ആ സമ്മാനം തരാന്‍ വന്നപ്പോള്‍ അയാള്‍ വീട്ടിനുള്ളില്‍ കയറിയില്ല, അവരൊക്കെയുള്ളത് ഹറാമാണെന്ന് പറഞ്ഞു, ലക്ഷ്മി നക്ഷത്ര പറയുന്നു

192

മിനിസ്‌ക്രീന്‍ അവതാരകയായി വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ഒരു സെലിബ്രിറ്റി സിനിമാ നടിയെക്കാള്‍ ഏറെ ആരാധകരുള്ള അവതരാക കൂടിയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക് എന്ന ഒറ്റ ഷോയിലൂടെയാണ് ലക്ഷ്മി നക്ഷ്ത്ര ഇത്രയധികം ആരാധകരെ നേടിയെടുത്തത്.

Advertisements

റേഡിയോ ജോക്കിയായിട്ടാണ് ലക്ഷ്മി നക്ഷത്ര കരിയര്‍ ആരംഭിച്ചത്. അവിടെ നിന്ന് ചെറിയ ചാനലുകളിലൂടെ അവതാരകയായി തുടങ്ങി. വര്‍ഷങ്ങളായി ആങ്കറിങ് രംഗത്ത് ഉണ്ടെങ്കിലും ലക്ഷ്മി നക്ഷത്രയ്ക്ക് ഒരു ബ്രേക്ക് ലഭിച്ചത് സ്റ്റാര്‍ മാജിക്കിലൂടെ തന്നെയാണ്.

Also Read: എന്റെ രാജകുമാരിക്ക് 12 വയസ്സായി, മകളുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ദിവ്യ ഉണ്ണി, ആശംസകളുമായി ആരാധകര്‍

ഇടയ്ക്ക് സ്റ്റാര്‍ മാജിക്ക് ചെറിയ ഇടവേള എടുത്തപ്പോഴും ലക്ഷ്മി നക്ഷത്ര സോഷ്യല്‍ മീഡിയയിലും പൊതു പരിപാടികളിലും സജീവമായിരുന്നു. ഇപ്പോള്‍ സ്റ്റാര്‍ മാജിക്കിന്റെ രണ്ടാം സീസണിലും താരം എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കുവയ്ക്കുന്ന വീഡിയോകളും ഫോട്ടോകളും എല്ലാം വളരെ പെട്ടന്ന് വൈറലാവാറും ഉണ്ട്.

ഇപ്പോഴിതാ തനിക്ക് ലഭിച്ച പുതുവര്‍ഷ സമ്മാനം കാണിച്ചുകൊണ്ട് ലക്ഷ്മി പങ്കുവെച്ച വീഡിയോയാണ് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. അമീന്‍ എന്നയാള്‍ സമ്മാനിച്ച വീടിന്റെ മിനിയേച്ചര്‍ വേര്‍ഷനാണ് ആദ്യം ല്ക്ഷ്മി കാണിക്കുന്നത്. ഈ ഗിഫ്റ്റ് തരാന്‍ വന്നപ്പോള്‍ അയാള്‍ വീടിനുള്ളില്‍ കയറിയില്ലെന്നും ഇവിടെ പട്ടികളുള്ളത് കൊണ്ട് ഹറാമാണെന്ന് പറഞ്ഞുവെന്നും താരം പറയുന്നു.

Also Read: അഡ്ജസ്റ്റ്മെന്റ് ചോദിച്ച് എന്റെ അടുത്തും വന്നിട്ടുണ്ട്, പക്ഷേ ഇപ്പോൾ ഇല്ല; യമുനയുടെ തുറന്ന് പറച്ചിലുകൾ ഇങ്ങനെ

എല്ലാം വളരെ കൃത്യമായിട്ടാണ് അയാള്‍ ചെയ്തതെന്നും, വളരെ മനോഹരമായാണ് ചെയ്‌തെന്നും സന്തോഷം തോന്നുന്നുവെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു. ലക്ഷ്മി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. പോസ്റ്റിന് താഴെ ഷിയാസും ബിനീഷ് ബാസ്റ്റിനും സ്‌നേഹം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Advertisement