പ്രണയം പറയുമ്പോള്‍ അവള്‍ക്ക് പ്രായം 17, വിവാഹശേഷം ഏതെങ്കിലും ഒരു നടിയുടെ കൈ പിടിച്ചാല്‍ പോലും അവള്‍ കരയുമായിരുന്നു, ഭാര്യയെ കുറിച്ച് അര്‍ജുന്‍ പറയുന്നു

3013

തമിഴ് സിനിമാപ്രേമികളുടെ ഇഷ്ടനടന്മാരില്‍ ഒരാളാണ് അര്‍ജുന്‍..തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിനിന്നിരുന്ന അര്‍ജുന് ഒത്തിരി ആരാധകരായിരുന്നു ഉണ്ടായിരുന്നത്.. മലയാള സിനിമയിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Advertisements

താരം തന്റെ മുപ്പത്തിരണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ചിരിക്കുകയാണിപ്പോള്‍. നിവേദിതയാണ് അര്‍ജുന്റെ ഭാര്യ. ഇപ്പോഴിതാ ഭാര്യയെ കുറിച്ചും കുടുംബത്തെക്കുറിച്ചും അര്‍ജുന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

Also Read: അതിന് ശേഷമാണ് എനിക്ക് സൗന്ദര്യം ഉണ്ടെന്ന് മനസ്സിലായത്, അതുവരെ പേടിയായിരുന്നു: തുറന്ന് പറഞ്ഞ് സായ് പല്ലവി

സിനിമയില്‍ സജീവമായിരുന്ന കാലത്ത് ഡോ ഗാരി അബ്ബായി എന്ന സിനിമാഷൂട്ടിനിടയക്കാണ് താന്‍ നിവേദിതയെ കാണുന്നതെന്നും കന്നട സിനിമയിലെ പ്രമുഖ നടന്‍ രാജേഷിന്റെ മകളായിരുന്നു നിവേദിത എന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ നേരത്തെ അടുപ്പമുണ്ടായിരുന്നു. എന്നാല്‍ നിവേദിതയെ താന്‍ മുമ്പ് നേരിട്ട് കണ്ടിട്ടേ ഇല്ലായിരുന്നു. ഒരിക്കല്‍ ഒരു സിനിമസെറ്റില്‍ വെച്ച് തനിക്ക് അപകടം പറ്റിയപ്പോള്‍ എല്ലാവരും തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ദൂരെ നിന്നും കരയുന്ന നിവേദിതയെയാണ് താന്‍ കണ്ടതെന്നും അങ്ങനെ അവളോട് ഇഷ്ടം തോന്നിയെന്നും അര്‍ജുന്‍ പറയുന്നു.

Also Read: ആ സംഭവത്തിന് ശേഷം മമ്മുട്ടി എന്നോട് മിണ്ടിയില്ല: മമ്മൂട്ടിക്ക് ഒപ്പമുള്ള അനുഭവം വെളിപ്പെടുത്തി നടി ഉർവശി

തന്റെ ഇഷ്ടം അവളോട് പറയുമ്പോള്‍ അവള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. 17 വയസ്സായിരുന്നു പ്രായം. എന്നാല്‍ താനുമായിട്ടുള്ള വിവാഹത്തിന് നിവേദിതയ്ക്ക് എതിര്‍പ്പൊന്നുമില്ലായിരുന്നുവെന്നും വിവാഹശേഷം താന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഏതെങ്കിലും ഒരു നടിയുടെ കൈപിടിച്ചാല്‍ പോലും അവള്‍ക്ക് വിഷമമാവാറുണ്ടായിരുന്നുവെന്നും ഒട്ടും പക്വത ഇല്ലായിരുന്നുവെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement