Home Entertainment Celebrities

നല്ല അഭിപ്രായങ്ങള്‍ കിട്ടുന്ന, കരിയറിന് ഉയര്‍ച്ച തരാന്‍ സാധ്യതയുള്ള സിനിമകള്‍ നോക്കി സമയം പോയി; കരിയറിലെ ബ്രേക്കിനെ കുറിച്ച് അനന്യ

159

അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായി മാറിയ മലയാളി താരമാണ് അനന്യ. ആയില്യ എന്നായിരുന്ന താരത്തിന്റെ യഥാര്‍ത്ഥ പേര് സിനിമയില്‍ എത്തിയപ്പോഴാണ് മാറ്റി അനന്യ എന്നാക്കിയത്.

മലയാളത്തില്‍ മാത്രമല്ല തമിഴിലും സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അനന്യ തനിക്ക് സിനിമയില്‍ ഏത് തരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിന് പുറമെ നൃത്തപരിപാടികളിലും താരം സജീവമായിരുന്നു.

Advertisements

മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചതും. വിവാഹ ശേഷവും താരം അഭിനയ രംഗത്ത് സജീവമാണ്. പോസിറ്റീവ് എന്ന മലയാള സിനിമയിലൂടെ ആയിരുന്നു നായികയായി അനന്യ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക്, തമിഴ്, കന്നഡ, എന്നീ ഭാഷകളിലെ ചിത്രങ്ങളില്‍ സജീവം ആവുകയായിരുന്നു.

ALSO READ- ‘സാറേ വിശക്കുന്നു’ എന്ന് പറഞ്ഞു’; മമ്മൂക്ക കുറേനേരെ മുഖത്തേക്ക് നോക്കി; പിന്നെ എല്ലാ സംരക്ഷണവും നല്‍കി; ഭിക്ഷാടന മാഫിയയില്‍ നിന്നും രക്ഷപ്പെട്ട ശ്രീദേവിയുടെ വാക്കുകള്‍ വൈറല്‍!

സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ അധികം സെലക്ടീവാണ് അനന്യ. വിവാഹ ശേഷവും അഭിനയം തുടരുന്ന നടി വര്‍ഷത്തില്‍ ഒരു സിനിമ എന്ന നിലയിലാണ് ഇപ്പോള്‍ മുന്നോട്ട് പോവുന്നത്. 2018 ല്‍ പുറത്തിറങ്ങിയ കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിന് ശേഷം. 2019 ല്‍ ഒരു തെലുങ്ക് ചിത്രവും 2020 ല്‍ ഒരു തമിഴ് ചിത്രവും അനന്യ ചെയ്തു. പൃഥ്വിരാജും ഉണ്ണി മുകുന്ദനും ഒന്നിച്ച ഭ്രമം ആയിരുന്നു മലയാളത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. പിന്നീട് തിരിച്ചുവരവില്‍ സണ്ണി വെയ്‌നും അലന്‍സിയറും എല്ലാം പ്രദാന കഥാപാത്രങ്ങളായ ‘അപ്പന്‍’ സിനിമ ചെയ്ത് അമ്പരപ്പിച്ചിരിക്കുകയാണ് അനന്യ. താരത്തിന്റെ വേഷവും ഏറെ ശ്രദ്ധേയമായിരുന്നു.

അതേസമയം, തിരിച്ചുവരവ് വൈകിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ താരം പറയുന്നത് സ0്ക്രിപ്റ്റുകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു പക്ഷെ അതില്‍ നമുക്ക് താത്പര്യം തോന്നുന്ന തരത്തിലുള്ള ഒന്നും ഉണ്ടായിരുന്നില്ല എന്നാണ്. താന്‍ നോക്കിയത് നല്ല അഭിപ്രായങ്ങള്‍ കിട്ടുന്ന, കരിയറിന് ഉയര്‍ച്ച തരാന്‍ സാധ്യതയുള്ള സിനിമകളായിരുന്നു. എന്നാല്‍ വന്നവയില്‍ അത്തരത്തിലുള്ളവ വളരെ കുറവായിരുന്നുവെന്ന് അനന്യ പറയുന്നു.

ALSO READ-പ്രേമിക്കാന്‍ വേണ്ടി തന്നെയാണ് അഖിലയുടെ കോളേജിലേക്ക് വന്നത്; അഖില പോകുന്ന ബസില്‍ കയറി അവളുടെ ടിക്കറ്റെടുത്തിരുന്നു; പ്രണയകാലത്തെ കുറിച്ച് ശ്യാമും അഖില ആനന്ദും

ഇതോടെയാണ് സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തതെന്നും താരം വിശദീകരിച്ചു.
അപ്പന്‍ സിനിമയില്‍ സണ്ണി വെയ്നുമൊത്തുള്ള അനുഭവങ്ങള്‍ കൂടി താരം അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്. തനിക്ക് സണ്ണിയെ നേരത്തെ മുതലറിയാം. ഞങ്ങളൊരുമിച്ച് രണ്ട് സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും ഇത് മൂന്നാമത്തെ സിനിമയാണെന്നും അനന്യ പറയുന്നു.

അപ്പന്‍ സെറ്റ് അതുകൊണ്ടുതന്നെ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. സുഹൃത്തുക്കളായതുകൊണ്ട് നമുക്ക് ഒരു സീന്‍ എക്‌സ്‌പ്ലെയ്ന്‍ ചെയ്തു തരാനുമൊക്കെ എല്ലാ കാര്യത്തിലും ഫ്രീയായിട്ട് സംസാരിക്കാന്‍ കഴിഞ്ഞിരുന്നെന്നാണ് അനന്യ പറയുന്നത്.

‘നമുക്ക് ഇങ്ങനെ ചെയ്താലോ എന്ന ചോദിക്കുമ്പോള്‍ സണ്ണിയും നമ്മളെ ഈക്വലി സപ്പോര്‍ട്ട് ചെയ്യുമായിരുന്നു. അത്തരത്തില്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരു കെമിസ്ട്രി ഉണ്ടായിരുന്നു’- എന്നാണ് അനന്യ പറയുന്നത്.

Advertisement