സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ ജീവിതത്തിലെ പുതിയ വിശേഷം അറിഞ്ഞ് സന്തോഷത്തോടെ സോഷ്യല്‍മീഡിയ; മാധവിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍!

1736

സുരേഷ് ഗോപി എന്ന നടന്‍ മലയാളികള്‍ക്ക് അഭിമാനം തന്നെയാണ്. ഒരിടവേളയ്ക്ക് ശേഷം, സിനിമാ ലോകത്ത് സജീവമായി നില്‍ക്കുകയാണ് താരം. ഇപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ പിന്നെയുള്ള ഹീറോ ആരാധകര്‍ക്ക് സുരേഷ് ഗോപിയാണ്. ഇടയ്ക്ക് സിനിമകളില്‍ നിന്നും മാറി രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങിയ താരം പിന്നീട് പാപ്പനിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

ചിത്രം തിയ്യേറ്ററിലും ഒടിടിയിലും ഒരുപോലെയാണ് വിജയം തീര്‍ത്തത്. നടനെന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലുമെല്ലാം എല്ലാവരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ സമീപിക്കുന്ന താരത്തിന് ആരാധകരാലും സമ്പന്നമാണ്. അദ്ദേഹത്തിന്റെ കരുതലും സ്‌നേഹവും സിനിമയ്ക്ക് അകത്തും പുറത്തും അനുഭവിച്ചറിഞ്ഞവരുണ്ട്.

Advertisements

വലിയൊരു കുടുംബത്തിന് ഉടമയാണെന്ന് അഭിമാനിക്കുന്ന താരം കൂടിയാണ് സുരേഷ് ഗോപി. നാല് മക്കളേയും ഭാര്യ രാധികയേയും കുറിച്ച് സന്തോഷത്തോടെ മാത്രമാണ് താരം സംസാരിച്ച് കണ്ടിട്ടുള്ളത്.

ALSO READ- ഒന്നുമില്ലാത്തവര്‍ക്ക് എന്തുപേടി, എന്തു നൈരാശ്യം; മണിമാളികയില്‍ ഉള്ളതിനെക്കാള്‍ മനഃസമാധാനം കുടിലിലുണ്ട്; ഗായിക ദുര്‍ഗയുടെ കുറിപ്പ് ചര്‍ച്ചയാകുന്നു

താരത്തിന്റെ മകന്‍ ഗോകുല്‍ സുരേഷ് സിനിമയില്‍ രംഗപ്രവേശം ചെയ്തിട്ട് നാളുകളായി. നല്ല കഥാപാത്രങ്ങള്‍ താരത്തെ തേടി എത്താറുമുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ മാധവ് സുരേഷും സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ാെരുങ്ങുകയാണ്.

എന്നാല്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ ഒരു നേട്ടമാണ്. മാധവ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഭാഗ്യയുടെ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. ഭാഗ്യ സുരേഷ് യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ നിന്നും ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

ഈ ചിത്രമാണ് മാധവ് പങ്കുവെച്ചിരിക്കുന്നത്. നീ അങ്ങനെ അവസാനം എനിക്ക് പറ്റിയ ഒരാളായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നുവെന്ന കുറിപ്പോടെയാണ് മാധവ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ALSO READ- ഇല്ല, പത്ത് ലക്ഷം തന്നാലും എന്റെ യൂട്യൂബ് ചാനല്‍ നല്‍കില്ല; പണം കൊടുത്ത് വാങ്ങാന്‍ വന്നയാളോട് ഡിംപിള്‍ റോസ്

ഭാഗ്യയുടെ ഈ നേട്ടം നിമിഷങ്ങള്‍ കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഭാഗ്യയുടെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഒപ്പം തന്നെ നിരവധി കമന്റുകളും പ്രേക്ഷകര്‍ നല്‍കുന്നുണ്ട്.

Advertisement