Home Entertainment Celebrities

ചിലര്‍ കോഫി കുടിക്കാന്‍ വരുന്നോ എന്ന് ചോദിക്കും, മറ്റു ചിലര്‍ പരസ്യമായി കൂടെ കിടക്കാന്‍ വരുന്നോ എന്നും ചോദിക്കും, സിനിമയിലെ മോശം അനുഭവം തുറന്നുപറഞ്ഞ് യമുന

517

സീരിയല്‍ ആരാധകരായ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് നടി യമുന. നിരവധി സിനിമകലില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ട് ഉണ്ടെങ്കിലും ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലിലെ മധുമിത എന്ന കഥാപാത്രത്തില്‍ കൂടെയാണ് യമുന പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ജനപ്രിയ ആയി മറിയത്.

നേരത്തെ മീശ മാധവന്‍ ഉള്‍പ്പെടെയുള്ള നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും പിന്നീട് സീരിയലുകളില്‍ ആണ് നടിയെ കൂടുതലും കണ്ടത്. നടിയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. വിവാഹ മോചിതയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമായ യമുന രണ്ടാമതും വിവാഹം കഴിച്ചിരുന്നു.

Advertisements

തന്റെ പെണ്‍മക്കള്‍ക്ക് വേണ്ടിയാണ് രണ്ടാമതും വിവാഹം കഴിച്ചതെന്നും അവരുടെ അഷ്ടമായിരുന്നു തന്റെ വിവാഹമെന്നും താരം പറഞ്ഞിരുന്നു. 2020 ല്‍ ആയിരുന്നു യമുന രണ്ടാമതും വിവാഹം കഴിച്ചത്. അമേരിക്കയില്‍ സൈക്കോ തെറാപിസ്റ്റായ ദേവന്‍ ആണ് യമുനയുടെ ഭര്‍ത്താവ്.

Also Read: ആ സമ്മാനം തരാന്‍ വന്നപ്പോള്‍ അയാള്‍ വീട്ടിനുള്ളില്‍ കയറിയില്ല, അവരൊക്കെയുള്ളത് ഹറാമാണെന്ന് പറഞ്ഞു, ലക്ഷ്മി നക്ഷത്ര പറയുന്നു

ഭര്‍ത്താവിന് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം യമുന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് താരം ഇന്ന്. ഇപ്പോഴിതാ സിനിമയില്‍ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് സംസാരിക്കുകയാണ് യമുന.

സിനിമയില്‍ അവസരം ലഭിക്കാന്‍ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. പലരും ഇതിന് മുതിരും. ഒരു നോ പറഞ്ഞാല്‍ എല്ലാ തീരുമെന്നും തനിക്കും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും കോഫി കുടിക്കാന്‍ വരുമോ എന്നും ചിലര്‍ ഓപ്പണായി കൂടെ കിടക്കാന്‍ വരുമോ എന്നും വരെ ചോദിച്ചിട്ടുണ്ടെന്നും യമുന കൂട്ടിച്ചേര്‍ത്തു.

Also Read: എന്റെ രാജകുമാരിക്ക് 12 വയസ്സായി, മകളുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ദിവ്യ ഉണ്ണി, ആശംസകളുമായി ആരാധകര്‍

ഇങ്ങനെ ചോദിക്കുന്നവരോടൊക്കെ മുഖത്ത് നോക്കി വ്യക്തമായ മറുപടി പറയാറുണ്ട്. ഒരു കോഫിക്ക് ക്ഷണിക്കുന്നവര്‍ക്കൊപ്പം പോകണോ അതോ വേണ്ടയോ എന്ന് തീരുമാനിക്കുന്നിടത്താണ് നമ്മുടെ ശരിയും തെറ്റുമുള്ളതെന്നും സിനിമയില്‍ മാത്രമല്ല, ഇത്തരം സംഭവങ്ങള്‍ പല മേഖലിയിലും നടക്കുന്നുണ്ടെന്നും താരം പറയുന്നു.

Advertisement