കാമവും, പ്രണയവും സാഹസികതയും നിറഞ്ഞ യാത്രയ്ക്ക് ഒടുവില്‍ ജീവിതത്തിലേക്ക് പുതിയൊരു അത്ഭുതം വരുന്നു; വിശേഷം പങ്കുവെച്ച് ജോണ്‍ കൊക്കനും പൂജയും

132

സോഷ്യല്‍മീഡിയയിലും സിനിമാലോകത്തും ആരാധകരെ സൃഷ്ടിച്ച മോഡലിം നടനുമൊക്കെയാണ് ജോണ്‍ കൊക്കെന്‍. അദ്ദേഹത്തിന്റെ ഭാര്യ പൂജയും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഇരുവര്‍ക്കും നിരവധി ആരാധകരാണുള്ളത്.2019 ലാണ് ഇരുവരുടെയും വിവാഹിതരായത്.

അടുത്തിടെ ഇറങ്ങിയ നിരവധി ചിത്രങ്ങളില്‍ വേഷം ചെയ്തിരുന്നു ജോണ്‍ കൊക്കെന്‍. കെജിഎഫ്, സാര്‍പ്പെട്ട പരമ്പരൈ തുടങ്ങിയ ഹിറ്റ് സിനിമകളുടെ ഭാഗമാവാനും താരത്തിന് സാധിച്ചു. നിലവില്‍ അജിത്തിന്റെയും ധനുഷിന്റെയും ചിത്രങ്ങളിലാണ് ജോണ്‍ അഭിനയിക്കുന്നത്. ജോണിന്റെ ഭാര്യ പൂജ രാമചന്ദ്രനും തെന്നിന്ത്യന്‍ സിനിമാ ലോകത്ത് പരിചിതയാണ്.

Advertisements

വിവാഹിതരായി വിചിത്രമായ ജീവിതം നയിച്ചിരുന്നവരാണ് തങ്ങളെന്ന് പറയുകയാണ് ഇരുവരും. കൂടാതെ ജീവിതത്തില്‍ പുതിയ സന്തോഷം എത്തിയിരിക്കുകയാണെന്നും പൂജയും ജോണും പറയുന്നു.

ALSO READ- പറക്കാനുള്ള ചിറകുകള്‍ സമൂഹം വെട്ടിക്കളഞ്ഞാല്‍ അതിന്റെ പേരില്‍ കരഞ്ഞു തളര്‍ന്നിരിക്കരുത്; ചിറകുകള്‍ സ്വന്തമായി തുന്നുക; മഞ്ജു എല്ലാ സ്ത്രീകള്‍ക്കും പ്രചോദനം, കൈയ്യടി നേടി കുറിപ്പ്

അടുത്തിടെയാണ് ഇരുവരും പുതിയ വിശേഷം പങ്ക് വച്ച് രംഗത്ത് വന്നിരുന്നു. ഇരുവരുടേയും ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി എത്തുന്നു എന്ന സന്തോഷമാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച ചിത്രത്തോടൊപ്പമാണ് മാതാപിതാക്കലാകാന്‍ പോകുന്നുവെന്ന സന്തോഷം ഇരുവരും പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, ഇരുവരും വിവാഹശേഷം ഒരുമിച്ചുള്ള യാത്രയുടെ ചിത്രങ്ങളും വര്‍ക്കൗട്ട് വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. കുഞ്ഞതിഥിയെ കുറിച്ച് വെളിപ്പെടുത്തുന്ന പൂജയുടെ കുറിപ്പും വൈറലാവുകയാണ്.

ALSO READ- ഷെയര്‍ ഒന്നും ചെയ്യേണ്ടി വന്നില്ല, മുഴുവനായിട്ട് തന്നെ കൊണ്ടു പോയി; കാമുകനെ തട്ടിയെടുത്ത മുന്‍ കൂട്ടുകാരിയോട് കലിപ്പ് തീരാതെ ആര്യ; വൈറലായി കുറിപ്പ്

‘പ്രണയത്തിന്റെ അവസാനിക്കാത്ത കാറ്റും, ആത്മാവിന്റെ അനശ്വരമായ ചിരികളും, ഭ്രാന്തമായ വഴക്കുകളും ഒരിക്കലും അവസാനിക്കാത്ത സംഭാഷണങ്ങളും, കാമവും, പ്രണയവും സാഹസികതയും നിറഞ്ഞ ഒരു യാത്രയുമായിരുന്നു ഇതുവരെ.’

‘ഇപ്പോഴിതാ ഈ ജീവിതത്തിലേക്ക് പുതിയൊരു അത്ഭുതം കൂടി വരുന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍. 2023 വളരെ സ്‌പെഷ്യല്‍ ആകാന്‍ പോകുന്നു’- എന്നാണ് പൂജ കുറിച്ചത്.

Advertisement