Home Entertainment Celebrities

പൃഥ്വിരാജൊന്നും പഴയ ആളല്ല, ടൊവിനോ ഒക്കെ എത്രയോ ഭേദമാണ്, എനിക്ക് വളരെ ഇഷ്ടമാണ്: ബൈജു സന്തോഷ്

61419

നന്നേ ചെറുപ്പത്തില്‍ സിനിമയിലെത്തി പിന്നീടി മലയാള സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമായി മാറിയ നടനാണ് ബൈജു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഭാഗ്യം താരത്തെ തേടി എത്തുകയും ചെയ്തിരുന്നു.

നായകനായും സഹനടനായും വില്ലനായും കോമഡിതാരമായും ഒക്കെ തിളങ്ങിയിട്ടുള്ള ബൈജു ഇടക്കാലത്ത് സിനിമ ജീവിതത്തിന് ഒരു ഇടവേള എടുത്തിരുന്നു. തിരിച്ചു വരവിലും ശക്തമായ വേഷങ്ങള്‍ ചെയ്ത് സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് അദ്ദേഹം ഇപ്പോള്‍.

Advertisements

പന്ത്രണ്ടാമത്തെ വയസില്‍ ബാലചന്ദ്രമേനോന്റെ മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന സിനിമയിലൂടെയാണ് സന്തോഷ് കുമാര്‍ എന്ന ബൈജു ശ്രദ്ധേയനായത്. ഇടയ്ക്ക് സിനിമയില്‍ നിന്നും ഒരു ഇടവേള എടുത്ത ബൈജു തിരിച്ചുവരവില്‍ ലൂസിഫറിലെ വേഷത്തിലൂടെ വീണ്ടും സജീവമായിരിക്കുകയാണ്. ബൈജു 2014-ല്‍ പുത്തന്‍പണം എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്.

ALSO READ- ഇറ്റലിയില്‍ വെച്ച് ഞാനും മകളും വലിയൊരു അ പ ക ടത്തില്‍ പെട്ടു; പാതിരാത്രി കബളിപ്പിക്കപ്പെട്ട് നടുറോഡിലായി; ദുരനുഭവം പറഞ്ഞ് മഞ്ജു പിള്ള

ഇപ്പോഴിതാ അദ്ദേഹം യുവതാരങ്ങളായ ജയസൂര്യയെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചും ടൊവിനോയെ കുറിച്ചുമൊക്കെ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധേയമാകുന്നത്. ആട് 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവമാണ് ബൈജു തുറന്നുപറയുന്നത്.

‘ജയസൂര്യയും ഞാനും ഒരുമിച്ചുള്ള ഒരു ഷോട്ട് എടുക്കാന്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് ജയസൂര്യ എന്റെ കാലുകളിലേക്ക് വീണു. ഞാന്‍ പേടിച്ചുപോയി. ഇവന്‍ എന്താണ് ചെയ്യുന്നതെന്ന് ആലോചിച്ചു. പിന്നെയാണ് മനസ്സിലായത് അനുഗ്രഹം വാങ്ങിക്കാന്‍ കാലില്‍ വീണതാണെന്ന്. ചേട്ടന്റെ കൂടെ ഞാന്‍ ആദ്യമായാണ് അഭിനയിക്കുന്നത് അനുഗ്രഹിക്കണമെന്ന് ജയസൂര്യ പറഞ്ഞു. അനുഗ്രഹം വാങ്ങണമെങ്കില്‍ റൂമില്‍ വന്ന് വാങ്ങിക്കൂടായിരുന്നോ ഇങ്ങനെ കാലില്‍ വീഴണോ എന്ന് ഞാന്‍ ചോദിച്ചു എന്നും ബൈജു പറയുന്നു.

ALSO READ- അത്രയും പണം മുടക്കിയാണ് അത്ര ആളുകളെ വിളിച്ചുവരുത്തിയത്, അപ്പോള്‍! ഗൗരി കൃഷ്ണയുടെ വിവാഹത്തിലുണ്ടായ വിവാദങ്ങളെ കുറിച്ച് ആലീസ് ക്രിസ്റ്റി

അതുപോലെ ലൂസിഫര്‍ അഭിനയിച്ചപ്പോഴും ചില അനുഭവങ്ങള്‍ ഉണ്ടെന്നും ബൈജു പറയുന്നു. പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് പറയുക ആണെങ്കില്‍, ‘ഒരു സംഭവവും നമുക്ക് നമ്മുടെ കയ്യില്‍ നിന്ന് ഇട്ട് ചെയ്യാന്‍ രാജു സമ്മതിക്കില്ല. പറയുന്നത് എന്താണോ അത് ചെയ്യുക. അധികം ചെയ്താല്‍ ചേട്ടാ അതു വേണ്ട എന്ന് പറയും. ഞാന്‍ ചെറുപ്പത്തില്‍ കണ്ട പൃഥ്വിരാജ് അല്ല ഇപ്പോള്‍.’

ചേട്ടാ അതു വേണ്ട എന്നു പറഞ്ഞാല്‍ പിന്നെ നമുക്കൊന്നും തിരിച്ച് ചോദിക്കാന്‍ കഴിയില്ല. ഒരു ഡയറക്ടര്‍ എന്ന നിലയില്‍ അങ്ങനെയാണ് പൃഥ്വി നിന്നിരുന്നത്. ലാലേട്ടന് പോലും കയ്യില്‍ നിന്നിട്ട് എന്തെങ്കിലും ചെയ്യാന്‍ പറ്റിയിട്ടുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല- ബൈജു പറയുന്നു.

കൂടാതെ, തനിക്ക് ഏറ്റവും ഇഷ്ടപെട്ട നടന്‍ ടൊവിനോ ആണെന്നാണ് അദ്ദേഹം പറയുന്നത്. യാതൊരു വിധ തലക്കനവും ഇല്ലാത്ത നല്ല പയ്യനാണ്. പലരേക്കാളും ഒരുപാട് ഭേദമാണെന്നും ബൈജു പറയുന്നു.

അതേസമം, സിനിമാലോകത്ത് തലക്കനം ഉള്ളവരും ഉണ്ട്. അതൊക്കെ താനേ വന്ന് പോവുന്നതാണ്. കുറച്ച് കഴിയുമ്പോള്‍ മാറിക്കോളും. മിന്നല്‍ മുരളിയില്‍ ലഭിച്ചത് നല്ല വേഷം ആയിരുന്നു. നല്ല റീച്ച് കിട്ടിയ പടം ആണെന്നും അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നെന്നും താരം പ്രതികരിച്ചു.

Advertisement