Home Entertainment Celebrities

മെഡിക്കൽ രംഗത്ത് ശ്രദ്ധിക്കാനൊരുങ്ങി തെന്നിന്ത്യൻ താരസുന്ദരി; ഡോക്ടറാകാൻ നേടിയ അറിവിൽ ആശുപത്രി പണിയാനൊരുങ്ങി താരം.

113

പ്രേമമെന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ താരമാണ് സായ് പല്ലവി. ഇപ്പോൾ തെന്നിന്ത്യയിലെ മുൻ നിര നായികമാരിൽ ഒരാളാണ് സായ്. മലയാളത്തിൽ വിരലില്ലെണ്ണാവുന്ന സിനിമകളിൽ വേഷമിട്ട താരം സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധാലുവാണ്. നിരവധി ആരാധകരാണ് താരത്തിനുള്ളത്.

മികച്ച അഭിപ്രായം നേടിയെടുത്ത ഗാർഗിയാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമ. കോടികൾ പ്രതിഫലം വാങ്ങുന്ന നടി നിലവിൽ തെലുങ്കിലെ താരറാണിയാണ്. മറ്റ്‌ ഭാഷകളിലെ തിരക്ക് മൂലം മലയാളത്തിൽ നിന്ന് വിട്ട് നില്ക്കുകയാണ് താരം.

Advertisements

ജോർജ്ജിയയിൽ നിന്നാണ് താരം എംബിബിഎസ് പൂർത്തിയാക്കിയത്. പഠനത്തിനിടയ്ക്കാണ് താരം സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയത്. മികച്ച നർത്തകി കൂടിയായ താരത്തെക്കുറിച്ചുള്ള പുതിയ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്.

Also Read
കാവ്യ, മീനാക്ഷി, മഹാലക്ഷ്മി, ഇവർ മൂന്നുപേരുമാണ് എന്റെ ഭാഗ്യം, അല്ലെങ്കിൽ ഇവർ മൂന്നു പേരുമാണ് എന്റെ ഹീറോസ്: ദിലീപ് പറയുന്നത് കേട്ടോ

പുതിയ റിപ്പോർട്ടുകൾ പ്രകാരം നടി കോയമ്പത്തൂരിൽ സ്വന്തമായി ആശുപത്രി നിർമ്മിക്കാനൊരുങ്ങുന്നുവെന്നാണ് കേൾക്കുന്നത്. സഹോദരി പൂജക്കൊപ്പമാണ് സായ് ആശുപത്രി പണിയാനൊരുങ്ങുന്നത്. തെലുങ്ക് മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. അഭിനയത്തിൽ നിന്ന് പിന്മാറി മുഴുവൻ സമയ മെഡിക്കൽ പ്രൊഫഷനിലേക്ക് നടി ശ്രദ്ധ കേന്ദ്രീകരിക്കുമോ എന്ന കാര്യവും വ്യക്തമല്ല.

പ്രത്യേക നിബന്ധനകളാണ് സിനിമയിൽ അഭിനയിക്കുന്നതിനായി താരം മുന്നോട്ട് വെക്കാറുള്ളത്. കഥ ഇഷ്ടപ്പെട്ടെങ്കിൽ മാത്രമേ താരം സിനിമയിൽ അഭിനയിക്കാറുള്ളു. അതും ഒരുപാട് ഗ്ലാമറസായുള്ള വേഷങ്ങൾ ചെയ്യാൻ താരം സമ്മതിക്കാറില്ല.

Also Read
അർബ്ബാസിൽ നിന്ന് നിർബന്ധപ്പൂർവ്വം ജീവനാംശം ചോദിച്ച് വാങ്ങിയത് മലൈകയോ ? നടിക്ക് കിട്ടിയത് 15 കോടി രൂപ; സംഭവം ഇങ്ങനെ

അതേസമയം, പാവെ കഥകൾ, വിരാടപർവ്വം, ഗാർഗി തുടങ്ങിയവയാണ് താരത്തിന്റേതായി പുറത്തിറങ്ങിയ സിനിമകൾ. അഭിനയ മികവ് കൊണ്ട് മുന്നിട്ട് നില്ക്കുന്ന താരം ഫെയർനസ് ക്രീമുകളുടെ പരസ്യങ്ങളിൽ അഭിനയിക്കില്ലെന്ന് തുറന്ന് പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ നിരവധി വിമർശനങ്ങളാണ് താരത്തിനെതിരെ ഉയർന്നത്. അതേസമയം താരത്തെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.

Advertisement