Home Entertainment Celebrities

ഇക്കാ എന്റെ ജന്മദിനമാണ്, ദയവായി എന്റെ ഈ ദിവസം സെപ്ഷ്യലാക്കൂവെന്ന് ആരാധകന്‍, ഞെട്ടിച്ച് മറുപടിയുമായി ദുല്‍ഖര്‍ സല്‍മാന്‍

4662

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഒരു മലയാള നടന്‍ മാത്രമല്ല മറിച്ച് പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആണ്. പുതുമുഖങ്ങളുടെ സംരഭത്തില്‍ ഇറങ്ങിയ സെക്കന്‍ഡ്ഷോ എന്ന മലാള സിനിമയിലൂടെ തുടങ്ങിയ പ്രയാണം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളില്‍ എത്തി തിളങ്ങുകയാണ്.

Advertisements

നിരവധി ആരാധകരാണ് ഈ യുവതാരത്തിനുള്ളത്. അടുത്തിയിടെ ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. അതില്‍ ഒടുവിലത്തേതായിരുന്നു സീതാരാമം. തിയ്യേറ്ററില്‍ വന്‍ വിജയമാണ് ഈ ചിത്രം നേടിയത്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ദുല്‍ഖര്‍.

Also Read: അമ്മ മരിച്ചിട്ടില്ല, ചിരിച്ചുകൊണ്ട് എപ്പോള്‍ വേണമെങ്കിലും വീട്ടിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് ഞാന്‍, കല്‍പ്പനയുടെ മകള്‍ ശ്രീമയി പറയുന്നു

പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന് ഒരേ സമയം തെലുങ്കിലും തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായ സിനിമകള്‍ ഒരേ സമയം റിലീസിന് എത്തുന്നതും ഏറെ ശ്രദ്ധേയമാണ്. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിലുഡിലും പ്രശസ്തനായ താരം ആരാധകരുടെ ബാഹുല്യത്തിലും മുന്‍പന്തിയിലാണ്.

സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന ആരാധകരുടെ കമന്റുകള്‍ക്ക് പലപ്പോഴും മറുപടി നല്‍കാറുണ്ട്. ഇപ്പോഴിതാ ഒരു ആരാധകന് ജന്മദിനാശംസകള്‍ നേര്‍ന്ന ദുല്‍ഖറിന്റെ ട്വീറ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

Also Read; ഗര്‍ഭിണിയാണെന്ന് പറഞ്ഞപ്പോള്‍ സുരേഷട്ടന്‍ ഭക്ഷണം വാരി തന്നു, രാധികചേച്ചിയുടെയും സുരേഷേട്ടന്റെയും സന്തോഷം കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു, ദേവിക പറയുന്നു

തന്റെ പിറന്നാളാണെന്ന് പറഞ്ഞ് ശരത് എന്ന ആരാധകനാണ് ദുല്‍ഖറിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത.് ഈ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ ആരാധകന് മറുപടിയുമായി താരം എത്തുകയായിരുന്നു. ശരത്തിന് ജന്മദിനാശംസകള്‍ നേരുന്നുവെന്നും മികച്ച വര്‍ഷം ആശംസിക്കുന്നുവെന്നും ദുല്‍ഖര്‍ കുറിച്ചു. നിരവധി പേരാണ് ദുല്‍ഖറിന്റെ പോസ്റ്റിന് താഴെ പ്രതികരിച്ചത്.

Advertisement