ബലൂണ്‍ വീര്‍പ്പിച്ച് പൊട്ടാറായ അവസ്ഥ പോലെയാണ് എന്റേതെന്ന് പറഞ്ഞു, അത് കേട്ടപ്പോള്‍ മുതല്‍ എന്നില്‍ വാശി നിറഞ്ഞു, നിയ പറയുന്നു

157

കല്യാണി സീരിയലിലെ കല്യാണി എന്ന വേഷത്തിലൂടെ പ്രപേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നിയ രഞ്ജിത്ത്. നാടന്‍ കുട്ടിയായി കല്യാണിയില്‍ തകര്‍ത്ത് അഭിനയിച്ച നിയ പിന്നീട് വിവാഹത്തോടെ സീരിയലില്‍ നിന്നും അകന്നിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് കല്യാണി എന്ന വേഷത്തിലൂടെ നിയ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്.

Advertisements

2014 ല്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു ചാനലില്‍ അവതാരകയായിട്ട് എത്തിയായിരുന്നു താരത്തിന്റെ മിനിസ്‌ക്രീനിലേക്കുള്ള അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം ദിയയുടെ അച്ഛന്റെ സുഹൃത്തായ ക്യാമറമാന്‍ സാജന്‍ കളത്തില്‍ ഒരു തെലുങ്ക് സിനിമയില്‍ ഓഫറുമായി എത്തിയതോടെയാണ് അഭിനയലോകത്തേക്ക് ചുവടുവെച്ചത്.

Also Read: അപ്പോയ്ന്‍മെന്റ് ചോദിച്ച് ഒരാള്‍ പുറകെ ഉണ്ടായിരുന്നു, അതല്ല എന്റെ പണിയെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു, നിമിഷ പറയുന്നു

മലയാളത്തിലും തമിഴിലും 25 സീരിയലുകളില്‍ അഭിനയിച്ചു മികവ് കാട്ടി. മലയാളത്തില്‍ ‘മിഥുനം’, ‘അമ്മ’, ‘കറുത്തമുത്ത്’ തുടങ്ങി മിക്ക സീരിയലുകളിലൂടെ ശ്രദ്ധേയമായി. ‘കല്യാണി’യുടെ തമിഴ് സീരിയലായ ‘കസ്തൂരി’ ഹിറ്റായിരുന്നു. ബെസ്റ്റ് ഫ്രണ്ട്സ്’ എന്ന സിനിമയിലും ‘മലയാളി’ എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ നായികയായും താരം അഭിനയിച്ചിരുന്നു.

‘മിസിങ്’ എന്ന സിനിമയില്‍ മൂന്ന് നായികമാരില്‍ ഒരാളായി നിയ അഭിനയിച്ചു. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഭരതനാട്യം പഠിക്കുന്ന സമയത്താണ് പിന്നീട് കല്യാണി സീരിയലില്‍ അവസരം ലഭിച്ചത്. തന്നെ കല്യാണിയുടെ പേരിലാണ് ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ക്കുന്നതെന്നു നിയ പറഞ്ഞിരുന്നു.

Also Read: നാടകത്തില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ സ്‌കൂളില്‍ കുട്ടികള്‍ അടുത്തിരുത്തിയില്ല, നൃത്തം ചെയ്തപ്പോള്‍ ടീച്ചര്‍ ടൈല്‍ പൊട്ടുമെന്ന് പറഞ്ഞ് പുറകില്‍ നിര്‍ത്തി, നേരിട്ട അവഗണനകളെ കുറിച്ച് ഗ്രേസ് ആന്റണി പറയുന്നു

ഇപ്പോഴിതാ നിയയുടെ ഒരു സോഷ്യല്‍മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തന്റെ ഭര്‍ത്താവിനോട് കുറച്ച് ദിവസം മുമ്പ് 13 വര്‍ഷമായില്ലേ ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് തന്റെ രണ്ട് സ്വഭാവ ഗുണങ്ങള്‍ പറയൂ എന്ന് പറഞ്ഞുവെന്ന് നിയ പറയുന്നു. അപ്പോള്‍ അദ്ദേഹം തന്ന മറുപടി തനിക്ക് അഹംഭാവവും വാശിയും ഇല്ലെന്നായിരുന്നു എന്നും താരം പറയുന്നു.

തര്‍ക്കിക്കാന്‍ വരാത്ത ആളാണ് താനെന്നും പക്ഷേ തനിക്ക് ദിവസം കഴിയുന്തോറും തടിവെച്ചുകൊണ്ടിരിക്കുകയാണെന്നും ഭര്‍ത്താവ് പറഞ്ഞുവെന്ന് താരം പറയുന്നു. ബലൂണ്‍ വീര്‍പ്പിച്ച് പൊട്ടാറായ അവസ്ഥയിലാണ് താനെന്ന് പറഞ്ഞുവെന്നും ഇതുകേട്ടത് മുതല്‍ താന്‍ ഡയറ്റിലാണെന്നും 84 കിലോയില്‍ നിന്നും 64ലിലേക്ക് എത്താനുള്ള ശ്രമത്തിലാണെന്നും താരം പറയുന്നു.

Advertisement