Home Entertainment Celebrities

ബോളിവുഡിലെ ഒരു മാഫിയ തന്നെ സ്ത്രീപീഡകരെ സംരക്ഷിക്കാൻ വേണ്ടിയാണ്; തനുശ്രീ ദത്തയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

148

ഫെമിന മിസ് ഇന്ത്യ വിജയി ആയതിന് ശേഷം സിനിമയിലേക്ക് എത്തിയ താരമാണ് തനുശ്രീ ദത്ത. 2005 ൽ പുറത്തിറങ്ങിയ ആഷിക് ബനായ എന്ന ചിത്രത്തിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. പക്ഷെ അഭിനയം തുടങ്ങി 5 ആം വർഷം അതായത് 2010 ൽ താരം തന്റെ അഭിനയ ജീവിതത്തോട് വിടപറഞ്ഞു.

അതേസമയം 2018 ൽ സൂം ടിവിക്ക് നല്കിയ അഭിമുഖത്തിൽ ബോളിവുഡിലെ പ്രമുഖനായ നാന പടേകർ തന്നെ ശാരീരികമായി പീഡിപ്പിച്ചു എന്ന വെളിപ്പെടുത്തൽ നടത്തിയ നടി മീ ടു ക്യാമ്പയിന് തുടക്കം കുറിച്ച്. നടിയുടെ വെളിപ്പെടുത്തൽ വന്നതിന് ശേഷം നിരവധി പേരാണ് ഇൻഡസ്ട്രിയിൽ ത്ങ്ങൾക്കുണ്ടായ മോശം അനുഭവം പ്ങ്കുവെച്ച് രംഗത്ത് വന്നത്.

Advertisements

Also Read
ശാലിനി ഇത്രയും സിംപിൾ ആയിരുന്നോ; താരം ഉപയോഗിക്കുന്ന ഫോൺ കണ്ട് ആരാധകർ ഞെട്ടി

ഈയടുത്ത കാലത്ത് ബോളിവുഡിൽ സ്ത്രീ പീഡകരെ സംരക്ഷിക്കാൻ ഒരു മാഫിയ തന്നെ ഉണ്ടെന്ന വെളിപ്പെടുത്തൽ താരം നടത്തിയിരുന്നു. തന്റെ താമസ്ഥലങ്ങളിൽ വന്ന് ശല്യം ചെയ്യാൻ ആ മാഫിയ ആളെ ഏർപ്പാടാക്കിയിട്ടുണ്ടെന്നും താരം ആരോപിച്ചു. സ്ത്രീയെ വെറുമൊരു ലൈംഗിക വസ്തുവായാണ് ബോളിവുഡ് കാണുന്നതെന്ന് പലപ്പോഴായി താരം തുറന്നു പറഞ്ഞിരുന്നു.

ഷൂട്ടിങ്ങ് കണ്ടുകൊണ്ട് നിന്ന തന്നോട് വിവസ്ത്രയായി നൃത്തം ചെയ്യാൻ കശ്മീരി ഫയൽസിന്റെ സംവിധായകനായ വിവേക് അഗ്നി ഹോത്രി ആവശ്യപ്പെട്ടതായും താരം ഒരിക്കൽ ആരോപിച്ചിരുന്നു.


Also Read

ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി താരദമ്പതികൾ; 10 വർഷത്തെ കാത്തിരിപ്പിന് വിരാമം, സന്തോഷ വാർത്ത പുറത്ത് വിട്ട് ചിരഞ്ജീവി

അന്താരാഷ്ട്ര തലത്തിൽ 2018 ലാണ് മീ ടു ക്യാമ്പയിൻ ആരംഭിച്ചത്. കാലക്രമേണ നിരവധി പേർ സോഷ്യൽ മീഡിയയിൽ ഇതേ ഹാഷ്ടാഗ് ഉപയോഗിച്ച് ത്ങൾ നേരിടുന്ന വെല്ലുവിളികൾ പൊതുസമൂഹത്തിൽ തുറന്നുകാട്ടി. എന്നാൽ വേണ്ടത്ര സാമൂഹിക പിന്തുണ താരത്തിന് ലഭിച്ചിരുന്നില്ല

Advertisement