Home Entertainment Celebrities

കേരളത്തിന് അഭിമാനമായി നാത്തൂന്‍ കുക്കു; അടിപൊളി സര്‍പ്രൈസ് സമ്മാനവുമായി ആലീസ്; സന്തോഷത്തില്‍ മതിമറന്ന് ആരാധകരും!

197

കളിലെ മികച്ച വേഷങ്ങളിലൂടെ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് ആലീസ് ഗോമസ് ക്രിസ്റ്റി. ജനപ്രീതി നേടിയ നിരവധി സീരിയലുകളില്‍ തിളങ്ങിയ ആലീസ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പര്‍ഹിറ്റ് പരമ്പര മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ ആണ് ആലീസ് ആരാധകര്‍ക്ക് ഇടിയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന് ആരാധകരും ഏറെയാണ്. ഇപ്പോള്‍ സി കേരളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയല്‍ മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലാണ് ആലീസ് അഭിനയിക്കുന്നത്.

Advertisements

അതേ സമയം ഏതാനം മാസങ്ങള്‍ക്ക് മുമ്പാണ് ആലീസ് വിവാഹിത ആയത്. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശി സജിന്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹം ഉറപ്പിച്ച് കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇവരുടെ വിവാഹം നടന്നത്.

ALSO READ- റിലീസിന് തൊട്ടു മുൻപ് വരെ ആ മമ്മൂട്ടിച്ചിത്രം ബംബർ ഹിറ്റാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു, പക്ഷേ സംഭവിച്ചത് ഇങ്ങനെ

നേരത്തെ തന്നെ പറഞ്ഞ് ഉറപ്പിച്ചു വെച്ചിരുന്നു എങ്കിലും കൊവിഡ് വന്നതിനാല്‍ വിവാഹം നീട്ടിവെക്കുക ആയിരുന്നു. തങ്ങളുടെ വിവാഹ ആഘോഷത്തിന്റെ വീഡിയോയും താരം പങ്കുവെച്ചിരുന്നു. അതേ സമയം സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഇരുവരും.


സ്വന്തമായി യൂടൂബ് ചാനലും ഇവര്‍ക്കുണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം ആലീസും സജീനും പങ്കുവെയ്ക്കാറുണ്ട്. ആലീസിനൊപ്പെ നാത്തൂന്‍ കുക്കുവും വീഡിയോകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ആലീസും കുടുംബവും.

ഇപ്പോഴിതാ ആലീസ് നാത്തൂന്‍ കുക്കുവിന് നല്‍കിയ സര്‍പ്രൈസ് വീഡിയോയാണ് തരംഗമാകുന്നത്. നാഷണല്‍ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കുക്കു രണ്ടാം സ്ഥാനം കരസ്ഥമാക്കയിരുന്നു. ഇതിന്റെ സന്തോഷത്തിലാണ് ആലീസ് സമ്മാനം നല്‍കിയിരിക്കുന്നത്.

ALSO READ- കൈക്കുഞ്ഞിനേയും എടുത്ത് അനാഥാലയത്തിലെ കുട്ടികൾക്ക് ഭക്ഷണം ഉണ്ടാക്കി നൽകി നടി മനീഷാ ജയ്സിങ്; വീഡിയോ വൈറൽ, കൈയ്യടിച്ച് ആരാധകർ

ആലീസും ഭര്‍ത്താവ് സജിനും ചേര്‍ന്നാണ് സര്‍പ്രൈസ് നല്‍കിയത്. ഒരു സര്‍ണമാലയും കമ്മലുമാണ് സമ്മാനിച്ചിരിക്കുന്നത്. ആലീസിന്റെ കഴുത്തിലുള്ളത് പോലൊരു ഇറക്കം കുറഞ്ഞ മാല കുക്കുവിന്റെ ആഗ്രഹമായിരുന്നു എന്നും അത് തന്നെ വാങ്ഹി നല്‍കുകയാണെന്നും ആലീസ് പറയുന്നു.

രാത്രി ഏറെ വൈകിയാണ് സര്‍പ്രൈസ് നല്‍കാനായി ആലീസും സജിനും എറണാകുളത്ത് നിന്ന് എത്തിയത്. നാത്തൂന്‍ തനിക്കായി വാങ്ങിയ സമ്മാനത്തില്‍ മതിമറന്ന് സന്തോഷിക്കുകയാണ് കുക്കു.

ആരാധകരും നിരവധി കമന്റുമായി എത്തിയിട്ടുണ്ട്. ഈ സ്നേഹം ഇങ്ങനെ തന്നെ ഉണ്ടാവണം എന്നാണ് മിക്കവരും അനുഗ്രഹിക്കുന്നത്. ഇത്രയും നല്ല കുടുംബത്തെ കിട്ടിയ ആലീസും, ആലീസിനെ പോലൊരു മകളെ കിട്ടിയ സജിന്റെ കുടുംബവും ഭാഗ്യം ചെയ്തവരാണ് എന്നും കമന്റുകളുണ്ട്.

Advertisement