Home Entertainment Celebrities

ആദ്യം ശരീരത്തിലേക്ക് ഇഴഞ്ഞ ആ കൈകൾ പെട്ടെന്ന് എന്റെ ടീ ഷർട്ടിന്റെ അകത്തേക്ക് കയറ്റി, അച്ഛൻ ആണെന്ന് കരുതി പക്ഷേ, ആൻഡ്രിയയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

3287

മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ആൻഡ്രിയ ജെർമിയ. അഭിനേത്രി എന്നതിൽ ഉപരി ഗായിക എന്ന നിലകയിലും പ്രശസ്തയാണ് ആൻഡ്രിയ. നടി, മോഡൽ, പിന്നണി ഗായിക, ഡബ്ബിങ് ആർട്ടിസ്റ്റ്, തുടങ്ങിയ നിലകളിൽ എല്ലാം ആൻഡ്രിയ ജെർമിയ ശ്രദ്ധ നേടിയിട്ടുണ്ട്.

സിനിമകളിൽ വളരെ സെലക്ടീവ് ആയ നടിയുടെ മിക്ക കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.
പാട്ടുകാരി ആകാൻ ഗ്രഹിച്ച ആൻഡ്രിയ പിന്നീട് യാദൃശ്ചികമായി സിനിമയിലെത്തുകയായിരുന്നു.ചെന്നൈ യിൽ ഒരു ആംഗ്ലോ ഇന്ത്യൻ കുടുംബത്തിലാണ് ആൻഡ്രിയ ജനിച്ചത്. സംഗീതത്തോട് ചെറുപ്പം മുതലേ കമ്പമുള്ള ആൻഡ്രിയ എട്ട് വയസ്സ് മുതൽ പിയാനോ പഠിച്ച് തുടങ്ങി.

Advertisements

ഗിരീഷ് കർണാടിന്റെ നാഗംദള എന്ന നാടകത്തിലൂടെ ആണ് ആൻഡ്രിയ അഭിനയ രംഗത്ത് എത്തുന്നത്.
പിന്നീട് ഗൗതം മേനോന്റെ വേട്ടയാട് വിളയാട് എന്ന സിനിമയിൽ ഒരു ഗാനം പാടി. ഇതിന് ശേഷം ഇദ്ദേഹത്തിന്റെ തന്നെ പച്ചൈക്കിളി മുത്തുച്ചരം എന്ന സിനിമയിലും അഭിനയിച്ചു.

Also Read
പലരും ചോദിക്കുന്നത് ലെസ്ബിയൻ ആണോ എന്നാണ്, സുഹൃത്തുക്കൾ എല്ലാം ഇട്ടിട്ട് പോയി: സങ്കടം പറഞ്ഞ് നിമിഷ ബിജോ

തമിഴിലാണ് ആൻഡ്രിയ കൂടുതൽ തിളങ്ങിയത്. മലയാളത്തിൽ അഭിനയിച്ച അന്നയും റസൂലും, ലോഹം എന്നി ചിത്രങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിൽ വടചെന്നൈ, അവൾ, തരമണി, മങ്കാത്ത തുടങ്ങിയ സിനിമകളിൽ നടിയുടെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. വട ചെന്നൈയിലെ വേഷം ഏറെ നിരൂപക പ്രശംസയും പിടിച്ചു പറ്റിയിരുന്നു.

തമിഴിൽ കമൽഹാസനൊപ്പം അഭിനയിച്ച ഉത്തമ വില്ലൻ, വിശ്വരൂപം എന്നീ സിനിമകൾ വൻ ഹിറ്റായിരുന്നു. ആയിരത്തിൽ ഒരുവൻ എന്ന സിനിമയിലെ ആൻഡ്രിയയുടെ കഥാപാത്രവും വ്യത്യസ്തമായിരുന്നു. മലയാളത്തിൽ അന്നയും റസൂലും, ലോഹവും കൂടാതെ ലണ്ടൻ ബ്രിഡ്ജ്, എന്ന സിനിമയിലും ആൻഡ്രിയ അഭിനയിച്ചിട്ടുണ്ട്.

