Home Entertainment Celebrities

എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്ന് ആരാധകര്‍, കാരണം തുറന്നുപറഞ്ഞ് അനുശ്രീ

97

ഫഹദ് ഫാസില്‍ നായകനായെത്തിയ മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ലാല്‍ ജോസ് ചിത്രമായ ഡയമണ്ട് നെക്ലേസിലെ മൂന്ന് നായികമാരില്‍ ഒരാളായി സിനിമയിലേക്ക് എത്തിയ താരമാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയില്‍ വെച്ചാണ് അനുശ്രീയെ ലാല്‍ജോസ് കണ്ടെത്തുന്നത്.

തന്റെ വഴക്കം ചെന്ന അഭിനയ ചാതുര്യം ഒന്നുകൊണ്ട് തന്നെ വളരെ പെട്ടന്നു തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാന്‍ അനുവിന് കഴിഞ്ഞു. കേരളീയ തനിമയും ഗ്രാമീണ ഭംഗിയും, എളിമ നിറഞ്ഞ തന്റെ സംഭാക്ഷണ രീതിയും അനുവിന്റെ പ്രത്യേകതകളാണ്.

Advertisements

ഡയമണ്ട് നെക്ലേസിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം നിരവധി ഹിറ്റ് സിനിമകളിലാണ് അനുശ്രി വേഷമിട്ടത്. തനി നാടന്‍ വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നായികാ വേഷങ്ങളായിരുന്നു അഭിനയം തുടങ്ങിയ കാലത്ത് അനുശ്രീയെ തേടിയെത്തിയത്.

Also Read; വെറുതേ സങ്കടം വരും, വീട്ടില്‍ പോകാനും തോന്നിയില്ല, കുറേക്കാലം ഡിപ്രഷന്റെ അവസ്ഥയിലായിരുന്നു, തുറന്നുപറഞ്ഞ് രഞ്ജിനി ഹരിദാസ്

സമൂഹമാധ്യമങ്ങളിലും ഏറെ സജീവമായ അനുശ്രീ മോഡലിങ്ങിലും ഫോട്ടോഷൂട്ടിലും ഒക്കെസജീവമായിരുന്നു. നാടന്‍ വേഷങ്ങള്‍ക്ക് ഒപ്പം തന്നെ മോഡേണ്‍ വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് അനുശ്രി തെളിയിച്ചിരുന്നു. തന്റെജീവിത ത്തിലെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി അനുശ്രീ പങ്കു വെക്കാറുണ്ട്.

ആരാധകര്‍ നിരന്തരം അനുശ്രീയോട് ചോദിക്കുന്ന ചോദ്യമാണ് എപ്പോഴാണ് കല്യാണം കഴിക്കുന്നത് എന്നാണ്. ഇപ്പോഴിതാ ഈ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. എവിടെ പോയാലും കല്യാണം കഴിക്കുന്നില്ലേ എന്ന ചോദ്യമാണ് വരുന്നതെന്നും അപ്പോള്‍ തന്റെ സഹോദന്‍ പറയുന്നത്, ‘ഇല്ല, ഇവളെ ആര്‍ക്കും സഹിക്കാന്‍ പറ്റില്ല” എന്നാണെന്നും അനുശ്രീ പറയുന്നു.

Also Read: എന്നോട് വഴക്കിട്ടാണ് മകൻ പോയത്, നഷ്ടങ്ങളിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ്; വികാരധീനയായി സുധ

സഹോദരിയെ ഇത്രത്തോളം സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ആങ്ങള വേറെ ഉണ്ടായിരിക്കില്ലെന്നാണ് തനിക്ക് തോന്നുന്നത്. പെട്ടെന്ന് വിവാഹം കഴിക്കണമെന്നും കുറച്ചുകഴിഞ്ഞാല്‍ ഒറ്റപ്പെടുന്നത് പോലെ തോന്നുമെന്നും പറഞ്ഞ് വരുമ്പോള്‍ , അങ്ങനെ സംഭവിക്കില്ലെന്നും തനിക്ക് ഒത്തിരി സുഹൃത്തുക്കളുണ്ടെന്നും ആരെങ്കിലും സഹായവുമായി എത്താതിരിക്കില്ലെന്നാണ് മറുപടി പറയാറുള്ളതെന്നും അനുശ്രീ പറയുന്നു.

Advertisement