Home Entertainment Celebrities

ശാലിനി ഇത്രയും സിംപിൾ ആയിരുന്നോ; താരം ഉപയോഗിക്കുന്ന ഫോൺ കണ്ട് ആരാധകർ ഞെട്ടി

766

മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമാ ലോകത്തിന് നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച തെന്നിന്ത്യൻ താരസുന്ദരിയാണ് നടി ശാലിനി. സിനിമയിൽ എത്തിയ കാലത്ത് ബേബി ശാലിനിയായി അറിയിപ്പെട്ടിരു ന്നെങ്കിലും അനിയത്തി പ്രാവിലൂടെ നായികയായി തിരിച്ചെത്തിയതോടെ ശാലിനി എന്ന പേരായി മാറി.

കുഞ്ചാക്കോ ബോബൻ നായകനും ശാലിനി നായികയായിട്ടും അഭിനയിച്ച അനിയത്തി പ്രാവിന് ശേഷം ആ കൂട്ടുകെട്ടിൽ എത്തിയ സിനിമകളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. ഇതോടെ മലയാളികളുടെ പ്രിയങ്കരിയായ നടിയായ ശാലിനി മാറി. എന്നാൽ തമിഴ് നടൻ അജിത്തുമായിട്ടുള്ള വിവാഹത്തോടെ സിനിമയിൽ നിന്നും പൂർണമായും മാറി നിൽക്കുകയാണ് ശാലിനിയിപ്പോൾ.

Advertisements

Also Read
ആ സെറ്റിൽ രാത്രി ഞാൻ വായിൽ എണ്ണ കൊള്ളുകയായിരുന്നു, ദേവുമ്മയ്ക്ക് കിട്ടിയത് സ്റ്റേറ്റ് അവാർഡല്ല, ഏഷ്യാനെറ്റ് അവാർഡാണ്; ബിന്ദുപണിക്കർ

ലളിതമായ ജീവിതം നയിക്കുന്ന താരദമ്പതികളാണ് അജിത്തും ശാലിനിയും. സാധാരണക്കാരിൽ സാധാരണക്കാരിയ ഇരിക്കാനാണ് ഇരുവരും ശ്രദ്ധിക്കാറുള്ളത്. ശാലിനിയെ കുറിച്ചോ കുടുംബത്തിലെ വിശേഷങ്ങളോ അടക്കം എല്ലാ കാര്യങ്ങളും വാർത്തകളായി സോഷ്യൽ മീഡിയ വഴി പ്രചരിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ വീണ്ടുമൊരു കാര്യം വൈറലായി കൊണ്ടിരിക്കുകയാണ്.

സ്മാർട്ട് ഫോണിന്റെ ഉലകമായി മാറിയിട്ടും ഇതുവരെ ശാലിനി ഫോൺ മാറ്റിയിട്ടില്ലെന്നാണ് ആരാധകരുടെ കണ്ടുപിടുത്തം.
സാധാരണ ഉപയോഗിക്കുന്ന നോക്കിയയുടെ 3310 മോഡൽ ഫോണായിരുന്നു ശാലിനിയുടെ കൈയിലുണ്ടായിരുന്നത്.

ശാലിനിയും മകനും ഒരു ആരാധകനൊപ്പം നിൽക്കുന്ന ചിത്രം പുറത്ത് വന്നതോടെയാണ് അജിത്തിനെ പോലെ ശാലിനിയും ഇത്രയും സിംപിളാണോ എന്ന് ആരാധകർ തിരിച്ചറിഞ്ഞത്. അജിത്തും സ്മാർട്ട് ഫോൺ ഉപയോഗിക്കാറില്ല എന്നുള്ളത് നേരത്തെ വാർത്തകളിൽ വന്നിരുന്നു.

Also Read
ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി താരദമ്പതികൾ; 10 വർഷത്തെ കാത്തിരിപ്പിന് വിരാമം, സന്തോഷ വാർത്ത പുറത്ത് വിട്ട് ചിരഞ്ജീവി

Advertisement