Home Entertainment Celebrities

ആ സംഭവത്തിന് ശേഷം മമ്മുട്ടി എന്നോട് മിണ്ടിയില്ല: മമ്മൂട്ടിക്ക് ഒപ്പമുള്ള അനുഭവം വെളിപ്പെടുത്തി നടി ഉർവശി

4311

ബാല താരമായി സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനായികയായി മാറിയ താരമാണ് നടി ഉർവശി. സഹോദരിമാർക്ക് പിന്നാലെ സിനിമയിലെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പർ നായികയായി നിറഞ്ഞു നിൽക്കുക ആയിരുന്നു ഈ താരം.

മലയാളത്തിന് മുൻപേ തന്നെ തമിഴകത്ത് തുടക്കം കുറിച്ച താരത്തിന് അന്യഭാഷകളിൽ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കാനുള്ള മിടുക്കുമായി മുന്നേറിയ താരം ഇടക്കാലത്ത് വെച്ച് സിനിമയിൽ നിന്നും അപ്രത്യക്ഷമായിരുന്നു.

Advertisements

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പവും നിരവധി സിനിമകളിൽ നടി അഭിനയിച്ചിരുന്നു. അതേ സമയം മുമ്പ് ഒരിക്കൽ മമ്മൂട്ടിയും ഒത്തുള്ള അനുഭവങ്ങൾ നടി തുറന്നു പറഞ്ഞത് ഏറെ വൈറലായി മാറിയിരുന്നു. തന്നോട് മമ്മൂക്ക മുമ്പ് പിണങ്ങിയതിനെ കുറിച്ചും നടി പറഞ്ഞിരുന്നു.

Also Read
പരസ്പരം ഒത്തുപോകില്ലെന്ന് മനസ്സിലായി, പിരിയുന്നതാണ് നല്ലത്, ഒടുവില്‍ ഡിവോഴ്‌സ് വാര്‍ത്ത സ്ഥിരീകരിച്ച് ശാലു മേനോന്‍

പുതിയ എന്ത് സാധനം വന്നാലും അദ്ദേഹം മേടിച്ചിരിക്കും, വേറാരെങ്കിലും അത് മേടിച്ചാൽ അദ്ദേഹത്തിന് ഇഷ്ടപ്പെടില്ല. ഒരിക്കൽ എന്റെ അങ്കിൾ ഒരു ടേപ്പ് റെക്കോർഡർ കൊണ്ടു വന്നിരുന്നു. അത് വെച്ച് താൻ പാട്ടു കേൾക്കുന്നതിന് ഇടയിൽ മമ്മൂക്ക റൂമിൽ വന്നിരുന്നു.

അത് കണ്ടതും അദ്ദേഹം അതിനായി ചോദിച്ചു, പിന്നേ അങ്കിൾ തന്ന സാധനം മമ്മൂക്കയ്ക്ക് തരാനല്ലേ, തരില്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പിണങ്ങിയിരുന്നു. ഇതിലും നല്ല സാധനങ്ങൾ തന്റെ കൈയ്യിലുണ്ടെന്നും എപ്പോഴെങ്കിലും അത് ചോദിക്കാൻ നീ എത്തും എന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.

ഈ സംഭവം കഴിഞ്ഞ് മൂന്നാല് ദിവസമായിട്ടും അദ്ദേഹം എന്നോട് മിണ്ടിയില്ല. പിണങ്ങിയിരുന്നു. അത് കഴിഞ്ഞൊരു ദിവസമാണ് താൻ ഉച്ചയ്ക്ക് ബിരിയാണി വരില്ലേയെന്ന് അദ്ദേഹത്തോട് ചോദിച്ചത്. തനിക്കുള്ള ബിരിയാണി വരുമെന്നും മറ്റുള്ളോർക്ക് വരുമോയെന്ന കാര്യത്തെക്കുറിച്ച് അവരവർ അന്വേഷിക്കണം എന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.

പഴയ പിണക്കത്തിന്റെ ബാക്കി ആ മനസ്സിൽ കിടപ്പുണ്ടായിരുന്നു. വിപണിയിൽ ഇറങ്ങുന്ന പുതുപുത്തൻ മോഡൽ വാഹനങ്ങളോടും ഡ്രൈവിങ്ങിനോടും പ്രത്യേക ക്രേസുണ്ട് മമ്മൂട്ടിക്ക്. ഇങ്ങനെയൊരു വാഹനപ്രേമിയെ ഞാൻ വേറെ കണ്ടിട്ടില്ല. മകനായ ദുൽഖർ സൽമാനും അങ്ങനെ തന്നെയാണ്.

മമ്മൂക്കയാണ് ഡ്രൈവ് ചെയ്യുന്നതെങ്കിൽ ആരേയും ഓവർടേക്ക് ചെയ്യാൻ അദ്ദേഹം അനുവദിക്കാറില്ല. സ്‌കൂട്ടറിനെയൊക്കെ ഓവർടേക്ക് ചെയ്ത് പറപ്പിക്കും. നമ്മളാവട്ടെ ജീവൻ കൈയ്യിൽ വെച്ചാണ് ഇരിക്കാറുള്ളതെന്നും ഉർവശി പറഞ്ഞിരുന്നു.

Also Read
ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനം ആയിരുന്നു പിരിയാം എന്നത്, തുറന്നു പറഞ്ഞ് അനുഷ്‌ക ഷെട്ടി

Advertisement