Home Entertainment Celebrities

ക്ലാസ്‌മേറ്റ്‌സ് സിനിമയിലേതു പോലെ പ്രണയം, 11 വര്‍ഷത്തെ വിവാഹ ജീവിതം, ശരിക്കും ഒരു മനുഷ്യസ്ത്രീയാക്കിയത് സുനിലാണെന്ന് നര്‍ത്തകി നീന പ്രസാദ്

414

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നര്‍ത്തകിയാണ് ഡോക്ടര്‍ നീന പ്രസാദ്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി വേദികളില്‍ വര്‍ഷങ്ങളായി നൃത്തം അവതരിപ്പിക്കുന്ന നീന ഒരു മോഹിനിയാട്ട നര്‍ത്തകിയാണ്.

Advertisements

അതേസമയം കുച്ചുപ്പുടി, ഭരതനാട്യം, കഥകളി, മോഹിനിയാട്ടം എന്നിവയില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്. നമ്മുടെ ജീവിതത്തിന് താളമില്ലെങ്കില്‍ നൃത്തത്തിനും താളമില്ലെന്ന് പറയുകയാണ് ഒരു അഭിമുഖത്തില്‍ നീന.

Also Read: കൃത്യ സമയത്താണ് വിവാഹം കഴിച്ചത്, ഒരിക്കലും നേരത്തെയായി എന്ന് തോന്നിയിട്ടില്ല, തന്റെ പ്രണയവിവാഹത്തെക്കുറിച്ച് മനസ്സുതുറന്ന് ധന്യ മേരി വര്‍ഗീസ്

ശരിക്കും ജീവിതമാണ് വലുത്, അത് കഴിഞ്ഞേ ബാക്കി എന്തിനും വിലയുള്ളൂ. ക്ലാസ്‌മേറ്റ്‌സ് സിനിമ പോലെയായിരുന്നു തന്റെയും സുനിലിന്റെയും ജീവിതമെന്നും വീട്ടില്‍ വിവാഹത്തിന് സമ്മതിക്കാതെ വന്നതോടെ താന്‍ നൃത്തത്തിലേക്ക് മാത്രമായി തിരിയുകയായിരുന്നുവെന്നും നീന പറയുന്നു.

അതേസമയം, സുനിലിന്റെ ജീവിതത്തില്‍ വന്ന ഉയര്‍ച്ചയും താഴ്ചയും ഒക്കെ തന്നെയും വല്ലാതെ ബാധിച്ചിട്ടുണ്ട്. ഇതിന് ശേഷം വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സുനിലിനൊപ്പമുള്ള ജീവിതമായിരുന്നു തന്നെ ശരിക്കും ഒരു മനുഷ്യസ്ത്രീയാക്കി മാറ്റിയതെന്നും നീന കൂട്ടിച്ചേര്‍ത്തു.

Also Read; കൃത്യ സമയത്താണ് വിവാഹം കഴിച്ചത്, ഒരിക്കലും നേരത്തെയായി എന്ന് തോന്നിയിട്ടില്ല, തന്റെ പ്രണയവിവാഹത്തെക്കുറിച്ച് മനസ്സുതുറന്ന് ധന്യ മേരി വര്‍ഗീസ്

സുനില്‍ ഒരു നല്ല ഭര്‍ത്താവായിരുന്നു. ഇന്ന് ഒരു വ്യക്തി എന്ന നിലയിലുള്ള മൂല്യങ്ങളെല്ലാം തനിക്ക് സുനിലിനൊപ്പമുള്ള ജീവിതത്തില്‍ നിന്നും ലഭിച്ചതാണെന്നും വിവാഹശേഷം ഓരോ വര്‍ഷവും ജീവിതത്തില്‍ ഉയര്‍ച്ചകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും നീന പറയുന്നു.

Advertisement