Home Entertainment Celebrities

കൊട്ടാരം പോലുള്ള വീട്, ആഡംബര കാറുകള്‍, അമേരിക്കയില്‍ നടന്‍ നെപ്പോളിയന്റേത് രാജകീയ ജീവിതം

2414

മലയാളികള്‍ക്ക് ഒത്തിരി സുപരിചിതനായ നടനാണ് നെപ്പോളിയന്‍. ദേവാസുരം, രാവണപ്രഭു തുടങ്ങിയ സിനിമകളിലെ മുണ്ടയ്ക്കല്‍ ശേഖരന്‍ എന്ന കഥാപാത്രമാണ് താരത്തെ മലയാളികളോട് കൂടുതല്‍ അടുപ്പിച്ചത്.

നെപ്പോളിയന്‍ ദുരൈസ്വാമി എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. ഒരു നടന്‍ മാത്രമല്ല അദ്ദേഹം, പ്രമുഖ ബിസിനസ്സ് മാനും രാഷ്ട്രീയ പ്രവര്‍ത്തകനും, മന്‍മോഹന്‍ മന്ത്രിസഭയിലെ കേന്ദ്രമന്ത്രിസഭയിലെ അംഗവും കൂടിയാണ്.

Advertisements

സിനിമയില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുന്ന അദ്ദേഹം ഇപ്പോള്‍ കുടുംബവുമൊത്ത് അമേരിക്കയില്‍ സ്ഥിര താമസമാക്കിയിരിക്കുകയാണ്. ജയസുധ എന്നാണ് ഭാര്യയുടെ പേര്. ധനുഷ്, ഗുണാല്‍ എന്നിവരാണ് മക്കള്‍. മൂത്തമകന്‍ ധനുഷ് അരയ്ക്ക് താഴെ തളര്‍ന്ന് വീല്‍ചെയറിലാണ് ഇപ്പോള്‍.

Also Read: ഇന്ദ്രനുമായുള്ള വിവാഹശേഷം സീരിയലുകളില്‍ സജീവമായത് ഈ കാരണം കൊണ്ടായിരുന്നു, മനസ്സുതുറന്ന് പൂര്‍ണിമ

തമിഴ് പ്രശസ്ത യൂട്യൂബ് താരം ഇര്‍ഫാന്റെ കട്ട ഫാനാണ് ധനുഷ്. താരത്തെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ധനുഷ്. നെപ്പോളിയന്റെ വീട്ടിലെത്തിയ ഇര്‍ഫാന്‍ വീട്ടിലെ വിശേഷങ്ങളെല്ലാം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചു.

ഒരു കോടീശ്വരനാണ് നെപ്പോളിയന്‍. അമേരിക്കയില്‍ സ്വന്തമായി ബിസിനസ്സൊക്കെയായി തിരക്കിലാണ് അദ്ദേഹം. കൊട്ടാരത്തിന് സമാനമാണ് അദ്ദേഹത്തിന്റെ വീട്. സുഖമില്ലാത്ത തന്റെ മകന് പ്രാധാന്യം നല്‍കിയാണ് അദ്ദേഹം തന്റെ വീട് പണിതത്.

Also Read: നീ ഇങ്ങനെ ഗുണ്ടുമണി ആയി ഇരുന്നാ പോരാ മെലിയണം എന്ന് പറഞ്ഞ് പ്രചോദനം തന്നത് ഭാവന, ഇന്നും അവളെന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്ന് റിമി ടോമി

ശരിക്കും മകന് വേണ്ടി ഈ വീട് പണിതു എന്നല്ല അവനുവേണ്ടി ഈ വീട് കൊത്തിയെടുക്കുകയായിരുന്നുവെന്ന് നെപ്പോളിയന്‍ പറയുന്നു. മൂന്നു നിലകളിലായി പണിത വീട്ടില്‍ സ്വമ്മിങ് പൂള്‍ അടക്കം അത്യാധുനിക സൗകര്യങ്ങളെല്ലാമുണ്ട്, ആഡംബര കാറുകളുമുണ്ട്.

Advertisement