Home Entertainment Celebrities

എന്തുകൊണ്ട് മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറായി മാറിയില്ല, കാരണം വെളിപ്പെടുത്തി മുകേഷ്, വീഡിയോ വൈറല്‍

80

നായകനായും, സഹനടനായും വന്നു മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് മുകേഷ്. രാഷ്ട്രീയ രംഗത്തും തന്റെ വ്യക്തി മുദ്ര പതിപ്പിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നിലവില്‍ മുകേഷ് സ്പീക്കിംഗ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ ജീവിതകഥകള്‍ പറയുകയാണ് അദ്ദേഹം.

Advertisements

പഴയ കാല താരങ്ങളെക്കുറിച്ചും പഴയ ഷൂട്ടിംഗ് അനുഭവങ്ങളുമെല്ലാം ഓരോ എപ്പിസോഡിലും മുകേഷ് പങ്കുവെക്കുാറുണ്ട്. താരത്തിന്റെ ബഡായി ബംഗ്ലാവിലെ പ്രതികരണവും ഏറെ ചര്‍ച്ചയായിരുന്നു. വാക്ചാതുര്യമാണ് മുകേഷിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

Also Read: വിവാഹം കഴിക്കാതെ അമ്മയായി, 49 ആം വയസ്സിൽ വിവാഹിതയും; മാധ്യമങ്ങളെ പേടിച്ച് പുറത്തിറങ്ങാതെ നീന ഗുപ്ത

മലയാളത്തിലെ പല ഹിറ്റ് ചിത്രങ്ങളും മുകേഷ് ഭാഗമായി. പലതിലും നായകനായാണ് മുകേഷ് എത്തിയത്. എന്നാല്‍ പ്രതീക്ഷിച്ചത് പോലെ ഒരു സൂപ്പര്‍നായകന്മാരുടെ പട്ടികയിലേക്ക് എത്താന്‍ മുകേഷിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് സൂപ്പര്‍താരമായി മാറാതിരുന്നത് എന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് മുകേഷ്.

ഓരിക്കല്‍ സംവിധായകന്‍ ടിവി ചന്ദ്രനെ കണ്ടിരുന്നുവെന്നും അപ്പോള്‍ അദ്ദേഹം തന്നോട് പറഞ്ഞത് ദ റൈറ്റ് മാന്‍ ഇന്‍ ദ റോങ് പ്ലേസ് എന്നായിരുന്നുവെന്ന് മുകേഷ് പറയുന്നു. അദ്ദേഹം എന്തുകൊണ്ടാണ് തന്നോട് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്ന് താരം പറയുന്നു.

Also Read: ന്യൂയറും ബർത്ത്‌ഡേയും ഒരുമിച്ചാഘോഷിച്ച് മലയാളികളുടെ ഈ പ്രിയതാരം

ഇത്രയും സിനിമകളിലെല്ലാം അഭിനയിച്ചിട്ടും എന്തുകൊണ്ടാണ് ഒരു സൂപ്പര്‍താരമായി മാറാന്‍ കഴിയാതിരുന്നത് എന്ന് പലരും തന്നോട് ചോദിച്ചിരുന്നുവെന്നും മക്കള്‍ പോലും ചോദിച്ചുവെന്നും എന്നാല്‍ അപ്പോഴൊക്കെ താന്‍ പറഞ്ഞത് അതിലുള്ള ജീന്‍ വേറെയാണ് എന്നും തന്റേതല്ലെന്നുമായിരുന്നുവെന്ന് മുകേഷ് പറയുന്നു.

Advertisement