ട്. അതേ സമയം ചില ചിത്രങ്ങൾ സംവിധായകർക്കോ നടന്മാർക്കോ ഒരു ബ്രേക്ക് നൽകുന്നവയാണ്. ചിലത് ഇവരുടെ സിനിമാ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നവയാകാം.

Advertisements

അത്തരത്തിൽ ഒരു ഇടവേളയ്ക്ക് ശേഷം ജോഷിക്ക് അതിശക്തമായ ഒരു മടങ്ങിവരവിന് കാരണമായ ചിത്രമായിരുന്നു റൺവേ എന്ന സൂപ്പർഹിറ്റ് സിനിമ. മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിന് ഒരു മെഗാഹിറ്റ് നൽകിയ ചിത്രമായിരുന്നു റൺവേ.

Also Read
ആളുകളുടെ മുന്നില്‍ വെച്ച് യൂണിഫോം മാറ്റി ടി ഷര്‍ട്ട് ഇടേണ്ടി വന്നിട്ടുണ്ട്, ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും സംവിധായകന്‍ തന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, നടി ശാരി പറയുന്നു

ചിത്രത്തിലെ വാളയാർ പരമശിവം എന്ന കഥാപാത്രത്തെ പ്രേക്ഷകർ നെഞ്ചോട് ചേർത്തു. എന്നാൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ ആയിരുന്നു വാളയാർ പരമശിവമായി ജോഷി ആദ്യം കണ്ടിരുന്നത്. ഈ സിനിമയിൽ അഭിനയിക്കുന്നതും ആയി ബന്ധപ്പെട്ട് അദ്ദേഹം അഡ്വാൻസും വാങ്ങിയിരുന്നു.

തിരക്കഥ വായിച്ച് അഭിനയിക്കാമെന്നും സമ്മതിച്ചിരുന്നു അത്രേ. കാണാതായ പെൺകുട്ടി ആയിരുന്നു ആ സമയത്ത് ഇറങ്ങി മമ്മൂട്ടി സിനിമ. പക്ഷേ ആസിനിമ പരാജയപ്പെട്ടതോടെ അദ്ദേഹം അഡ്വാൻസ് തുക തിരികെ നൽകി ജോഷി സിനിമയിൽ നിന്നും പിൻമാറുക ആയിരുന്നു.

strong>Also Read
ആരും അതൊന്നും വിശ്വസിക്കല്ലേ, ഞങ്ങളെ ചതിക്കാന്‍ ആരോ ചെയ്തതാണ്, സന്തോഷ വാര്‍ത്തയ്ക്ക് പിന്നാലെ ദുഃഖവാര്‍ത്തയുമായി വിജയ് മാധവും ദേവികയും

ഈ സംഭവം കഴിഞ്ഞ് 18 വർഷങ്ങൾക്ക് ശേഷമാണ് റൺവേ സംഭവിച്ചത്. ദിലീപിനെ ആയിരുന്നു ജോഷി നായകനായി കണ്ടത്. ചിത്രം സൂപ്പർഹിറ്റായി മാറി. അതേ സമയം അടുത്തിടെ വാളയാർ പരശിവത്തിന്റെ കഥ പറയാൻ ജോഷി വീണ്ടും എത്തുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

റൺവേ എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണിത്. ദിലീപ് നായകനാകുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന രീതിയിലാണ് റിപ്പോർട്ടുകൾ വന്നുകൊണ്ടിരുന്നത്. ഉദയകൃഷ്ണയായിരിക്കും വാളയാർ പരമശിവത്തിന് തിരക്കഥ എഴുതുന്നതെന്നും ഇന്ദ്രജിത്ത് പ്രധാന കഥാപാത്രമായെത്തുമെന്നും ദിലീപിന്റെ നായികയായി കാവ്യാ മാധവൻ തന്നെ അഭിനയിക്കും എന്നും ആയിരുന്നു വാളയാർ പരമശിവത്തെ കുറിച്ച് വന്ന റിപ്പോർട്ടുകൾ.

Advertisement