Home Entertainment Celebrities

എന്റെ രാജകുമാരിക്ക് 12 വയസ്സായി, മകളുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ദിവ്യ ഉണ്ണി, ആശംസകളുമായി ആരാധകര്‍

263

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താര സുന്ദരിയാണ് നടി ദിവ്യ ഉണ്ണി. ഒരുപിടി നല്ല വേഷങ്ങള്‍ മലയാളത്തില്‍ സമ്മാനിച്ച നടി കൂടിയാണ് ദിവ്യ ഉണ്ണി. ജനപ്രിയ നായകന്‍ ദിലീപ് നായകനായ കല്യാണ സൗഗന്ധികം എന്ന ചിത്രത്തില്‍ നായികയായി എത്തിയ താരം പിന്നീട് മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളുടെ നായികയായി തിളങ്ങിയിരുന്നു.

Advertisements

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മലയാളത്തിലെ മുന്‍നിര നായകന്മാരുടെ എല്ലാം നായികയായി വേഷമിട്ടിട്ടുള്ള ദിവ്യ ഉണ്ണി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതില്‍ എറെ സിനിമ കളില്‍ അഭിനയിച്ചിട്ടുണ്ട്.

Also Read: എന്തുകൊണ്ട് മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറായി മാറിയില്ല, കാരണം വെളിപ്പെടുത്തി മുകേഷ്, വീഡിയോ വൈറല്‍

വിവാഹത്തിന് ശേഷം സിനിമ വിട്ട താരം ഇപ്പോള്‍ അമേരിക്കയില്‍ ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തി വരികയാണ്. ഇപ്പോഴിതാ ദിവ്യ ഉണ്ണി പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ മൂത്തമകളുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചി്ത്രങ്ങളും വീഡിയോകളുമാണിത.്

മീനാക്ഷി എന്നാണ് താരത്തിന്റെ മൂത്തമകളുോടെ പേര്. 12ാം ജന്മദിനം ആഘോഷിക്കുകയാണ് മീനാക്ഷി.തന്റെ രാജകുമാരി മീനാക്ഷിക്ക് 12 വയസ്സായി എന്നും എല്ലാവരുടെയും അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും വേണമെന്നും ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചു.

Also Read: ന്യൂയറും ബർത്ത്‌ഡേയും ഒരുമിച്ചാഘോഷിച്ച് മലയാളികളുടെ ഈ പ്രിയതാരം

വീഡിയോയും ചിത്രങ്ങളും ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് താരത്തിന്റെ മകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് കമന്റുകള്‍ ചെയ്തത്. ദിവ്യ ഉണ്ണിയുടെ ആദ്യ ഭര്‍ത്താവിലെ മകളാണ് മീനാക്ഷി. ഈ ബന്ധത്തില്‍ ഒരു മകനും ഉണ്ട്.

Advertisement