Home Entertainment Celebrities

കൃത്യ സമയത്താണ് വിവാഹം കഴിച്ചത്, ഒരിക്കലും നേരത്തെയായി എന്ന് തോന്നിയിട്ടില്ല, തന്റെ പ്രണയവിവാഹത്തെക്കുറിച്ച് മനസ്സുതുറന്ന് ധന്യ മേരി വര്‍ഗീസ്

308

മലയാളം മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം നാലാം സീസണില്‍ പങ്കെടുത്ത് വീണ്ടും കലാരംഗത്ത് സജീവമായ നടിയാണ് ധന്യ മേരി വര്‍ഗീസ്. തിരുടി എന്ന ചിത്രത്തിലൂടെയാണ് 2006ല്‍ ധന്യ മേരി വര്‍ഗീസ് സിനിമാ അഭനിയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

Advertisements

മലയാളത്തില്‍ ആദ്യമായി ധന്യ അഭിനയിച്ചത് നന്മ എന്ന ചിത്രത്തിലാണ് എങ്കിലും തലപ്പാവ് എന്ന ധന്യയുടെ ചിത്രമാണ് ശ്രദ്ധിക്ക പ്പെട്ടത്. അഭിനയത്തിലേക്ക് വരുന്നതിന് മുമ്പു തന്നെ മോഡലിംഗിലും നിരവധി പരസ്യ ചിത്രങ്ങളിലും ധന്യ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

Also Read: ചിലര്‍ കോഫി കുടിക്കാന്‍ വരുന്നോ എന്ന് ചോദിക്കും, മറ്റു ചിലര്‍ പരസ്യമായി കൂടെ കിടക്കാന്‍ വരുന്നോ എന്നും ചോദിക്കും, സിനിമയിലെ മോശം അനുഭവം തുറന്നുപറഞ്ഞ് യമുന

അഭിനേത്രിയും മോഡലും നര്‍ത്തകിയുമായ ധന്യ സീതാകല്യാണം എന്ന സീരിയലില്‍ സീതയെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചും ആരാധകരെ സമ്പാദിച്ചിരുന്നു. 2012ല്‍ ആണ് ധന്യ മേരി വര്‍ഗീസും നടന്‍ ജോണ്‍ ജാക്കോബും തമ്മിലുള്ള വിവാഹം നടന്നത്.

ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് ധന്യയും ജോണും. ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തെ കുറിച്ചും വിവാഹത്തെകുറിച്ചും സംസാരിക്കുകയാണ് സീ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ധന്യ. താന്‍ വിവാഹത്തിന് ശേഷമാണ് മലയാള സിനിമയില്‍ നിന്നും ബ്രേക്കെടുത്തതെന്ന് താരം പറയുന്നു.

Also Read: ആ സമ്മാനം തരാന്‍ വന്നപ്പോള്‍ അയാള്‍ വീട്ടിനുള്ളില്‍ കയറിയില്ല, അവരൊക്കെയുള്ളത് ഹറാമാണെന്ന് പറഞ്ഞു, ലക്ഷ്മി നക്ഷത്ര പറയുന്നു

താന്‍ കൃത്യ സമയത്താണ് വിവാഹിതയായതെന്നാണ് വിശ്വസിക്കുന്നത്. തന്റെ 24ാമത്തെ വയസ്സിലായിരുന്നു വിവാഹമെന്നും ലവ് കം അറേഞ്ച്ഡ് മാരേജ് ആയിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ജീവിതത്തില്‍ ഒത്തിരി പ്രതിസന്ധികള്‍ നേരിട്ടുവെന്നും ഇപ്പോള്‍ അതില്‍ നിന്നെല്ലാം ഫ്രീയായത് പോലെയാണ് തോന്നുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement