Home Entertainment Celebrities

ആരാധകർക്ക് ആശ്വാസവാർത്തയുമായി സാമന്ത; പുതിയ സിനിമയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു.

161

കഴിഞ്ഞ വർഷം ഒക്ടബോർ 29-നാണ് തൻറെ രോഗാവസ്ഥ സംബന്ധിച്ച് സാമന്ത വ്യക്തമാക്കിയത്. അന്ന് ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും സാമന്ത പങ്ക് വെച്ചിരുന്നു. കൈ നിറയെ സിനിമകൾ ഉള്ള സമയത്താണ് സാമന്ത രോഗബാധിതയാകുന്നത്.

അതേസമയം യശോദയാണ് സാമന്തയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. അഴിമതി നിറഞ്ഞ മെഡിക്കൽ ലോകത്തിൻറെ രഹസ്യങ്ങൾ തേടി എത്തുന്ന സറോഗേറ്റ് മദർ ആയാണ് സാമന്ത ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് താരത്തിന്റെ പുതിയ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്.

Advertisements

Also Read
ശരീരം കാണിക്കാനാണോ വർക്കൗട്ട് ചെയ്യാനോണോ ജിമ്മിൽ വരുന്നത്; തനിക്കെതിരെ വരുന്ന പരിഹാസ കമന്റുകൾക്കെതിരെ ഗായിക അഭയ ഹിരൺമയി

പുതിയ ചിത്രമായ ശാകുന്തളത്തിന്റെ റിലീസിങ്ങ് തിയ്യതി ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 17 നാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുക. ചിത്രത്തിന്റെ പുതിയ പോസ്റ്റർ താരം പങ്ക് വെച്ചിട്ടുണ്ട്.

മലയാളി താരം ദേവ് മോഹൻ ആണ് ദുഷ്യന്തനായി ചിത്രത്തിൽ വേഷമിടുന്നത്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് ദേവ് മോഹൻ. റോമാന്റിക് ആയിട്ടുള്ള ശകുന്തളയെയും ദുഷ്യന്തനേയും ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുക

Also Read
സമയം നല്ലത് ആകണമെങ്കിൽ സ്വയം വിചാരിക്കണം, പോലീസിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് ഒമർ ലുലു

ഗുണശേഖർ ആണ് ശാകുന്തളം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ‘ശാകുന്തളം’ ത്രീഡിയിൽ ആണ് റിലീസ് ചെയ്യുക. കഴിഞ്ഞ വർഷം നവംബർ നാലിന് ശാകുന്തളം റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ വിവിധ കാരണങ്ങളാൽ റിലീസ് മാറ്റുക ആയിരുന്നു. ‘ശകുന്തള’യുടെ വീക്ഷണകോണിൽ നിന്നുള്ളതായിരിക്കും ചിത്രം. മികച്ച കോസ്റ്റ്യൂം ഡിസൈനർക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ നേടിയ നീതു ലുല്ലയാണ് ‘ശകുന്തള’യായി അഭിനയിക്കുന്ന സാമന്തയെ ഒരുക്കുന്നത്.

Advertisement