പാതിരാത്രി കയറി വന്ന് പൊന്നൂസും ഷെബിനും; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉപ്പും മുളകും ഫാമിലി; എല്ലാം നാടകമെന്ന പ്രേക്ഷകരുടെ വിമര്‍ശനത്തിന് വായടപ്പിക്കും മറുപടിയും

247

സോഷ്യല്‍മീഡിയയില്‍ ഒരുപാട് ആരാധകരുള്ള കുടുംബ വ്‌ളോഗേഴ്‌സാണ് ഉപ്പും മുളകും ലൈറ്റ്. ഈയടുത്ത് ഇവര്‍ വൈറലായത് കുടുംബത്തിലെ മൂത്തമകളായ അഞ്ജന എന്ന പൊന്നൂസ് വിവാഹമുറപ്പിച്ചതിന് പിന്നാലെ ഒളിച്ചോടി പോയതിന്റെ പേരിലായിരുന്നു.

കുടുംബത്തെ ചതിച്ച് കാമുകനൊപ്പം പോയ മകളെ സ്വീകരിക്കില്ലെന്നു അഞ്ജനയുടെ അച്ഛനും അമ്മയും ഉറപ്പിച്ചു പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ നിരവധി വാഗ്വാദങ്ങളും സോഷ്യല്‍മീഡിയയിലും നടന്നിരുന്നു.

Advertisements

എന്നാല്‍, ഒടുവില്‍ ഈ കുടുംബം പങ്കുവച്ചത് പൊന്നൂസിനോടുള്ള അച്ഛനെയും അമ്മയുടെയും ദേഷ്യം മാറി തുടങ്ങി എന്നുള്ള വീഡിയോയായിരുന്നു. അത് കഴിഞ്ഞ തൊട്ടടുത്ത ദിവസം യാതൊരു മുന്നറിയിപ്പും ഇല്ലാതെ പൊന്നൂസും ഭര്‍ത്താവും പാതിരാത്രി വീട്ടിലേക്ക് ചെന്നു കയറുകയും അവരെ കെട്ടിപ്പിടിച്ച് വീട്ടുകാര്‍ സ്വീകരിക്കുകയും ചെയ്തിരിക്കുകയാണ്. ഒളിച്ചോടി പോയ മകള്‍ തിരിച്ചെത്തിയത് ഇതോടെ ഏറെ ചര്‍ച്ചയാവുകയും ചെയ്തു.

ALSO READ- വീട്ടുകാരുടെ മുഴുവന്‍ പ്രതീക്ഷയും ഞാനായിരുന്നു, രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെട്ട കുടുംബം ആയിരുന്നു; ഒരു സ്‌പോണ്‍സറാണ് പഠിപ്പിച്ചത്: മണിക്കുട്ടന്‍

വീഡിയോയെ വിമര്‍ശിച്ചും പ്രശംസിച്ചും ഒരുപാട് പേര്‍ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍മീഡിയ നിറയെ പൊന്നൂസ് തിരിച്ചെത്തിയതിനെ കുറിച്ച് റിയാക്ഷന്‍ വീഡിയോസും, ട്രോള്‍ വീഡിയോകളും എല്ലാം സജീവം. ഒടുവിലിപ്പോള്‍ ഇതാ വിമര്‍ശകരുടെ വായടപ്പിയ്ക്കും വിധം പുതിയ വീഡിയോയും ആയി എത്തിയിരിയ്ക്കുകയാണ് പൊന്നൂസും കുടുംബവും.

പൊന്നൂസ് അവള്‍ക്കിഷ്ടമുള്ള ആളെ വിവാഹം ചെയ്തപ്പോള്‍ ഇനി അങ്ങനെ ഒരു മകള്‍ ഞങ്ങള്‍ക്കില്ല എന്ന് പറഞ്ഞുകൊണ്ട് അച്ഛനും അമ്മയും രംഗത്ത് എത്തിയിരുന്നു. പിന്നീട് തുടരെ തുടരെ അച്ഛനും അമ്മയും വീഡിയോസ് പങ്കുവച്ചു. മകള്‍ക്കെതിരെ പറയുന്ന വീഡിയോസായിരു്‌നു അധികവും പിന്നീട് ഈ കുടുംബം ചെയ്തത്.

ALSO READ- 15 വര്‍ഷം കാത്തിരുന്ന് എത്തിയ രണ്ടാമത്തെ കണ്‍മണിക്ക് പേരിടല്‍ ചടങ്ങ്; ആഘോഷമാക്കി നരേനും കുടുംബവും; കുഞ്ഞിനിട്ട പേര് കേട്ടോ, മനോഹരമെന്ന് ആരാധകര്‍

ഒടുവില്‍ മകള്‍ എത്തിയപ്പോള്‍ ഒരെതിര്‍പ്പും പറയാതെ സ്വീകരിച്ചതും ഇവരുടെ നാടകമാണെന്നും എല്ലാം റീച്ചിനു വേണ്ടിയുള്ള പരിപാടി ആണെന്നുമാണ് വിമര്‍ശനം. ഇതെല്ലാം നാടകമായിരുന്നു, കാഴ്ചക്കാരെ മണ്ടന്മാരാക്കുകയാണ് എന്നൊക്കെ പറഞ്ഞ് കുറേ കമന്റുകളുംവന്നിട്ടുണ്ട്.

ഇതിനോടാണ് ഇപ്പോള്‍ കുടുംബം പ്രതികരിച്ചിരിക്കുന്നത്. വിമര്‍ശിക്കുന്നവര്‍ എന്ത് വേണമെങ്കിലും വിമര്‍ശിച്ചോളൂ ഞങ്ങള്‍ ഇങ്ങനെ തന്നെ മുന്നോട്ട് പോകും എന്ന് പറയുന്നതാണ്് പൊന്നൂസിന്റെയും സഹോദരിയുടെയും ഒക്കെ ഇന്‍സ്റ്റഗ്രാം സ്റ്റോറീസ്. ഷെബിനും സഹോദരങ്ങള്‍ക്കും ഒപ്പം പൊന്നു കറങ്ങാന്‍ പോകുന്നതിന്റെ സെല്‍ഫിയും വീഡിയോസും എല്ലാം പങ്കുവച്ചിരിക്കുകയാണ്് ഇപ്പോള്‍ കുടുംബം.

രണ്ട് മാസം കൊണ്ട് പൊന്നൂസിനെ വീട്ടുകാര്‍ സ്വീകരിക്കും എന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട പറഞ്ഞപ്പോള്‍, അങ്ങനെ സംഭവിച്ചാല്‍ തല മൊട്ടയടിയ്ക്കും എന്നാണ് അമ്മ പറഞ്ഞിരുന്നത്. എന്നിട്ടിപ്പോള്‍ എന്തായി എന്നും പലരും ചോദിക്കുകയാണ്.

Advertisement