എന്നെ മനപ്പൂർവ്വം ജാക്വിലിൻ തകർക്കാൻ ശ്രമിക്കുന്നു; തന്റെ പ്രശസ്തിയിൽ കളങ്കം വരുത്താനാണ് അവർ ശ്രമിക്കുന്നത്, ആരോപണവുമായി നോറ ഫത്തേഹി

142

ബോളിവുഡ് താരങ്ങളായ നോറ ഫത്തേഹിയും, ജാക്വിലിൻ ഫെർണാണ്ടസും തമ്മിലുള്ള പോര് മുറുകുന്നു. തനിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തി എന്ന് ആരോപിച്ച് മാധ്യമങ്ങൾക്കും, നടി ജാക്വിലിൻ ഫെർണാണ്ടസിനും എതിരെ പരാതി നല്കിയിരിക്കുകയാണ് നോറ ഫത്തേഹി.

ജാക്വിലിൻ ഞാൻ അവരുടെ അവസരങ്ങൾ തട്ടിയെടുക്കുമോ എന്നാണ് ഭയപ്പെടുന്നത്. എന്റെ വളർച്ച അവരുടെ ഉറക്കം കെടുത്തുന്നു. എന്നോട് മത്സരിക്കാൻ ബോളിവുഡിൽ അവർക്ക് കഴിയുന്നില്ല. അതുകൊണ്ട് തന്നെ എനിക്കെതിരെ മോശം പരാമർശങ്ങൾ നടത്തി കരിയർ നശിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. അതിനായി അവർ ഗൂഡാലോചന നടത്തുന്നു എന്നാണ് നോറ ഫത്തേഹി ആരോപിക്കുന്നത്.

Advertisements

Also Read
ബോളിവുഡിലെ ഒരു മാഫിയ തന്നെ സ്ത്രീപീഡകരെ സംരക്ഷിക്കാൻ വേണ്ടിയാണ്; തനുശ്രീ ദത്തയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

സുകാഷ് ചന്ദ്രശേഥർ എന്ന വ്യക്തി ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസുമായാണ് ബന്ധപ്പെട്ടാണ് ഇപ്പോൾ ആരോപണങ്ങൾ ഉയർന്ന് വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഒാഗസ്റ്റിലാണ് സുകേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.

കേസിൽ ഇതുവരെ ഇരുപതോളം പേരാണ് അറസ്റ്റിലായത്. നടി ജാക്വിലിനും, നോറയ്ക്കും എതിരെ വിലകൂടിയ സമ്മാനങ്ങൾ സുകേഷിൽ നിന്ന് കരസ്ഥമാക്കി എന്ന രീതിയിൽ ആരോപണം ഉയർന്നിരുന്നു.

Also Read
ശാലിനി ഇത്രയും സിംപിൾ ആയിരുന്നോ; താരം ഉപയോഗിക്കുന്ന ഫോൺ കണ്ട് ആരാധകർ ഞെട്ടി

കേസുമായി ബന്ധപ്പെട്ട് ജാക്വിലിൽ മേൽ കോടതിയെ സമീപിച്ചിരുന്നു. നോറയെ സാക്ഷിയാക്കുകയും, തന്നെ പ്രതിയാക്കിയത് എന്തിനെന്നുമായിരുന്നു ജാക്വിലിൻ ചോദിച്ചത്. ഇത് നോറയുടെ കരിയർ തകർക്കുന്നതിന്റെ ഭാഗമായിട്ടാണെന്നായിരുന്നു നേറയുെ അവകാശവാദം

Advertisement