Home Entertainment Celebrities

എത്ര കരുതലോടെയാണ് മക്കളെ ബാബുരാജിന്റെ ആദ്യഭാര്യ വളര്‍ത്തിയത്; സോഷ്യല്‍മീഡിയയില്‍ വൈറലായ അഭയ് ബാബുരാജിന്റെ വിവാഹത്തിന് പിന്നാലെ അഭിനന്ദന പ്രവാഹം!

380

മലയാള സിനിമയിലേക്ക് വില്ലനായി ഇ ടി ച്ചു കയറി എത്തി പിന്നീട് കോമേഡിയനായും സഹതാരമായും മികച്ച വേഷങ്ങളില്‍ നിറഞ്ഞാടുന്ന താരമാണ് ബാബുരാജ്. താരത്തിന്റെ മകന്‍ അഭയ് ബാബുരാജ് ഇപ്പോള്‍ വിവാഹിതനായിരിക്കുകയാണ്. ഗ്ലാഡിസാണ് വധു.

താരത്തിന്റെ ആദ്യവിവാഹത്തിലെ മകനാണ് അഭയ്. മുന്‍പത്തെ വിവാഹ ബന്ധത്തില്‍ ബാബുരാജിന് രണ്ടു മുതിര്‍ന്ന ആണ്‍കുട്ടികളാണ് ഉള്ളത്. അഭയ്,അക്ഷയ് എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍.

Advertisements

അതേസമയം, താരത്തിന് ഇത്ര മുതിര്‍ന്ന മക്കളുണ്ടെന്നും വാണി വിശ്വനാഥ് താരത്തിന്റെ രണ്ടാം ഭാര്യയാണെന്നും അധികപേര്‍ക്കും അറിവുണ്ടായിരുന്നില്ല. കൂടാതെ ബാബുരാജ് ഇതുവരെ ആദ്യ വിവാഹ ബന്ധം തകരാനുള്ള കാരണവും ആദ്യ ഭാര്യയെക്കുറിച്ചും വെളിപ്പെടുത്തിയിട്ടില്ല.

ALSO READ- എന്റെ ഒന്‍പതാമത്തെ പ്രണയമാണ്; ആഞ്ജനേയന്റെ രണ്ടാമത്തേയും; പണം കണ്ടാണ് വിവാഹം കഴിച്ചതെന്ന് ഒരുപാട് പേര്‍ പറഞ്ഞു; വെളിപ്പെടുത്തി അനന്യ

മകന്റെ വിവാഹത്തിന് ആദ്യാവസാനം വരെ ബാബുരാജ് വേദിയിലും സദസിലുമൊക്കെയായി നിറഞ്ഞാടിയിരുന്നു. ആദ്യ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സന്തുഷ്ടനായാണ് ബാബുരാജിനെ ചടങ്ങില്‍ കാണാനായത്. എല്ലാ ചടങ്ങുകള്‍ക്കും മുന്‍പില്‍ നിന്ന് കാര്‍മികത്വം വഹിച്ച് പിതാവിന്റെ കടമ നിറവേറ്റിയ ബാബുരാജിനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍മീഡിയ. ഒപ്പം രണ്ട് മക്കളേയും മിടുക്കരായി വളര്‍ത്തിയ ആദ്യ ഭാര്യയ്ക്കും സോഷ്യല്‍മീഡിയയില്‍ അഭിനന്ദനങ്ങള്‍ നിറയുകയാണ്.

കൂടാതെ ബാബുരാജിനെചടങ്ങുകള്‍ക്ക് പൂര്‍ണമനസോടെ അയച്ച വാണി വിശ്വനാഥിന്റെ മനസിനേയും വാഴ്ത്തുന്നുണ്ട് ചിലര്‍.

ALSO READ- വീഴ്ചയില്‍ നിന്നാണ് താന്‍ തുടങ്ങിയത്; വീണ്ടും കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മേതില്‍ ദേവിക; കേള്‍ക്കാന്‍ രസമെന്ന് കമന്റുകള്‍

ഏതായാലും അഭയിന്റെയും ഗ്ലാഡിസിന്റെയും വിവാഹ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

അഭയിന്റെ വധുവായി വിവാഹത്തിന് വളരെ സുന്ദരിയായിട്ടാണ് ഗ്ലാഡിസ് എത്തിയത്. വെളുത്ത ഗൗണില്‍ മാലാഖയെ പോലെ ആയിരുന്നു ഗ്ലാഡിസെന്ന് കണ്ടവരാരും പറയും. ഫിഷ് കട്ട് മോഡല്‍ സ്ലീവ്ലെസ് ഗൗണിലാണ് വധു എത്തിയത്.

Advertisement