Home Entertainment Celebrities

എല്ലാ തരം കഥാപാത്രങ്ങളും പരീക്ഷിച്ച നടന്‍, മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാനുള്ള കാത്തിരിപ്പിലാണെന്ന് തരുണ്‍ മൂര്‍ത്തി

89

അമ്പത് വര്‍ഷത്തില്‍ അധികമായി അഭിനയരംഗത്ത് തിളങ്ങി നില്‍ക്കുന്ന മലയാള സിനിമയിലെ മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള അദ്ദേഹം വേഷപകര്‍ച്ച കൊണ്ടും സൗണ്ട് മോഡുലേഷന്‍ കൊണ്ടും മലയാള സിനിമയില്‍ വിസ്മയം തീര്‍ക്കാറുള്ള വ്യക്തിയാണ്.

Advertisements

വളരെ അനായാസമായി ഒരു കഥാപാത്രമായി മാറാന്‍ കഴിവുന്ന ഇന്ത്യയിലെ തന്നെ ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന തന്റെ ആഗ്രഹം തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ തരുണ്‍മൂര്‍ത്തി.

Also Read: അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി അമ്പല നടയില്‍ ഗാനം ആലപിച്ച് രാധിക സുരേഷ് ഗോപി, വൈറലായി വീഡിയോ

ഓപ്പറേഷന്‍ ജാവ എന്ന ചിത്രം ചെയ്ത് ഹിറ്റാക്കിയ സംവിധായകനാണ് തരുണ്‍മൂര്‍ത്തി. ഒരു പെര്‍ഫെക്ടായ കഥയാണ് മമ്മൂട്ടിക്കായി ഒരുക്കുകയെന്നും അദ്ദേഹം ചെയ്യാത്ത കഥാപാത്രങ്ങള്‍ കുറവാണെന്നും അദ്ദേഹം ഒരിക്കലും പരീക്ഷിക്കാത്ത ഒരു കഥാപാത്രം കിട്ടിയാല്‍ സമീപിക്കുമെന്നും സംവിധായകന്‍ പറയുന്നു.

ശരിക്കും മമ്മൂക്കയെ വെച്ച് ഒരു പടം ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ട്. പക്ഷേ എല്ലാ തരം കഥാപാത്രങ്ങളും അദ്ദേഹം പരീക്ഷിച്ച് കഴിഞ്ഞുവെന്നും ഒരു കഥ എങ്ങനെയാണ് അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്യിപ്പിക്കുകയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read; നായർ ആയതുകൊണ്ട്‌ എന്റെ പാർട്ടി ഇതാണെന്ന് പറയുന്നവരുണ്ട്. ഇന്ന് ഞാൻ പച്ച സാരിയാണ് അതിന്റെ പേരിൽ വല്ലതും കേൾക്കേണ്ടി വരുമോ. വിമർശകർക്ക് മറുപടിയുമായി സീമ ജി നായർ.

മമ്മൂട്ടിയെ വെച്ച് ഏതെങ്കിലും ഒരു സിനിമയെടുക്കാനല്ല താന്‍ ഉദ്ദേശിക്കുന്നത്. അദ്ദേഹത്തിന് പെര്‍ഫെക്ട് ആയ ഒരു കഥ ഒരുക്കുമെന്നും അങ്ങനെ ഒരു കഥ കിട്ടിയാല്‍ മാത്രമേ അദ്ദേഹത്തെ കാണാന്‍ പോകുകയുള്ളൂവെന്നും സംവിധായകന്‍പറയുന്നു.

Advertisement