പിന്നീട് നല്ല സിനിമകൾ വരാഞ്ഞതിനാലാണ് വീണ്ടും മലയാളത്തിൽ അഭിനയിക്കാതെ ഇരുന്നതെന്നും ആൻഡ്രിയ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേ സമയം തികച്ചും സ്വകാര്യ ജീവിതം നയിക്കുന്ന ആൻഡ്രിയയെ ഗോസിപ്പ് കോളങ്ങളിൽ അങ്ങനെ കാണാറില്ല. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം.

ഇപ്പോൾ ഇതാ തനിക്ക് 11 വയസ്സുള്ളപ്പോൾ നേരിടേണ്ടി വന്ന ഒരു ലൈം ഗി ക അ തി ക്ര മ ത്തെ കുറിച്ച്് താരം തുറന്നു പറഞ്ഞത് ആണ് വൈറലായി മാറുന്നത്. ഞാൻ ഇതുവരെ രണ്ടു തവണയേ ബസിൽ യാത്ര ചെയ്തിട്ടുള്ളത്. ചെന്നൈയിൽ കുടുംബമായി തങ്ങൾ വേളാങ്കണ്ണിക്ക് പോവുകയായിരുന്നു. അപ്പോഴാണ് ആ സംഭവം നടന്നത് എന്നാണ് ആൻഡ്രിയ പറയുന്നത്.

അച്ഛനും ഇരിപ്പുണ്ട് എന്നാൽ കുറെ സമയം കഴിഞ്ഞപ്പോൾ ആരുടെയോ കൈ തന്റെ ശരീരത്തിലേക്ക് ഇഴഞ്ഞു. പെട്ടെന്ന് ആ കൈ എന്റെ ടിഷർട്ടിന്റെ അകത്തേക്ക് കയറി. തനിക്ക് തോന്നി ആദ്യം താൻ കരുതിയത് തന്റെ അച്ഛന്റെ കൈ അപ്പോൾ അദ്ദേഹത്തിന്റെ മടിയിലാണ്. എന്നാൽ പിന്നീടാണ് അദ്ദേഹത്തിന്റെ മടിയിൽ തന്നെ ഉണ്ട് എന്ന് എനിക്ക് മനസ്സിലായത്.

അതോടെ അച്ഛൻ അല്ല എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. എന്നാൽ അച്ഛനോട് ഇത് പറയാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല. കാരണം ഞാൻ പറഞ്ഞാൽ അദ്ദേഹം പ്രതികരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ വളർന്നുവന്ന സമൂഹം അങ്ങനെയായിരുന്നു. അതുകൊണ്ടു തന്നെ ഞാനിത് ആരോടും പറഞ്ഞിരുന്നില്ല എന്നും പറയുന്നുണ്ട് താരം.

പിന്നീട് തനിക്ക് ബസ്സിൽ യാത്ര ചെയ്യുന്നത് ഇഷ്ടമായിരുന്നില്ല. എനിക്ക് യാത്ര ചെയ്യാതിരിക്കാൻ സാധിക്കും. എനിക്ക് ആ സാഹചര്യമുണ്ട്. അവിടെ യാത്ര ചെയ്യേണ്ടി വരുന്നവരുണ്ട്. അവരെ ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരികയും ചെയ്യാറുണ്ടെന്നും താരം പറയുന്നുണ്ട്. അത് ഓർക്കുമ്പോൾ തനിക്ക് സങ്കടം തോന്നാറുണ്ട് എന്നാണ് ആൻഡ്രിയ വ്യക്തമാക്കുന്നത്.

Also Read
4കെ ദൃശ്യ മികവിൽ തോമാച്ചന്റെ സ്ഫടികം വീണ്ടും വരുന്നു, റീ റിലീസ് തീയതി പുറത്തുവിട്ടു, അപ്പോൾ എങ്ങനാ ഉറപ്പിക്കാവോ എന്ന് ലാലേട്ടൻ, ആവേശ കമന്റുകളുമായി ആരാധകർ

Advertisement