Home Entertainment Celebrities

100 വര്‍ഷത്തെ പ്രണയത്തില്‍ നിന്നും ജീവിതകാലം മുഴുവനുള്ള പ്രണയത്തിലേക്ക്, മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് പേളി മാണിയും ശ്രീനിഷും, വൈറലായി ചിത്രങ്ങള്‍

682

മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. അവതാരകയായി മിനിസ്‌ക്രീനില്‍ എത്തിയ പേളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. താരത്തിന്റെ പെരുമാറ്റമാണ് ആരാധകരെ വര്‍ധിപ്പിക്കുന്നത്.

Advertisements

പേളിയെ പോലെ തന്നെ ഭര്‍ത്താവ് ശ്രീനീഷിനും നിരവധി ആരാധകരുണ്ട്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷ പരമ്പരകളിലും ശ്രീനിഷ് സജീവമാണ്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇരുവരും.

Also Read: പ്രിയേ എന്റെ ഓരോ ഹൃദയത്തുടിപ്പിലും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, സുഹാനയെക്കുറിച്ചുള്ള ബഷീറിന്റെ പുതിയ പോസ്റ്റ് വൈറല്‍, മഷൂറ എവിടെയെന്ന് ആരാധകര്‍

ബിഗ്ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥികളായിരുന്ന പേളിയും ശ്രീനിഷും ഷോയ്ക്ക് ഇടെയാണ് പ്രണയത്തിലായത്. ഷോയ്ക്ക് പുറത്തെത്തിയ ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതര്‍ ആവുകയായിരുന്നു.
ഇതിന് പിന്നാലെ പേളി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

നിലാ എന്നാണ് മകള്‍ക്ക് ഇവര്‍ നല്‍കിയ പേര്. അച്ഛനെയും അമ്മയെയും പോലെ നിരവധി ആരാധകരുണ്ട്. പേളിയും ശ്രീനിഷും ഇപ്പോള്‍ തങ്ങളുടെ മൂന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. ശ്രീനിഷിനെ കുറിച്ച് ‘എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മികച്ച വ്യക്തി’ എന്നാണ് പേളി പറയുന്നത്.

Also Read: സ്വപ്‌നത്തില്‍ പോലും കരുതിയില്ല, എന്റെ അടുത്ത സിനിമ ഈ ഭൂമിയിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയുമായി; പുതിയ സിനിമയുടെ വിശേഷവുമായി അന്ന ബെന്‍

കൂടാതെ ശ്രീനിഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച പേളി നൂറ് ദിവസത്തെ പ്രണയത്തില്‍ നിന്നും ജീവിതകാലം മുഴുവനുള്ള പ്രണയത്തിലേക്കെന്നും സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ഇതേ ചിത്രം ശ്രീനിഷും പങ്കുവെച്ചു, ഒരു ക്യാപ്ഷന്‍ തരുമോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു ശ്രീനിഷിന്റെ പോസ്റ്റ്. നിരവധി പേരാണ് താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നത്.

Advertisement