Home Entertainment Celebrities

ഫെബ്രുവരിയില്‍ വിവാഹം, ഏഴു പവന്റെ താലി മാല വരെ ഓര്‍ഡര്‍ ചെയ്തു, വിവാഹക്കാര്യം വെളിപ്പെടുത്തി സുബി സുരേഷ്

105

മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് സുബി സുരേഷ്. മിമിക്രിയിലൂടെയും കോമഡി സ്‌കിറ്റുകളിലൂടെയും അവതാരകയായും ടെലിവിഷന്‍ പ്രേമികള്‍ക്ക് പ്രിങ്കരിയായ താരമാണ് സുബി സുരേഷ്. കോമഡി സ്‌കിറ്റുകളിലും കോമഡി ഷോകളില്‍ അവതാരകയായും എത്തിയ സുബി സിനിമകളിലും സീരിയലുകളിലും സജീവമാണ്.

Advertisements

കോമഡി ചെയ്ത് ആളുകളെ ചിരിപ്പിയ്ക്കുമെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അല്പം ഗൗരവക്കാ രിയാണ് സുബി. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് താരം. തന്റെ വിശേഷങ്ങളെല്ലാം സുബി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Also Read: ബലൂണ്‍ വീര്‍പ്പിച്ച് പൊട്ടാറായ അവസ്ഥ പോലെയാണ് എന്റേതെന്ന് പറഞ്ഞു, അത് കേട്ടപ്പോള്‍ മുതല്‍ എന്നില്‍ വാശി നിറഞ്ഞു, നിയ പറയുന്നു

സുബിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് സംസാരിക്കുന്ന സുബിയുടെ ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഫ്‌ളേവേഴ്‌സ് ഒരു കോടി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സുബി വിവാഹത്തെ കുറിച്ച് സംസാരിച്ചത്. തന്നെ വിവാഹം കഴിക്കണമെന്ന ആഗ്രഹം തുറന്നുപറഞ്ഞ് ഒരാള്‍ തന്റെ പിന്നാലെ കൂടിയിട്ടുണ്ടെന്നും പുള്ളിക്കാരന്‍ തനിക്ക് വേണ്ടി ഏഴു പവന്റെ താലി മാലയ്ക്ക് വരെ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടെന്നും സുബി പറയുന്നു.

Also Read: അവിടെ വച്ചാണ് ഇരുവരും കണ്ടത്, 10 വര്‍ഷം പ്രണയിച്ചതിന് ശേഷമായിരുന്നു വിവാഹം, അച്ഛന്റെയും അമ്മയുടെയും ആരോടും പറയാത്ത പ്രണകഥ പറഞ്ഞ് ഹണി റോസ്

ഫെബ്രുവരിയില്‍ കല്യാണം നടത്തണമെന്നാണ് പുള്ളിക്കാരന്‍ പറയുന്നത്, ഇക്കാര്യം സത്യമാണെന്നും സുബി പറയുന്നു. അതേസമയം തനിക്ക് മുമ്പും പ്രണയമുണ്ടായിരുന്നുവെന്നും അയാള്‍ തന്റെ പണം കണ്ടല്ല പ്രണയിച്ചിരുന്നതെന്നും ചില കാരണങ്ങളാല്‍ അത് തകര്‍ന്നുവെന്നും സുബി പറയുന്നു.

Advertisement