ആദ്യമായി കിട്ടിയ പ്രണയലേഖനം ചോരകൊണ്ടെഴുതിയതെന്ന് അനുമോള്‍, ഇഷ്ടം പറയാന്‍ വീട്ടില്‍ കള്ളന്‍ കേറിയിട്ടുണ്ടെന്ന് ലക്ഷ്മി നക്ഷത്രയും, പ്രണയലേഖനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് താരങ്ങള്‍

180

മിനി സ്‌ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായി മാറിയ താരമാണ് അനുമോള്‍. ടെലിവിഷന്‍ സീരിയലുകളില്‍ കൂടി പരിചിതയായി മാറിയ അനുമോള്‍ ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക്കിലൂടെയും ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു. പാടാത്ത പൈങ്കിളിയില്‍ നിന്നും താരം പിന്മാറിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തിരുവനന്തപുരമാണ് അനുക്കുട്ടിയുടെ സ്വദേശം. നടിയും മോഡലും കൂടിയാണ് അനുമോള്‍.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അനുമോള്‍. അനുമോള്‍ അനുക്കുട്ടി ഒഫീഷ്യല്‍ എന്ന യൂട്യൂബ് ചാനലിലും താരം സജീവമാണ്. അബി വെഡ്‌സ് മഹി എന്ന സീരിയലും സുസു പാടാത്ത പൈങ്കിളി, സുരഭിയും സുഹാസിനിയും എന്ന സീരിയലും താരം ചെയ്യുകയാണ്.

Advertisements

ഷോപ്പിങ്ങും ബ്യൂട്ടി ടിപ്‌സുമൊക്കെയാണ് അനുവിന്റെ ചാനലിലെ കണ്ടന്റുകള്‍. സ്റ്റാര്‍ മാജിക്കിലും അനു സജീവമാണ്. തങ്കച്ചനൊപ്പമുള്ള എല്ലാ പ്രോഗ്രാമും വൈറലാവാറുണ്ട്. ടമാര്‍ പഠാറിലും വളരെ സജീവമാണ്താരം. ഇന്‍സ്റ്റര്‍ഗ്രാമില്‍ വണ്‍ മില്യണ്‍ ഫോളോവേഴ്‌സും അനുവിനുണ്ട്.

Also Read: പ്രണയം പറയുമ്പോള്‍ അവള്‍ക്ക് പ്രായം 17, വിവാഹശേഷം ഏതെങ്കിലും ഒരു നടിയുടെ കൈ പിടിച്ചാല്‍ പോലും അവള്‍ കരയുമായിരുന്നു, ഭാര്യയെ കുറിച്ച് അര്‍ജുന്‍ പറയുന്നു

സ്റ്റാര്‍ മാജിക്കിലൂടെ എത്തി പ്രമുഖയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഒരു സെലിബ്രിറ്റി സിനിമാ നടിയെക്കാള്‍ ഏറെ ആരാധകരുള്ള അവതരാക കൂടിയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക് എന്ന ഒറ്റ ഷോയിലൂടെയാണ് ലക്ഷ്മി നക്ഷ്ത്ര ഇത്രയധികം ആരാധകരെ നേടിയെടുത്തത്.

റേഡിയോ ജോക്കിയായിട്ടാണ് ലക്ഷ്മി നക്ഷത്ര കരിയര്‍ ആരംഭിച്ചത്. അവിടെ നിന്ന് ചെറിയ ചാനലുകളിലൂടെ അവതാരകയായി തുടങ്ങി. വര്‍ഷങ്ങളായി ആങ്കറിങ് രംഗത്ത് ഉണ്ടെങ്കിലും ലക്ഷ്മി നക്ഷത്രയ്ക്ക് ഒരു ബ്രേക്ക് ലഭിച്ചത് സ്റ്റാര്‍ മാജിക്കിലൂടെ തന്നെയാണ്.

ഇപ്പോഴിതാ ലക്ഷ്മിയും അനുമോളും ഒന്നിച്ചെത്തിയ ഒരു വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ക്ക് ലഭിച്ച പ്രണയ ലേഖനങ്ങളെ കുറിച്ചായിരുന്നു ഇരുവരും സംസാരിച്ചത്. തനിക്ക് നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി പ്രണയലേഖനം ലഭിക്കുന്നതെന്നും ചോരകൊണ്ടെഴുതിയ കത്തായിരുന്നുവെന്നും അനുമോള്‍ പറഞ്ഞു.

Also Read: ആ സംഭവത്തിന് ശേഷം മമ്മുട്ടി എന്നോട് മിണ്ടിയില്ല: മമ്മൂട്ടിക്ക് ഒപ്പമുള്ള അനുഭവം വെളിപ്പെടുത്തി നടി ഉർവശി

ഇത് കണ്ടപ്പോള്‍ ഇഷ്ടമാണെന്ന് പറയാന്‍ തന്റെ കൂട്ടുകാരൊക്കെ നിര്‍ബന്ധിച്ചുവെന്നും ഇഷ്ടം പറഞ്ഞപ്പോള്‍ അവന്റെ കൂട്ടുകാര്‍ പറഞ്ഞു അത് ചോരകൊണ്ടെഴുതിയതല്ല രാവിലെ ടോയ്‌ലറ്റില്‍ പോയപ്പോള്‍ കൊതുകുകടി കൊണ്ടെഴുതിയ കത്താണെന്നായിരുന്നുവെന്നും അനു കൂട്ടിച്ചേര്‍ത്തു.

അവന്റെ പേര് പറയുന്നില്ലെന്നും കാരണം ഇന്ന് അവന്‍ കല്യാണമൊക്കെ കഴിഞ്ഞ് സുഖമായി ജീവിക്കുകയാണെന്നും അനു കൂട്ടിച്ചേര്‍ത്തു. അതേസമയം തനിക്ക് പത്താംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കത്തുകിട്ടിയതെന്നും തന്നെ ഇഷ്മാണെന്ന് പറഞ്ഞ് വീട്ടില്‍ കള്ളന്‍ കേറിയിട്ടുണ്ടെന്നും ലക്ഷ്മി പറയുന്നു.

Advertisement