Home Entertainment Celebrities

അതിന് ശേഷമാണ് എനിക്ക് സൗന്ദര്യം ഉണ്ടെന്ന് മനസ്സിലായത്, അതുവരെ പേടിയായിരുന്നു: തുറന്ന് പറഞ്ഞ് സായ് പല്ലവി

744

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് മലയാളത്തിൽ സൂപ്പർഹിറ്റായ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായി പല്ലവി സിനിമയിലേക്ക് എത്തുന്നത്. പ്രേമത്തിലെ മലർ മിസിനെ പ്രേക്ഷകർ നെഞ്ചേറ്റിയതോടെ സിനിമയിൽ കൂടുതൽ അവസരങ്ങൾ സായി പല്ലവിയെ തേടിയെത്തി.

ഇപ്പോൾ തെലുങ്കും തമിഴും അടക്കമുള്ള തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയാണ് സായ് പല്ലവി. അതേ് സമയം തന്റെ ആദ്യ സിനിമയായ പ്രേമം നൽകിയ ആത്മവിശ്വാസത്തെ കുറിച്ച് മുമ്പ് ഒരിക്കൽ സായ് പല്ലവി തുറന്നു പറഞ്ഞിരുന്നു. പ്രേമം സിനിമ പുറത്ത് ഇറങ്ങിയപ്പോഴാണ് താൻ ഒരു സുന്ദരിയാണെന്ന തിരിച്ചറിവുണ്ടായത് എന്നാണ് സായ് പല്ലവി പറയുന്നത്.

Advertisements

തനിക്കും മറ്റ് പെൺകുട്ടികളെപ്പോലെ സൗന്ദര്യത്തെക്കുറിച്ചുള്ള അരക്ഷിതാവസ്ഥ ഉണ്ടായിരുന്നെന്നും എന്നാൽ പ്രേമം ഇറങ്ങിയതോടെ താൻ സുന്ദരിയാണെന്ന് തനിക്ക് തന്നെ ബോധമുണ്ടായെന്നും താരം വ്യക്തമാക്കി. ആൺ സുഹൃത്തുക്കൾ പറയുമ്പോഴായിരിക്കും ഒരു പെൺകുട്ടി അവൾ സുന്ദരിയാണെന്ന് സ്വയം വിശ്വസിക്കുക.

Also Read
ആ ലിപ് ലോക്ക് സീന്‍ സിനിമയില്‍ അത്യാവശ്യമായിരുന്നു, അതില്‍ ഒരു തെറ്റും കണ്ടില്ല, തുറന്നുപറഞ്ഞ് ഹണി റോസ്

പ്രേമം സിനിമയ്ക്കു ശേഷമാണ് എനിക്ക് ഞാൻ സുന്ദരിയാണെന്ന തിരിച്ചറിവ് ഉണ്ടായത്. ആ സിനിമയ്ക്കു വേണ്ടി മെയ്ക്കപ്പ് ഇടാമെന്നും മുടി സെറ്റ് ചെയ്യാമെന്നുമൊക്കെ ഞാൻ സംവിധായകൻ അൽഫോൻസ് പുത്രനോടു പറഞ്ഞു. പക്ഷേ അതിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ചിത്രം റിലീസ് ആകുന്നതുവരെ പ്രേക്ഷകർ തന്നെ ഏറ്റെടുക്കുമോ എന്ന് പേടിച്ചിരുന്നെന്നും. ഏത് പെൺകുട്ടിയെ ആണ് പിടിച്ച് അഭിനയിപ്പിച്ചിരിക്കുന്നത് എന്നൊക്കെ സംവിധായകന് വിമർശനം നേരിടേണ്ടി വരുമോ എന്ന ഭയന്നിരുന്നു സായ് പല്ലവി പറഞ്ഞു.

മലർ എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തതോടെയാണ് ആത്മവിശ്വാസമുള്ള ഒരു വ്യക്തിയായി താൻ പരുവപ്പെട്ടതെന്നും താരം കൂട്ടിച്ചേർത്തു. വെറുതെ സുന്ദരിയായി പ്രത്യക്ഷപ്പെടുന്നതിൽ അല്ല, കഥാപാത്രം പ്രധാനപ്പെട്ടത് ആയിരിക്കണമെന്ന തിരിച്ചറിവ് ഉണ്ടായ ചിത്രമായിരുന്നു പ്രേമം സായ് പല്ലവി പറഞ്ഞു.

അതേ സമയം പ്രേമത്തിന് പിന്നാലെ കലി, അതിരൻ എന്നീ മലയാള സിനിമകളിൽ കൂടി സായ് പല്ലവി അഭിനയിച്ചിരുന്നു. മെഡിക്കൽ വിദ്യാർത്ഥിനി കൂടി ആയിരുന്നു സായ് പല്ലവി തന്റെ എംബിബിസ് പൂർത്തിയാക്കി ഇപ്പോൾ ഒരു ഡോക്ടർകൂടി ആയിരിക്കുകയാണ്.

Also Read
ആ സംഭവത്തിന് ശേഷം മമ്മുട്ടി എന്നോട് മിണ്ടിയില്ല: മമ്മൂട്ടിക്ക് ഒപ്പമുള്ള അനുഭവം വെളിപ്പെടുത്തി നടി ഉർവശി

Advertisement