ഇറ്റലിയില്‍ വെച്ച് ഞാനും മകളും വലിയൊരു അ പ ക ടത്തില്‍ പെട്ടു; പാതിരാത്രി കബളിപ്പിക്കപ്പെട്ട് നടുറോഡിലായി; ദുരനുഭവം പറഞ്ഞ് മഞ്ജു പിള്ള

2606

സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതം പ്രേക്ഷകര്‍ക്ക് എപ്പോഴും അറിയാനുള്ള ആകാംക്ഷയുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ താരപുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും എല്ലാം താരങ്ങളോളം തന്നെ സ്വീകാര്യത ലഭിക്കാറുണ്ട്. അങ്ങനെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടിയ താരപുത്രിയാണ് ദയ സുജിത്ത്.

നടി മഞ്ജു പിള്ളയുടെയും സംവിധായകന്‍ സുജിത്തിന്റെയും മകള്‍ ദയ സുജിത്ത് സോഷ്യല്‍ മീഡിയയില്‍ താരമാണ്യ താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ ഒരു കാരണമുണ്ട്.

Advertisements

മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ മഞ്ജു പിള്ള തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. തട്ടീം മുട്ടീം എന്ന ഷോയിലൂടെയാണ് മഞ്ജു പിള്ള കൂടുതല്‍ ടെലിവിഷന്‍ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ഇപ്പോള്‍ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയിലൂടെയും താരമായിരിക്കുകയാണ് മഞ്ജു. ഒരുപാട് ചെറുപ്പമായി തോന്നുന്ന മഞ്ജു പിള്ള വസ്ത്രധാരണത്തിലും ഫാഷന്‍ ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും അതീവ ശ്രദ്ധ കാണിക്കുന്നുണ്ട്.

ALSO READ- അത്രയും പണം മുടക്കിയാണ് അത്ര ആളുകളെ വിളിച്ചുവരുത്തിയത്, അപ്പോള്‍! ഗൗരി കൃഷ്ണയുടെ വിവാഹത്തിലുണ്ടായ വിവാദങ്ങളെ കുറിച്ച് ആലീസ് ക്രിസ്റ്റി

ആരാധകര്‍ക്കും മഞ്ജുവിന്റെ ഫാഷന്‍ സെന്‍സ് ഏറെ പ്രിയമാണ്. എന്നാല്‍ അത് എല്ലാം തന്റെ മകളില്‍ നിന്ന് കിട്ടിയതാവും എന്നാണ് ചിലര്‍ ഇപ്പോള്‍ നിരീക്ഷിച്ചിരിക്കുന്നത്.അത് സാക്ഷ്യപ്പെടുത്തുന്ന ഫോട്ടോകളാണ് മഞ്ജുവിന്റേതായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നതും.

ഇപ്പോഴിതാ തനിക്ക് പറ്റിയ വലിയൊരു അപ ക ടത്തെ കുറിച്ച് മഞ്ജു പിള്ള പറയുന്നത് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. ഇറ്റലിയില്‍ മകളുടെ കൂടെ പോയപ്പോള്‍ കബളിക്കപ്പെട്ടുവെന്നാണ് മഞ്ജു പിള്ള പറയുന്നത്.

തങ്ങളെ അപ്പാര്‍ട്ട്മെന്റ് ബുക്ക് ചെയ്ത വ്യക്തി പൈസ വാങ്ങി ചതിച്ചെന്നും അയാളെ വിളിച്ചിട്ട് കിട്ടിയില്ലെന്നും മഞ്ജു പിള്ള പറഞ്ഞു. അന്ന് നടു റോഡില്‍ രാത്രി ഒറ്റക്കായി പോയതോടെ ആകെ ഭ യ ന്ന് പോയെന്നും താരം പറയുന്നു.

ALSO READ- പാതിരാത്രി കയറി വന്ന് പൊന്നൂസും ഷെബിനും; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉപ്പും മുളകും ഫാമിലി; എല്ലാം നാടകമെന്ന പ്രേക്ഷകരുടെ വിമര്‍ശനത്തിന് വായടപ്പിക്കും മറുപടിയും

പിന്നീട് ബംഗ്ലാദേശിയായിട്ടുള്ള ഒരു കടക്കാരനാണ് സഹായിച്ചതെന്നും മഞ്ജു പറയുന്നു. ‘കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. മകള്‍ ദയ പഠനത്തിനായി ഇപ്പോള്‍ ഇറ്റലിയില്‍ ആണ്. അവിടെ ഒറ്റക്കാണ്.’

‘അതുകൊണ്ട് തനിക്ക് ഇവിടെ ഇരിക്കുമ്പോള്‍ ഭയങ്കര ടെന്‍ഷനാണ്. ഞാന്‍ ഇവിടെ ഒറ്റക്ക് താമസിക്കുന്നതിലും ടെന്‍ഷനാണ് അവള്‍ അവിടെ ഒറ്റക്ക് നില്‍ക്കുന്നത്. ഞാന്‍ എപ്പോഴും അവളെ വിളിച്ച് കൊണ്ടിക്കും.’- എന്നും താരം പറയുന്നു.

അവിടെയും ഇവിടെയും തമ്മില്‍ സമയവ്യത്യസമുണ്ട്. ഇവിടുത്തെ രണ്ട് മണിക്കായിരിക്കും അവള്‍ ക്ലാസ് കഴിഞ്ഞ് വന്ന് കയറുക.

ഈയടുത്ത് മോളുടെ അടുത്ത് ഇറ്റലിയില്‍ പോയപ്പോള്‍ ഒരു സംഭവമുണ്ടായി. ഭയങ്കരമായ അപകടത്തില്‍ ഞങ്ങള്‍ പെട്ടുപോയിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ പാതിരാത്രി നടു റോഡില്‍ ഞാന്‍ മോളുമായിട്ട് നില്‍ക്കേണ്ടി വന്നെന്നാണ് താരം ആ ദുരനുഭവത്തെ കുറിച്ച് പറയുന്നത്.

Advertisement