Home Entertainment Celebrities

ചതുരം സിനിമയിൽ തനിക്ക് ഒപ്പം തകർപ്പൻ പെർഫോമൻസ് കാഴ്ചവെച്ച അലസിയറെ കുറിച്ച് സ്വാസിക പറഞ്ഞത് കേട്ടോ

848

സിനിമകളിലൂടെയും സീരിയലുകളിലൂടേയും മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് സ്വാസിക വിജയ്. ആദ്യം സ്‌കൂൾ യുവജനോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യം ആയിരുന്നു സ്വാസിക. പിന്നീട് മോഡലിംഗിലേക്ക് തിരിഞ്ഞു.വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് താരം അഭിനയ ജീവിതതിന് തുടക്കം കുറിച്ചത്.

പിന്നീട് നാല് തമിഴ് ചിത്രങ്ങളിൽ കൂടി സ്വാസിക അഭിനയിച്ചു. ബിഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയിയി ച്ചതോടെ ആണ് മലയാള സിനിമയിൽ സ്വാസിക എത്തുന്നത്. ലാൽ ജോസിന്റെ അയാളും ഞാനും തമ്മിൽ എന്ന സിനിമയിയൂടെയാണ് താരം മലയാളത്തിലേക്ക് എത്തിയത്. പിന്നീട് മലയാളം സീരിയൽ രംഗത്തും എത്തി. ഫ്‌ളവേഴ്‌സിലെ സീത എന്ന സീരിയലിലൂടെ നടി മലയാളി കുടുംബ പ്രേക്ഷകരുടെ ഹൃദയം കവർന്നെടുക്കുക ആയിരുന്നു.

Advertisements

പിന്നീട് നിരവധി ഹിറ്റ് സിനിമകളിലും സീരിയലുകളിലും വേഷമിട്ട സ്വാസിക ഇപ്പോൾ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ്. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത് ചതുരവും നിർമൽ സഹദേവിന്റെ കുമാരിയുമാണ് സ്വാസികയുടെ റിലീസ് ചെയ്ത പുതിയ ചിത്രങ്ങൾ. ഇതിൽ ചതുരം എന്ന ചിത്രത്തിൽ അതീവ ഗ്ലാമറസ് വേഷത്തിലാണ് സ്വാസിക അഭിനയിച്ചിരിക്കുന്നത്.

Also Read
വിവാഹസമയത്ത് മതം പ്രശ്‌നമായി, എന്നാല്‍ മതം മാറാന്‍ ഞങ്ങള്‍ തയ്യാറായില്ല, വീട്ടുകാര്‍ ഇപ്പോഴും എതിര്‍പ്പില്‍, തുറന്നുപറഞ്ഞ് ദിയയും ഫവാസും

ഇപ്പോളിതാ ചതുരത്തിലെ സഹ നടന്മാരെക്കുറിച്ച് തുറന്നു പറയുകയാണ് സാസിക. നടൻ അലൻസിയറിനെ കുറിച്ച് ചോദിച്ചാൽ അലൻസിയർ നല്ല സ്ട്രോങ് ആർട്ടിസ്റ്റാണ്. ഓരോ സീനും എടുക്കുന്ന സമയത്ത് ഇനി എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ ചേട്ടനോട് ചോദിക്കാറുണ്ട്.

അദ്ദേഹം ചില ഇൻപുട്ടുകൾ തരും. അതെല്ലാം ഒരുമിപ്പിച്ച് കൊണ്ട് പെർഫോം ചെയ്യാൻ ശ്രമിക്കാറുണ്ട്. റോഷൻ വളരെ കംഫർട്ടബിളായ നടനാണ്. അദ്ദേഹം വളരെ ഡെഡിക്കേറ്റഡാണ്. സീൻ എടുക്കുന്ന സമയത്ത് ശ്രദ്ധ വേറെ എവിടേക്കും കൊണ്ട് പോകില്ല. എന്റെ ക്ലോസ് ഷോട്ട് ആണെങ്കിൽ പോലും എനിക്കെതിരെ വന്ന് നിൽക്കും.

കാരവനിൽ പോയി റസ്റ്റ് എടുക്കില്ല കൂടെ അഭിനയിക്കുന്നവരെ കംഫർട്ടബിളാക്കുന്ന നടനാണ് റോഷൻ. അതാണ് റോഷനുമായി രസകരമായൊരു കെമിസ്ട്രി നേടിയെടുക്കാൻ എളുപ്പം ആക്കിയത്. സിനിമയിൽ സെലക്ടീവാകുന്നത് തന്നെയാണ് നല്ലത്.

നായികയായിട്ടാണ് അവസരം വരുന്നതെങ്കിൽ എന്റെ കഥാപാത്രത്തെയാണ് നോക്കുന്നത്. എനിക്ക് എത്രത്തോളം പെർഫോം ചെയ്യാൻ പറ്റുന്നതാണ്, എത്രത്തോളം ശക്തമായ വേഷമാണ്, ആരാണ് സംവിധായകൻ ഇതൊക്കെ നോക്കും. അതല്ലാതെ കൂടെ അഭിനയിക്കുന്നത് ആരാണെന്ന് നോക്കുകയല്ല ചെയ്യുന്നതെന്നും താരം പറയുന്നു.

Also Read
എന്റെ ഭാര്യയെ ഞാന്‍ ഇങ്ങനെ കെട്ടിപ്പിടിച്ച് നില്‍ക്കും, ആര്‍ക്കെങ്കിലും കുഴപ്പമുണ്ടോ, ഒന്നാം വിവാഹ വാര്‍ഷികം ആഘോഷമാക്കി ആല്‍ബിനും അപ്‌സരയും

Advertisement