ഷെയര്‍ ഒന്നും ചെയ്യേണ്ടി വന്നില്ല, മുഴുവനായിട്ട് തന്നെ കൊണ്ടു പോയി; കാമുകനെ തട്ടിയെടുത്ത മുന്‍ കൂട്ടുകാരിയോട് കലിപ്പ് തീരാതെ ആര്യ; വൈറലായി കുറിപ്പ്

891

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് ആര്യ ബാബു. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്‍ എത്തിയതോടെയാണ് ആര്യ ആരാധകര്‍ക്ക് സുപരിചിതയായി മാറിയത്. പിന്നീട് ബിഗ് ബോസില്‍ എത്തിയതോടെ താരത്തെ മലയാളികള്‍ കൂടുതല്‍ അടുത്തറിയുകയായിരുന്നു.

പക്ഷെ വ്യക്തി ജീവിതത്തില്‍ നിരവധി പ്രതിസന്ധികളെയാണ് ആര്യ അഭിമുഖീകരിച്ചിട്ടുള്ളത്. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയ താരത്തിന് ആ ബന്ധത്തില്‍ ഒരു മകളുണ്ട്.പക്ഷെ അത് വേര്‍പിരിഞ്ഞ ശേഷം സിംഗിള്‍ മദറായി ജീവിക്കുന്നതിന് ഇടെയാണ് ആര്യ മറ്റൊരാളുമായി പ്രണയത്തില്‍ ആകുന്നത്.

Advertisements

ബിഗ് ബോസ് മലയാളം സീസണില്‍ പങ്കെടുക്കവേ അവിടെ വെച്ചാണ് തനിക്ക് ഒരു പ്രണയം ഉണ്ടെന്നും ജാന്‍ എന്നാണ് അയാളുടെ പേരെന്നും തങ്ങള്‍ ഉടന്‍ വിവാഹിതര്‍ ആകുമെന്നും ആര്യ തുറന്നു പറഞ്ഞത്. വളരെ സന്തോഷത്തോടെയാണ് ആര്യ ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നീട് ഇരുവരും പിരിഞ്ഞെന്ന വാര്‍ത്തയാണ് ആരാധകര്‍ കേട്ടത്.

ALSO READ- സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ ജീവിതത്തിലെ പുതിയ വിശേഷം അറിഞ്ഞ് സന്തോഷത്തോടെ സോഷ്യല്‍മീഡിയ; മാധവിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍!

ആര്യയുടെ സുഹൃത്തുമായി ജാന്‍ പ്രണയത്തിലായതാണ് ബന്ധം പിരിയാന്‍ കാരണമായത്. തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയുമായി ജാന്‍ പ്രണയത്തിലായത് താന്‍ അറിഞ്ഞില്ലെന്നും മറ്റൊരു ബന്ധം തുടരുമ്പോഴും തന്നോട് സ്‌നേഹത്തോടെയാണ് പെരുമാറിയതെന്നും ആര്യ അന്ന് വെളിപ്പെടുത്തിയിരുന്നു.

അതേസമയം, ബ്രേക്ക് അപ്പിന് ശേഷമുണ്ടായ നിരാശയില്‍ നിന്നും സങ്കടത്തില്‍ നിന്നും പുറത്തുകടന്ന ആര്യ പിന്നീട് സോഷ്യല്‍മീഡിയയിലും തന്റെ ബിസിനസിലും എല്ലാം സജീവമാവുകയായിരുന്നു. തന്റെ ഉറ്റ സുഹൃത്ത് ചതിച്ചതിന്റെ വിഷമം ഇപ്പോഴും ആര്യയ്ക്ക് ഉണ്ട് എന്നുതന്നെയാണ് താരത്തിന്റെ നിലപാട് വ്യക്തമാക്കുന്നത്.

ALSO READ-ഒന്നുമില്ലാത്തവര്‍ക്ക് എന്തുപേടി, എന്തു നൈരാശ്യം; മണിമാളികയില്‍ ഉള്ളതിനെക്കാള്‍ മനഃസമാധാനം കുടിലിലുണ്ട്; ഗായിക ദുര്‍ഗയുടെ കുറിപ്പ് ചര്‍ച്ചയാകുന്നു

ആര്യ പങ്കുവെച്ച പുതിയ ഇന്‍സ്റ്റ സ്‌റ്റോറിയാണ് ഇക്കാര്യം തെളിയിക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച മൂന്ന് കൊല്ലം മുന്‍പുള്ള പോസ്റ്റ് മെമ്മറിയായി പങ്കുവെയ്ക്കുകയാണ് ആര്യ.

മൂന്ന് വര്‍ഷം മുന്‍പ് മോഡലും അവതാരകയുമായ തന്റെ ആ സുഹൃത്തിന്റെ ചിത്രം ആര്യ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. ആര്യയുടെ കാഞ്ചീവരം ബിസിനസ്സിന്റെ മോഡലായി ആ അവതാരക നിന്നിരുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരുന്നത്. ആ ചിത്രങ്ങള്‍ ഫേസ്ബുക്ക് മെമ്മറിയായി വന്നപ്പോള്‍ ആര്യ അതെടുത്ത് മറ്റ് ചില കാര്യങ്ങള്‍ കൂടി ചേര്‍ത്ത് ആര്യ പങ്കുവെയ്ക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെയ്ക്കുകയാണ് ഇതെല്ലാം..

”സമ്മതിക്കൂല്ല അല്ലേ ഫേസ്ബുക്കേ.. പിന്നെ ഷെയര്‍ ഒന്നും ചെയ്യേണ്ടി വന്നില്ല, മുഴുവനായിട്ട് തന്നെ കൊണ്ടു പോയി’ എന്ന് പറഞ്ഞുകൊണ്ടാണ് ആ ഫേസ്ബുക്ക് നോട്ടിഫിക്കേഷന്റെ സ്‌ക്രീന്‍പ്രിന്റ് സഹിതം ആര്യ പങ്കുവച്ചിരിക്കുന്നത്.

Advertisement