കാട്ടികൂട്ടലുകൾ കണ്ടാൽ കഷ്ടപ്പെട്ട് പ്രസവിച്ച പോലെയാണ്; നയൻസിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

739

തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. പ്രശസ്ത സംവിധായകൻ വിഘ്‌നേഷ് ശിവനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. ഒരു ഫെയറി ടൈൽ പോലെ സ്വപ്‌ന സുന്ദരമായിരുന്നു ഇരുവരുടെയും വിവാഹവും. ഈ അടുത്താണ് താരങ്ങൾക്ക് സറോഗസിയൂടെ ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്.

തെന്നിന്ത്യയിലെ ആദ്യ സറോഗസി ചെയ്ത താരമാണ് നയൻസ്. ആറ് വർഷം മുമ്പ് തന്നെ നയനും, വിക്കിയും വിവഹം രജിസ്റ്റർ ചെയ്തിരുന്നു. തുടർന്നാണ് നാടക ഗർഭധാരണത്തിനുള്ള നീക്കങ്ങൾ ആരംഭിച്ചത്. ഉയിർ, ഉലകം എന്നാണ് മക്കൾക്ക് ഇരുവരും പേര് നല്കിയിരിക്കുന്നത്.

Advertisements
Courtesy: Public Domain

Also Read
ഇത്തിരിപ്പോന്ന തോക്ക് സൂക്ഷിക്കാൻ പറ്റാത്തവന്റെ കയ്യിലാണല്ലോ ഇത്രയും വലിയ മകളെ ഞാൻ ഏൽപ്പിച്ചത്; മോഹൻലാലിനെ കുറിച്ച് ശ്രീനിവാസൻ

ഇപ്പോഴിതാ എല്ലാ ആഘോഷ ദിവസങ്ങളിലും മക്കളുടെ ഫോട്ടോ പങ്കുവെക്കുന്നപ്പോലെ ക്രിസിതുമസിനും താരങ്ങൾ തങ്ങളുടെ പൊന്നോമനകളുടെ ഫോട്ടോസ് പങ്ക് വെക്കാൻ മറന്നിട്ടില്ല. മക്കളെ രണ്ടുപേരെയും സാന്റാ ക്ലോസിന്റെ വേഷം അണിയിച്ചാണ് ഇരുവരും എടുത്തിരിക്കുന്നത്.

കുഞ്ഞുങ്ങളുടെ മുഖം ഇത്തവണ ഫോട്ടോയിലും വ്യക്തമല്ല. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോസ് വൈറലായി മാറി കഴിഞ്ഞു. നിരവധി പേരാണ് താരങ്ങൾക്ക് ആശംസകൾ അർപ്പിച്ച് എത്തിയിരിക്കുന്നത്. ആരുടെയും കണ്ണുകൾ നയൻസിന്റെയും, കുടുംബത്തിന്റെയും മേൽ പതിയതിരിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കാം എന്നൊക്കയാണ് ആരാധകർ കമന്റായി കുറിച്ചിരിക്കുന്നത്.

Courtesy: Public Domain

Also Read
സിനിമയിൽ എന്നെ എത്തിച്ചത് മഞ്ജു ചേച്ചിയാണ്, മണി ചേട്ടനും ഞാനും എന്നും വഴക്കായിരുന്നു ; നിത്യദാസിന്റെ അഭിമുഖം വൈറലാകുന്നു

അതേസമയം വിമർശനങ്ങളും താരത്തിനെതിരെ ഉയർന്നിട്ടുണ്ട്. കാട്ടിക്കൂട്ടലുകൾ കണ്ടാൽ കഷ്ടപ്പെട്ട് പ്രസവിച്ചപ്പോലെയാണ്, ഛെ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. കുഞ്ഞുങ്ങൾക്ക് വേറെ പേരുകളൊന്നും ഇട്ടിട്ടില്ലേ എന്നും ആരാധകർ കമന്റായി ചോദിക്കുന്നുണ്ട്.

Advertisement