ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി താരദമ്പതികൾ; 10 വർഷത്തെ കാത്തിരിപ്പിന് വിരാമം, സന്തോഷ വാർത്ത പുറത്ത് വിട്ട് ചിരഞ്ജീവി

7201

തെലുങ്കിലെ മുൻ നിര നായകനാണ് ചിരഞ്ജീവിയുടെ മകനായ രാം ചരൺ തേജ. 2012 ലാണ് തന്റെ സുഹൃത്തായ ഉപാസനയെ രാം ചരൺ വിവാഹം കഴിച്ചത്. ലണ്ടനിൽ കണ്ട് മുട്ടിയ ഇരുവരും, പഠന കാലത്ത് സുഹൃത്തുക്കളായിരുന്നു. തുടർന്ന് പ്രണയത്തിലായ താരങ്ങൾ മാതാപിതാക്കളുടെ സമ്മതത്തോടെ 2012 വിവാഹിതരായി.

വിവാഹശേഷം ഇരുവർക്കും കുഞ്ഞുങ്ങൾ ഇല്ലാത്തതിനെപ്പറ്റി സോഷ്യൽ മീഡിയയിൽ ആരാധകർ ചർച്ചചെയ്യാറുണ്ട്. ഇപ്പോഴിതാ തന്റെ മകനും മരുമകൾക്കും കുഞ്ഞ് ജനിക്കാൻ പോകുന്നെന്ന വിവരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുകയാണ് മെഗാസ്റ്റാർ ചിരഞ്ജീവി. പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് താരങ്ങൾ മാതാപിതാക്കളാകാൻ ഒരുങ്ങുന്നത്.

Advertisements

Also Read
ആ സെറ്റിൽ രാത്രി ഞാൻ വായിൽ എണ്ണ കൊള്ളുകയായിരുന്നു, ദേവുമ്മയ്ക്ക് കിട്ടിയത് സ്റ്റേറ്റ് അവാർഡല്ല, ഏഷ്യാനെറ്റ് അവാർഡാണ്; ബിന്ദുപണിക്കർ

‘ഹനുമാൻ ജിയുടെ അനുഗ്രഹത്തോടെ ഉപാസനയും, രാംചരണും അവരുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നു എന്ന കാര്യം പങ്കിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് എന്നാണ് ചിരഞ്ജീവി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

നിലവിൽ രാംചരൺ ശങ്കറിന്റെ സിനിമയിൽ അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ്. ആർസി 15 എന്നാണ് ചിത്രത്തിന്റെ പേര്. ദിൽ രാജു ആണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഇതുവരെയും അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. സൂചന പ്രകാരം ഒരു സ്‌പോർട്‌സ് ഡ്രാമയായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

Also Read
രണ്ട് ക്ലൈമാക്‌സിൽ ഒരുങ്ങിയ സിനിമയുടെ രഹസ്യം വെളിപ്പെടുത്തി വർഷങ്ങൾക്ക് ശേഷം മമ്മുട്ടി;

ഒരു നടൻ എന്നതിലുപരി സാമൂഹ്യ സേവനത്തിനായി മുന്നിട്ട് നില്ക്കുന്ന താരം കൂടിയാണ് രാം ചരൺ. 2007 ലാണ് താരം തന്റെ ആദ്യ സിനിമ നിർമ്മിച്ചത്. അന്ന് അച്ഛനായ ചിരഞ്ജീവിയുടെ ഭാഗത്ത് നിന്നുണ്ടായ സപ്പോർട്ട് താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Advertisement