കാവ്യ, മീനാക്ഷി, മഹാലക്ഷ്മി, ഇവർ മൂന്നുപേരുമാണ് എന്റെ ഭാഗ്യം, അല്ലെങ്കിൽ ഇവർ മൂന്നു പേരുമാണ് എന്റെ ഹീറോസ്: ദിലീപ് പറയുന്നത് കേട്ടോ

1085

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് നടൻ ദിലീപും ഭാര്യയും മുൻ നായിക നടിയായ കാവ്യാ മധവനും. നിരവധി സിനിമകളിൽ ജോഡികളായി അഭിനയിച്ചിട്ടുള്ള ഇവർ ഇവരുടെ രണ്ടു പേരുടേയും ജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടത്തിൽ ഇനി ഒന്നിച്ച് ജീവിക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു.

രണ്ടു പേരുടേയും രണ്ടാം വിവാഹം ആയിരുന്നു. അതേ സമയം ഏറ്റവും കൂടുതൽ വിവാദങ്ങളിൽ ഇടം പിടിച്ച താര ദമ്പതികളും ഇവർ തന്നെയാണ്. വിവാഹത്തിന് മുൻപ് തന്നെ ഇവർ പല തവണയായി വിവാഹിതരായി എന്ന് സൈബർ ലോകം പ്രഖ്യാപിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ തന്നെ വിവാഹ മോചിതർ ആകുമെന്ന് വരെ പറഞ്ഞവരും ഉണ്ടായിരുന്നു.

Advertisements

പക്ഷേ ഇരുവരും ഇപ്പോൾ രണ്ടു മക്കളുമായി സുഖമായി ജീവിക്കുകയാണ്. ദിലീപും ആയുള്ള വിവാഹ ശേഷം കാവ്യാ മാധവൻ അഭിനയരംഗത്ത് നിന്നും വിട്ടുനിൽക്കുകയാണ്. ദിലീപ് അഭിനയത്തിന് പുറമെ നിർമ്മാണ രംഗത്തും സജീവമാണ് ഇപ്പോൾ. അതേ സമയം തന്റെ കുടുംബത്തെ കുറിച്ച് ദിലീപ് വാചാലനായിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

Also Read
അർബ്ബാസിൽ നിന്ന് നിർബന്ധപ്പൂർവ്വം ജീവനാംശം ചോദിച്ച് വാങ്ങിയത് മലൈകയോ ? നടിക്ക് കിട്ടിയത് 15 കോടി രൂപ; സംഭവം ഇങ്ങനെ

കാവ്യ, മീനാക്ഷി, മഹാലക്ഷ്മി, ഇവർ മൂന്നുപേരുമാണ് എന്റെ ഭാഗ്യം. അല്ലെങ്കിൽ ഇവർ മൂന്നു പേരുമാണ് എന്റെ ഹീറോസ് ഇത് സമ്മതിക്കുന്നോ, ഇല്ലയോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ദിലീപ്. ഒബ്‌ജെക്ഷൻ പറഞ്ഞാൽ എനിക്ക് വീട്ടിൽ കയറാൻ പറ്റില്ല. യെസ് എന്ന് പറഞ്ഞാൽ മറ്റു ഹീറോസ് പ്രശ്‌നം ഉണ്ടാക്കും ചോദ്യം മാറ്റി പിടിക്കാൻ പറ്റുമോ എന്ന് ദിലീപ് ചോദിക്കുന്നു.

ദാമ്പത്യ പ്രശ്‌നത്തിന് കാരണം ആകും എന്നുള്ളതുകൊണ്ട് ചോദ്യം വിടുന്നു എന്ന് അവതാരകൻ പറയുന്നു. സിനിമയിൽ പിടിച്ചു നില്ക്കാൻ വിനയവും ജനപിന്തുണയും വേണോ എന്ന ചോദ്യത്തിന് അതെ ഒപ്പം ദൈവാനുഗ്രഹവും വേണം എന്നും ദിലീപ് പറയുന്നു. സിനിമയിൽ ഞാൻ നോ പറഞ്ഞു ഒരുപാട് ആളുകളെ ശത്രുക്കൾ ആക്കിയിട്ടുണ്ട് യെസ് പറഞ്ഞും ശത്രുക്കൾ ഉണ്ടായിട്ടുണ്ടെന്നും ദിലീപ് വ്യക്തമാക്കുന്നു.

വിവാഹമോ ബോൺ ലെസ്സ് ചില്ലി ചിക്കനോ കഴിക്കാൻ എളുപ്പം എന്ന ചോദ്യത്തിന് ബോൺ ലെസ് ചില്ലി ചിക്കൻ ആണ് എന്നുള്ള മറുപടിയാണ് ദിലീപ് നൽകിയത്. ഓടിച്ചു കൊണ്ടുപോകാൻ ഈസിയായത് ലക്ഷ്വറി കാറിനേക്കാളും ദാമ്പത്യ ജീവിതം ആണെന്നും നടൻ പറയുന്നു.

കാർ എങ്ങാനും ഇനി പറഞ്ഞു പോയാൽ തിരിച്ചു വീട്ടിലേക്ക് ചെല്ലാൻ പറ്റത്തില്ല അല്ലെ എന്ന് അവതാരകൻ ചോദിക്കുമ്പോൾ ഇല്ലേ എന്ന മറുപടിയാണ് നടൻ നൽകിയത്. രാവിലെ എണീക്കുമ്പോൾ കണ്ണിൽ ഉടക്കുന്ന കാഴ്ച എന്താണ് എന്ന് ചോദിക്കുമ്പോൾ ഒന്ന് എഴുന്നേൽക്ക് ചേട്ടാ ചായ കുടിയ്ക്ക്, സമയം ഒൻപതു മണി ആയി എന്ന് പറഞ്ഞു കൊണ്ട് കൂടെ ഉള്ള പയ്യനെ ആണ് താൻ ആദ്യം കാണുന്നതെന്നും ദിലീപ് വ്യക്തമാക്കുന്നു.

Also Read
കാമവും, പ്രണയവും സാഹസികതയും നിറഞ്ഞ യാത്രയ്ക്ക് ഒടുവില്‍ ജീവിതത്തിലേക്ക് പുതിയൊരു അത്ഭുതം വരുന്നു; വിശേഷം പങ്കുവെച്ച് ജോണ്‍ കൊക്കനും പൂജയും

Advertisement