Home Entertainment Celebrities

എല്ലാം തെറ്റ്, അന്ന് അടച്ചിട്ട മുറിയില്‍ പറഞ്ഞ കാര്യങ്ങളൊന്നുമല്ല പുറത്തുവന്നത്, ദിലീപ് കേസിലെ മൊഴിമാറ്റത്തെ കുറിച്ച് ബിന്ദു പണിക്കര്‍

4947

മലയാളത്തിലെ എണ്ണമറ്റ കോമഡി താരങ്ങളില്‍ പ്രധാനിയാണ് ബിന്ദു പണിക്കര്‍. സ്വതസിദ്ധമായ തന്റെ ശൈലിക്കൊണ്ട് ആരാധകരെ കയ്യിലെടുക്കുവാന്‍ താരത്തിന് എളുപ്പത്തില്‍ സാധിക്കും. പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരം കൂടിയാണ് ബിന്ദു.

Advertisements

നടന്‍ സായികുമാറുമായുള്ള വിവാഹവും, ഇടവേളക്ക് ശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവും ആരാധകര്‍ വാര്‍ത്തയാക്കിയിരുന്നു. നടി ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക്. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

Also Read: ഇത്തിരിപ്പോന്ന തോക്ക് സൂക്ഷിക്കാൻ പറ്റാത്തവന്റെ കയ്യിലാണല്ലോ ഇത്രയും വലിയ മകളെ ഞാൻ ഏൽപ്പിച്ചത്; മോഹൻലാലിനെ കുറിച്ച് ശ്രീനിവാസൻ

ഇപ്പോഴിതാ നടി പറഞ്ഞ കുറച്ച് കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കേരളത്തെ നടുക്കിയ നടിയെ ആക്രമിച്ച കേസിലെ മൊഴിമറ്റത്തെ കുറിച്ചായിരുന്നു ബിന്ദു പണിക്കര്‍ സംസാരിച്ചത്. ഈ കേസിലെ സാക്ഷ്യപട്ടികയില്‍ താന്‍ എങ്ങനെയാണ് വന്നതെന്ന് പോലും അറിയില്ലെന്ന് താരം പറയുന്നു.

തങ്ങള്‍ ഒന്നിച്ച് ഒത്തിരി ചിത്രങ്ങള്‍ ചെയ്തതുകൊണ്ടാവാം ചിലപ്പോള്‍ ഇങ്ങനെ വന്നതെന്നും താന്‍ പോലീസിന് ഇപ്പോള്‍ കൊടുത്ത മെഴിയെ സംബന്ധിച്ച് പുറത്തുവന്ന കാര്യങ്ങളെല്ലാം തെറ്റാണെന്നും വാസ്തവ വിരുദ്ധമാണെന്നും താരം പറയുന്നു.

Also Read: സിനിമയിൽ എന്നെ എത്തിച്ചത് മഞ്ജു ചേച്ചിയാണ്, മണി ചേട്ടനും ഞാനും എന്നും വഴക്കായിരുന്നു ; നിത്യദാസിന്റെ അഭിമുഖം വൈറലാകുന്നു

താന്‍ പറഞ്ഞ കാര്യങ്ങള്‍ അല്ല പുറത്തുവന്നത്. അതെങ്ങനെ ഇത്രത്തോളം മാറ്റി പറയുമെന്നും എങ്ങനെയാണ് അതിലെ സത്യം പുറത്തുവരുന്നതെന്ന് തനിക്ക് അറിയില്ലെന്നും ബിന്ദു പണിക്കര്‍ പറയുന്നു.

Advertisement