Home Entertainment Celebrities

ഒട്ടിച്ചു വെച്ച ആ ടോപ്പ് പെട്ടെന്ന് അഴിഞ്ഞു വീണു, നമസ്തേ എന്ന് പറഞ്ഞ് കൈകൂപ്പി ഞാൻ അമർത്തി പിടിച്ചു, വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

1971

ലോകം മുഴുവൻ ആരാധകരുള്ള ബോളുവുഡ് താര സുന്ദരിയാണ് പ്രിയങ്ക ചോപ്ര. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായിട്ടുള്ള പ്രിയങ്ക ചോപ്ര ഹോളി വുഡ് വെബ് സീരിസുകളിലു തിളങ്ങിയിട്ടുള്ള താരമാണ്. സൗന്ദര്യ മൽസരങ്ങളിലും ഫാഷൻ ഷോകളിലും സജീവമായിരുന്നു താരം.

റെഡ് കാർപെറ്റിൽ തിളങ്ങി നിൽക്കുന്ന താരസുന്ദരിമാർ പലപ്പോഴും തിളക്കമുള്ള വസ്ത്രത്തിൽ സ്റ്റൈലിഷായി നിൽക്കുമ്പോൾ കാണുന്നവരിൽ ചിലർക്ക് പേടിയുണ്ടാകും, ഈ വസ്ത്രം എങ്ങാനും താഴെപോകുമോ എന്ന്. ചില വസ്ത്രങ്ങൾ തനിക്ക് തലവേദന സ്യഷ്ടിച്ചുണ്ടെന്ന് തുറന്ന് പറയുകയാണ് പ്രിയങ്ക ചോപ്ര.

Advertisements

കയ്യിൽ നിന്നും പോയി എന്ന് പ്രിയങ്ക ഏതാണ്ട് ഉറപ്പിച്ച വസ്ത്രങ്ങൾ ധരിച്ചു അവർ റെഡ് കാർപ്പെറ്റിൽ നിറഞ്ഞത് രണ്ട് വട്ടമാണ്. പീപ്പിൾ മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ ആണ് അക്കാര്യം പ്രിയങ്ക വെളിപ്പെടുത്തിയത്. 2000 ൽ ആണ് പ്രിയങ്ക ചോപ്ര മിസ് വേൾഡ് പട്ടം ചൂടുന്നത്.

Also Read
അത് പറഞ്ഞ് ലാലേട്ടൻ ഇപ്പോഴും കുറ്റപ്പെടുത്തും, ഭൂമി പിളർന്ന് താഴെ പോയിരുന്നെങ്കിൽ എന്നുവരെ ചിന്തിച്ചു: വെളിപ്പെടുത്തലുമയാി അനുശ്രീ

2016ൽ ആദ്യമായി ഓസ്‌കർ വേദിയിലും എത്തി. ഇതിൽ മിസ് വേൾഡ് മത്സരത്തിനായി ധരിച്ച വസ്ത്രമാണ് പ്രിയങ്കയ്ക്ക് ആദ്യമായി ബുദ്ധിമുട്ട് സൃഷ്ടിച്ചത്. അന്നത്തെ വസ്ത്രം ശരീരത്തിൽ ടേപ്പ് ചെയ്ത് വച്ചിരിക്കുക ആയിരുന്നുവെന്ന് താരം പറയുന്നു.

ഇടുത്തീ പോലെ ആ സമയം ഒട്ടേറെ പിരിമുറുക്കം അനുഭവിച്ചുവെന്നും താരം പറയുന്നു. ആ ടേപ്പ് മുഴുവനും ഊരി വന്ന്, വസ്ത്രം ഇളകുന്ന മട്ടിലായി. അപ്പോള് തന്നെ ഞെട്ടിത്തരിച്ചു നിന്നു. വസ്ത്രത്തെ ചേർത്ത് നിർത്തി ഞാൻ നമസ്തേ പറഞ്ഞു.

എല്ലാവരും ശ്രദ്ധിച്ചത് നമസ്തേ എന്ന് കൈകൂപ്പി നിൽക്കുന്ന പ്രിയങ്കയെ ആണ്. പക്ഷെ ആ നമസ്തേയുടെ പിന്നിൽ വസ്ത്രം ഇളകി വീഴാതിരിക്കാനുള്ള ട്രിക്ക് ആണെന്ന് ആർക്കും മനസ്സിലായില്ല. കൈകൾ കൊണ്ട് വസ്ത്രം താങ്ങി നിർത്തുകയായിരുന്നുവെന്ന് താരം പറയുന്നു.

2018ലെ മെറ്റ് ഗാലയിലാണ് രണ്ടാമതായി, ധരിച്ച വസ്ത്രം കാരണം പ്രിയങ്ക ബുദ്ധിമുട്ടനുഭവിച്ചത് . കടും ചുവപ്പു നിറമുള്ള റാൽഫ് ലോറൻ റെഡ് വെൽവെറ്റ് കുപ്പായമാണ് പ്രിയങ്ക അണിഞ്ഞിരുന്നത്. അതിൽ ഒരുക്കിയിരുന്ന കച്ച ശ്വാസം മുട്ടിച്ചു.
വാരിയെല്ലുകൾ വരിഞ്ഞുമുറുകിയ പ്രതീതിയാണ് ആ വസ്ത്രം അന്ന് സമ്മാനിച്ചത്. ആ രാത്രയിൽ ഭക്ഷണം പോലും കഴിക്കാൻ സാധിച്ചില്ലെന്ന് പ്രിയങ്ക വെളിപ്പെടുത്തി.

Also Read
അത് നടക്കില്ല എന്നായിരുന്നു ദിലീപ് പറഞ്ഞത്, സല്ലാപത്തിന്റെ രണ്ടാം ഭാഗത്തിന് സംഭവിച്ചത് വെളിപ്പെടുത്തി സംവിധായകൻ

Advertisement